അവളെ മനസിൽ കണ്ടെഴുതാൻ പറഞ്ഞു; ഭാര്യയായ ഉണ്ണിമായ കൂടെയുള്ളത് കൊണ്ട് ജഡ്ഡ് ചെയ്യാൻ പ്രയാസമെന്ന് ശ്യാം പുഷ്കരൻ

ഫഹദ് ഫാസിലിന്റെ ജോജി എന്ന സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തംരഗമായിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ഒന്നിക്കുന്ന സിനിമയാണിത്. തിയറ്ററുകള്‍ തുറന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ജോജിയുടെ റിലീസ്.

സിംപിൾ സ്റ്റൈലിൽ പ്രിയ ഭാവനി ശങ്കർ, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

ഫഹദ്, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയ താരങ്ങളുടെ പ്രകടനമാണ് ഏറ്റവം ശ്രദ്ധേയമായത്. സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയതിനെ കുറിച്ചൊക്കെയുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്.

 വിശേഷങ്ങള്‍ പറഞ്ഞ് ശ്യാം പുഷ്‌കരന്‍

ആദ്യ ഘട്ടത്തില്‍ തന്നെ ജോമോനായി ബാബുരാജിനെ തന്നെ തീരുമാനിച്ചിരുന്നു. ഞാനും ഉണ്ണിമായയും പോകുന്ന ജിമ്മിലാണ് ബാബു ചേട്ടന്‍ വരുന്നത്.അദ്ദേഹം ഞങ്ങളെ വെയിറ്റ് എടുക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. പണ്ട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒരുമിച്ച് ചെയ്തതാണ്. അത് പുള്ളിക്ക് ഒരു ബ്രേക്ക് ആയിരുന്നു. ഇനി മറ്റൊരു ബ്രേക്ക് തരൂ എന്ന് കളിയായി ബാബുവേട്ടന്‍ പറയാറുണ്ട്. ഞാനും പോത്തനും ചര്‍ച്ച ചെയ്ത്‌പ്പോള്‍ ബാബുരാജിന്റെ പേര് തന്നെയാണ് ആദ്യം വന്നത്. പോത്തന്‍ ബാബുരാജിനെ മോള്‍ ചെയ്യുന്നതില്‍ വിജയിച്ചു.

 വിശേഷങ്ങള്‍ പറഞ്ഞ് ശ്യാം പുഷ്‌കരന്‍

ബിന്‍സിയായി ഉണ്ണിമായ തന്നെ ചെയ്യണം എന്നില്ലായിരുന്നു. ജ്യോതിര്‍മയോ മറ്റാരെങ്കിലുമോ ചെയ്യട്ടെ എന്നൊരു ഐഡിയ ആയിരുന്നു ഉണ്ടായിരുന്നത്. പോത്തന്‍ പറഞ്ഞു ഉണ്ണിമായ മതി, അവളെ നീ മനസില്‍ കണ്ട് എഴുതു എന്ന്. കൂടെയുള്ള ആളായത് കൊണ്ട് എനിക്ക് ഉണ്ണിമായയെ ജഡജ് ചെയ്യാന്‍ പ്രയാസമാണ്. ഞാന്‍ ഒട്ടും ഫീഡ്ബാക്ക് കൊടുത്തിട്ടില്ല. എല്ലാം പോത്തനാണ് ചെയ്തത്. ഉണ്ണിമായയുടെ കഥാപാത്രത്തിന്റെ ക്രെഡിറ്റും പോത്തന് തന്നെയാണ്.

 വിശേഷങ്ങള്‍ പറഞ്ഞ് ശ്യാം പുഷ്‌കരന്‍

സിനിമയില്‍ കൂടുതലായും തെറി ഉപയോഗിച്ചു എന്ന അഭിപ്രായത്തോട് ഒരു ഡയലോഗിന് പകരം ഒരു തെറി ഉപയോഗിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്. അപ്പോള്‍ ഒരുപാട് എഴുതേണ്ട. സെന്‍സര്‍ ബോര്‍ഡിന് കൂടി കുഴപ്പമില്ല എന്ന് തോന്നുന്ന തെറി കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാറുണ്ട്. അങ്ങനെയാണ് 'പൊന്ന് നായിന്റെ മോനെ' എന്നൊക്കെ എഴുതേണ്ടി വന്നത്. ഈ സിനിമയില്‍ ഈ വീട്ടിലെ ആള്‍ക്കാര്‍ തെറി പറയുന്ന ആളുകളാണ് എന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിശേഷങ്ങള്‍ പറഞ്ഞ് ശ്യാം പുഷ്‌കരന്‍

രണ്ടാമത്തെ കാഴ്ചയിലാണ് ഒന്നുകൂടി ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കുക എന്ന് എല്ലാവരും പറയാറുണ്ട്. പോപ്പി എന്റെ മോന്‍ ആണെന്ന് തോന്നുമോ എന്ന് ബാബുവേട്ടന്‍ ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞതു അതൊക്കെ മനസിലാകും. പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുള്ള ജോലി ഒഴിവാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ അവരുടെ ജോലിയില്‍ അങ്ങ് പ്രവേശിക്കുകയാണ്. രണ്ട് മണിക്കൂര്‍ ഉണ്ടല്ലോ അതിനിടയില്‍ പ്രേക്ഷകര്‍ മനസിലാക്കിക്കൊള്ളും.

Recommended Video

Anil Panachooran was the first option as Shammi says Syam Pushkaran | FilmiBeat Malayalam
 വിശേഷങ്ങള്‍ പറഞ്ഞ് ശ്യാം പുഷ്‌കരന്‍

ഫഹദിനെ ഈ സിനിമയ്ക്ക് വേണ്ടി മെലിയിപ്പിച്ചത് അല്ല. ഈ സിനിമ തുടങ്ങുമ്പോള്‍ ഫഹദ് മാലിക്ക് എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുകയാമ്. അതില്‍ രണ്ട് മൂന്ന് ഗെറ്റപ്പ് ചെയ്യുന്നുണ്ട്. അതിന് വേണ്ടിയാണ് മെലിഞ്ഞത്. അതിനിടയിലാണ് ഈ ചിത്രത്തിനുള്ള ഡേറ്റ് തന്നത്. പിന്നെ തടി വെക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അത് ഈ കഥാപാത്രത്തിന് ഗുണം ചെയ്തതെ ഉള്ളു. കുട്ടപ്പന്‍ ചേട്ടായിയുടെ മൂന്ന് മക്കളുടെ പ്രായത്തിന്റെ വ്യത്യാസം കാണിക്കാന്‍ പറ്റിയെന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X