അവസാനം ആ ചോദ്യം ഭർത്താവും ചോദിച്ചു!! ഇനി എപ്പോൾ, സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡിയുടെ അഭിമുഖം വൈറൽ
മലേഷ്യയിൽ പൈലെറ്റായി ജോലി നോക്കുന്ന വികാസിനെയാണ് സ്വാതി വിവാഹം കഴിച്ചിരിക്കുന്നത്
തെലുങ്കിലും തമഴിലും മലയാളത്തിവും ഒരുപോലെ ആരാധകരുളള താരമാണ് സ്വാതി റെഡ്ഡി. വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങളിലാണ് സ്വാതി അഭിനയിച്ചതെങ്കിലും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2007 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ സുബ്രഹ്മണ്യപുരം സ്വാതിയുടെ കരിയറിൽ വൻ ബ്രേക്കായിരുന്നു സമ്മാനിച്ചത്. ചിത്രത്തിലൂടെ മലയാളത്തിലും സ്വാതിയ്ക്ക് ആരാധകരെ നേടിയിരുന്നു.
2011 ൽ പുറത്തിറങ്ങിയ ആമീൻ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫഹദിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീടും ഫഹദിന്റെ ഹിറ്റ് നായികയായി തിളങ്ങാൻ സ്വാതിയ്ക്ക് സാധിച്ചിരുന്നു. നോർത്ത് 24 കാതം, മൺസൂൺ മാംഗോസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് സ്വാതി റെഡ്ഡിയുടെ വ്യത്യസ്തമായ അഭിമുഖമാണ്. ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം സ്വിംസ്യൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

വിവാഹത്തിനു ശേഷം എവിടെ
വിവാഹത്തിനു ശേഷം സിനിമ ലോകത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് മാറി നിൽക്കുകയായിരുന്നു താരം. 2018 ലായിരുന്നു മലേഷ്യയിൽ പൈലറ്റാണ് വികാസുമായിട്ടുള്ള താരത്തിന്റെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണ്. ഇപ്പോൾ എവിടെയാണെന്നോ എന്താണെന്നോ ഒരു വിവരവുമില്ലായിരുന്നു. വിവാഹ ശേഷം ഒരു അഭിമുഖം പോലും താരം നൽകിയിരുന്നില്ല. എന്നാൽ മാധ്യമങ്ങളുടെ നിരന്തമായ ആവശ്യത്തിനെടുവിൽ താരം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

വീട്ടിൽ എത്തിയ മാധ്യമ പ്രവർത്തകർ ഞെട്ടി
സ്വാതിയുടെ വിദേശത്തെ വീട്ടിൽവെച്ചായിരുന്നു അഭിമുഖം. എന്നാൽ വീട്ടിൽ എത്തിയ മാധ്യമപ്രവർത്തകർ ശരിയ്ക്കും ഞെട്ടി. വീട്ടിലെത്തി കോളിങ്ങ് ബെല്ലടിക്കുമ്പോൾ അഭിമുഖത്തിന് ത യ്യാറായി നിൽക്കുന്ന താരത്തെയാണ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഇതിൽ നിന്നൊക്കേ വ്യത്യസ്തമായി ടി ഷർട്ടും ഷോർട്ട്സും ധരിച്ച്. മോക്കമില്ല താരത്തെയാണ് കണ്ടത്. ഓർപ്പുറത്തുള്ള അഭിമുഖമായിരുന്നതിനാൽ ആ വേഷത്തിൽ തന്നെ താരം സംസാരിച്ച് തുടങ്ങുകയായിരുന്നു.

വസ്ത്രധാരണത്തിനെ കുറിച്ച്
ആദ്യ ചോദ്യം തന്നെ വസ്ത്രധാരണത്തിനെ കുറിച്ചുള്ളതായിരുന്നു. ഇഷ്ട വേഷത്തിനെ കുറിച്ച് ചോദിച്ചപ്പോൾ പുരുന്മാരുടെ വേഷമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. തൻ ധരിച്ചിരിക്കുന്ന ടി ഷർട്ടും ഷോർട്ടസും തന്റെ ഭർത്താവിന്റെ വസ്ത്രമാണെന്നും സ്വാതി റെഡ്ഡി പറഞ്ഞു. വളരെ അടുക്കും ചിട്ടയോടും കൂടിയുളള വീടായിരുന്നു സ്വാതിയുടേതും. ഇതിന്റെ കാരണവും താരം തന്നെ പറഞ്ഞു. വീട് വളരെ അടുക്കും ചിട്ടയോടും കൂടി വളരെ ക്ലീനായ ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും സ്വാതി പറഞ്ഞു.

സ്വാതിയോട് ആ ചോദ്യം ചോദിച്ച് ഭർത്താവ്
മലേഷ്യയിൽ പൈലെറ്റായി ജോലി നോക്കുന്ന വികാസിനെയാണ് സ്വാതി വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനെടുവിലാണ് സ്വാതി-വികാസും 2018 ൽ വിവാഹിതരായത്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇനി എപ്പോഴാണ് സിനിമയിൽ തിരിച്ചെത്തുനക എന്നതാ പ്രേക്ഷകരെ പോലെ വികാസിനും അറിയാൻ ഏറെ ആകാംക്ഷയായിരുന്നു. ഇതിനെ കുറിച്ച് അഭിമുഖത്തിൽ തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു.

സ്വിംസ്യൂട്ടിലുളള അഭിമുഖം
സിനിമയിൽ കാണുന്ന അതേ സ്വാതിയെ തന്നെയായിരുന്നു വീട്ടിലെത്തിയപ്പോഴും കണ്ടത്. താരത്തിന്റെ ഫിറ്റ്നസ്സിന്റെ ഒരു രഹസ്യം നീന്തലാണത്രേ. അത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. സ്വിമ്മിങ്ങിന് മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തിരുന്നു പിന്നീടുളള അഭിമുഖം പൂളിലായിരുന്നു. വീട്ടിൽ നിന്ന് നടന്നാണ് സ്വാതി പൂളിലെത്തിയത്. താര ജാ ഒട്ടും തന്നെ ഇവരിൽ ദർശിക്കാൻ കഴിഞ്ഞിരുന്നില്ല.


Click it and Unblock the Notifications











