For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോശം സ്പര്‍ശം പോലുളള അനുഭവങ്ങള്‍ ചെറുപ്പത്തില്‍ ഉണ്ടായി! വെളിപ്പെടുത്തി ശ്വേത മേനോന്‍

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള വേഷങ്ങളും ചെയ്താണ് നടി സിനിമയില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മേനോന്‍ തുടങ്ങിയത്. രതിനിര്‍വേദം, കളിമണ്ണ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയ നടിയുടെ കരിയറിലെ മികച്ച സിനിമകളായിരുന്നു.

  മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും നടി തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ വീണ്ടും ശ്വേത സജീവമായത്. തരംഗമായ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ നടി പങ്കെടുത്തിരുന്നു.

  അടുത്തിടെ സ്‌കൂള്‍ തലത്തില്‍ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം നടി പങ്കുവെച്ചിരുന്നു. ഗൃഹലക്ഷ്മിയില്‍ ഏഴുതിയ കോളത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും താനും സ്‌കൂള്‍ പഠനകാലത്ത് നേരിട്ടിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. മോശം സ്പര്‍ശം പോലുളള അനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ ലൈംഗിക പീഡനം എന്ന് പറയാന്‍ പറ്റില്ലെന്ന് ശ്വേത
  പറയുന്നു.

  എങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അത് പാരന്റ്‌സിന്റെ അടുത്ത് പറയണം എന്നുളെളാരു ട്രെയിനിംഗ് അറിഞ്ഞോ അറിയാതെയോ വീട്ടില്‍ നിന്ന് കിട്ടിയിരുന്നു. നമുക്ക് വേണ്ടി സംസാരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ എനിക്ക് സ്വാഭാവികമായൊരു ധൈര്യം വന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയെറെ ആവശ്യമാണെന്ന് അന്നുമുതലേ മനസിലാക്കാന്‍ കഴിഞ്ഞു.

  എല്ലാ കുട്ടികള്‍ക്കും ഈയൊരു സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ശ്വേത പറയുന്നു. മോശം സ്പര്‍ശത്തെക്കുറിച്ചും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുമൊക്കെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാന്‍ പറ്റിയ സമയമാണിത്. എന്നുകരുതി, അവരെ വെറുതെ പേടിപ്പിക്കണമെന്നല്ല. ഒരു കാര്യമേ പറയേണ്ടതുളളു. ആരെങ്കിലും മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ തൊട്ടെന്ന് തോന്നിയെങ്കില്‍ അത് വീട്ടില്‍ വന്ന് മടിക്കാതെ പറയണമെന്ന് ഉപദേശിച്ചാല്‍ മതി.

  രജിത്തിനെ പൊക്കി വെക്കുന്നത് എന്റെ പ്രായക്കാര്‍ ! ഒറ്റയടിക്ക് അത് താഴെ പോകുമെന്ന് ഫുക്രു

  ഇതുതന്നെയാണ് ആദ്യത്തെ ലൈംഗിക പാഠവും. ഗുഡ്ടച്ചും ബാഡ് ടച്ചും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അതു കഴിഞ്ഞാവാം. സെക്‌സിനെക്കുറിച്ചുളള മറ്റ് സംസാരങ്ങള്‍. ശ്വേത മേനോന്‍ പറഞ്ഞു. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത ശ്വേത ഇപ്പോള്‍ ടെലിവിഷന്‍ രംഗത്താണ് സജീവമായി കൊണ്ടിരിക്കുന്നത്. ജനപ്രിയ റിയാലിറ്റി ഷോകളിലെല്ലാം ജഡ്ജായി നടി എത്താറുണ്ട്.

  നിങ്ങളുടെ മുഖം മാറിയത് കണ്ടാല്‍ കാര്യം പിടികിട്ടും! ആര്യയ്‌ക്കെതിരെ തുറന്നടിച്ച് അമൃത

  Read more about: swetha menon
  English summary
  swetha menon says about bad and good touch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X