അഭിമാനത്തോടെ വിവാഹമോചനം, ആദ്യവിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍!!!

Recommended Video

വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍ | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിനെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. അഭിനയത്തില്‍ മാത്രമല്ല റിയാലിറ്റി ഷോയിലെ ജഡ്ജായും താരമെത്തിയിരുന്നു. മകളുടെ ജനനത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് ശ്വേത. സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡിയില്‍ പ്രധാന വിധികര്‍ത്താവായ താരം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ശ്വേതയെ ആയിരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്താതെ എല്ലാവരും മാനേജ് ചെയ്യുന്ന താരത്തിന്റെ രീതിയെക്കുറിച്ച് ബിഗ് ബോസ് നിരീക്ഷിച്ചിരുന്നു. ജോലി ഏല്‍പ്പിക്കുമ്പോഴുള്ള മത്സരാര്‍ത്ഥികളുടെ മുറുമുറുപ്പും പ്രേക്ഷകര്‍ കണ്ടതാണ്. ബിഗ് ബോസിലൂടെ നിര്‍ണ്ണായകമായ പല വെളിപ്പെടുത്തലുകളും നടന്നുവരുന്നുണ്ട്. ആദ്യപ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ശ്വേത ആദ്യ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ആദ്യപ്രണയത്തെക്കുറിച്ച്

ആദ്യപ്രണയത്തെക്കുറിച്ച്

ചിത്രഗീതം വളരെ പോപ്പുലറായിരുന്ന കാലത്ത് മമ്മൂട്ടിയോട് തനിക്ക് പ്രണയെ തോന്നിയിരുന്നുവെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ഈ അഭിനേത്രി മലയാളത്തില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ആദ്യവിവാഹത്തെക്കുറിച്ചും പറഞ്ഞു

ആദ്യവിവാഹത്തെക്കുറിച്ചും പറഞ്ഞു

ആദ്യപ്രണയത്തെക്കുറിച്ച് മാത്രമല്ല ആദ്യവിവാഹത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. താരം നേരത്തെ വിവാഹിതയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് താരം രണ്ടാമതും വിവാഹം ചെയ്തത്. ജീവിതവും കരിയറുമൊക്കെ കൈവിട്ടുപോയി എന്ന് തുടങ്ങിയ സമയത്താണ് താരത്തിന്റെ ജീവിതത്തിലേക്ക് ശ്രീ എത്തിയത്.

അഭിമാനത്തോടെ വിവാഹ മോചനം

അഭിമാനത്തോടെ വിവാഹ മോചനം

ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും തന്റെ തീരുമാനം തെറ്റായിപ്പോയെന്നും മനസ്സിലാക്കിയതിന് ശേഷമാണ് ശ്വേത വിവാഹ മോചനം നേടിയത്. അഭിമാനത്തോടെയാണ് താന്‍ ഈ ബന്ധം പിരിഞ്ഞത്. തന്റെ വിവാഹ വാര്‍ത്ത ആഘോഷമാക്കി മാറ്റാനായി മാധ്യമങ്ങള്‍ എത്തിയിരുന്നുവെന്നും താരം പറയുമ്പോള്‍ ആ സമയത്ത് താനെവിടെയാണാവോ എന്നാണ് അര്‍ച്ചന ആലോചിക്കുന്നത്.

സഹിക്കാന്‍ പറ്റില്ലെന്ന് തോന്നിയാല്‍

സഹിക്കാന്‍ പറ്റില്ലെന്ന് തോന്നിയാല്‍

ഒരുമിച്ചുള്ള ജീവിതം പറ്റില്ലെന്ന് തോന്നിത്തുടങ്ങിയല്‍ അപ്പോള്‍ത്തന്നെ വഴിപിരിയണമെന്നാണ് തന്റെ അഭിപ്രായമെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. എല്ലാവരോടും ഇതേ അഭിപ്രായമാണ് താന്‍ പങ്കുവെക്കാറുള്ളത്. ശ്വേതയുടെ തുറന്നുപറച്ചിലിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X