ജോജിയില്‍ ഉണ്ണിമായ അഭിനയിക്കുന്നതിൽ താൽപര്യമില്ലായിരുന്നു, കാരണം വെളിപ്പെടുത്തി ശ്യാം പുഷ്കരൻ

പോയവർഷം മലയാള സിനിമയ്ക്ക് അത്ര നല്ലതായിരുന്നില്ലെങ്കിലും ഈ വർഷം ഒരുപിടിമികച്ച ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.ലോക്ക് ഡൗൺ സിനിമ വ്യവസായത്തെ തകർത്തുവെങ്കിലും ഒടിടി റിലീസുകൾ സിനിമാ മേഖലയെ പിടിച്ചു നിർത്തിയിരുന്നു. തൊണ്ടി മുതലും ദൃക്സാക്ഷിയ്ക്കും ശേഷം ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോട്ട് പോകുകയാണ്.

കറുത്ത വസ്ത്രത്തിൽ അതീവ ഗ്ലാമറസായി പാർവതി നായർ, ചിത്രം നോക്കൂ

joji

ടൈറ്റിൽ കഥാപാത്രമായ ജോജിയെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്. ബാബു രാജ്, ഉണ്ണിമായയും ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിയലസ്റ്റിക് ചിത്രമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഫഹദിനെ പോലെ തന്നെ മികച്ച അഭിനയമായിരുന്നു ബാബുരാജും, ഉണ്ണിമായയും, ബേസിൽ ജോസഫും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ജോജിയിലെ ഉണ്ണിമായ

ഉണ്ണിമായയുടെ മോക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിൻസി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ ബിന്‍സിയുടെ വേഷം ഉണ്ണിമായ ചെയ്യുന്നതിനോട് തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍. മനേരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

 ഉണ്ണിമായ ചെയ്യണം എന്നില്ലായിരുന്നു.

ആ കഥാപാത്രം ഉണ്ണിമായ ചെയ്യണം എന്നില്ലായിരുന്നു. ജ്യോതിർമയിയോ മറ്റാരെങ്കിലുമോ ചെയ്യട്ടെ എന്നൊരു ഐഡിയ ആയിരുന്നു ഉണ്ടായിരുന്നത്. പോത്തൻ പറഞ്ഞു ഉണ്ണിമായ മതി, നീ അവളെ മനസ്സിൽ കണ്ടു എഴുതു എന്ന്. കൂടെയുള്ള ആളായത്കൊണ്ട് എനിക്ക് ഉണ്ണിമായയെ ജഡ്ജ് ചെയ്യാൻ പ്രയാസമാണ്. ഞാൻ ഒട്ടും ഫീഡ്ബാക്ക് കൊടുത്തിട്ടില്ല. എല്ലാം പോത്തനാണ് ചെയ്തത്. ഉണ്ണിമായയുടെ കഥാപാത്രത്തിന്റെ ക്രെഡിറ്റും പോത്തന് തന്നെയാണ്; ശ്യാം പുഷ്കരൻ പറഞ്ഞു.

ബാബു രാജ്

ബാബുരാജ് ചിത്രത്തിലെത്തിയതിനെ കുറിച്ചും ശ്യാംപുഷ്കരൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ആദ്യഘട്ടത്തിൽ തന്നെ ജോമോനായി ബാബുരാജിനെ തീരുമാനിച്ചിരുന്നു. ഞാനും ഉണ്ണിമായയും പോകുന്ന ജിമ്മിലാണ് ബാബു ചേട്ടൻ വരുന്നത്. അദ്ദേഹം ഞങ്ങളെ വെയിറ്റ് എടുക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. പണ്ട് സാൾട്ട് ആൻഡ് പെപ്പർ ഒരുമിച്ച് ചെയ്തതാണ്. അത് പുള്ളിക്ക് ഒരു ബ്രെേക്ക് ആയിരുന്നു, ഇനി മറ്റൊരു ബ്രേക്ക് തരൂ എന്ന് കളിയായി ബാബുവേട്ടൻ പറയാറുണ്ട്. ഞാനും പോത്തനും ചർച്ച ചെയ്തപ്പോൾ ബാബുരാജിന്റെ പേരുതന്നെയാണ് ആദ്യം തന്നെ വന്നത്. പോത്തൻ ബാബുരാജിനെ മോൾഡ് ചെയ്യുന്നതിൽ വിജയിച്ചു.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
ഫഹദ്

ഈ ചിത്രത്തിന് വേണ്ടിയല്ല ഫഹദ് ഫാസിൽ മെലിഞ്ഞതെന്നും ശ്യാം പുഷ്കർ പറയുന്നു. ഈ സിനിമ തുടങ്ങുമ്പോൾ ഫഹദ്, മാലിക്ക് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ രണ്ടുമൂന്ന് ഗെറ്റപ്പ് ചെയ്യുന്നുണ്ട്. അതിനുവേണ്ടിയാണ് മെലിഞ്ഞത്. അതിനിടയിൽ ആണ് ഈ ചിത്രത്തിനു ഡേറ്റ് തന്നത്. പിന്നെ തടി വയ്ക്കാൻ കഴിഞ്ഞില്ല, എന്നാൽ അത് ഈ കഥാപാത്രത്തിന് ഗുണം ചെയ്തതെ ഉള്ളൂ. കുട്ടപ്പൻ ചേട്ടായിയുടെ മൂന്നു മക്കളുടെ പ്രായത്തിന്റെ വ്യത്യാസം കാണിക്കാൻ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X