സിനിമ എഴുതുന്നത് ഹിറ്റാക്കാന്‍!കാണുന്നവര്‍ അതിനെ റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നു:ശ്യാം പുഷ്‌കരന്‍

By Midhun Raj

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരം,കുമ്പളങ്ങി നൈറ്റ്‌സ് പോലുളള ശ്യാമിന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ് നേടിയത്. റിയലിസ്റ്റിക് രീതിയിലുളള തിരക്കഥ രചനയിലൂടെയാണ് ശ്യാം പുഷ്‌കരന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്.

ശ്യം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെ മനോരമ യുവ ആലപ്പുഴയില്‍ സംഘടിപ്പിച്ച തിരക്കഥ സംഭാഷണത്തിലായിരുന്നു സംവിധായകന്‍ ലാല്‍ജോസിനു മറുപടിയുമായി ശ്യാം പുഷ്‌കരന്‍ എത്തിയത്. റിയലിസ്റ്റിക്ക് സിനിമകള്‍ തട്ടിപ്പാണെന്ന പറഞ്ഞ ലാല്‍ജോസിന് മറുപടിയെന്നാണം ആയിരുന്നു ശ്യാം പുഷ്‌കരന്‍ സംസാരിച്ചത്.

ലാല്‍ ജോസ് അന്ന് പറഞ്ഞത്

ലാല്‍ ജോസ് അന്ന് പറഞ്ഞത്

റിയലിസ്റ്റ് സിനിമകള്‍ എന്ന് പറയുന്നത് തന്നെ തട്ടിപ്പാണെന്നാണ് മുന്‍പ് സംവിധായകന്‍ ലാല്‍ജോസ് തുറന്നുപറഞ്ഞത്. സിനിമ പക്ക റിയലിസ്റ്റിക്ക് ആയാല്‍ ഡോക്യൂമെന്ററി ആയി പോവും എന്നും റിയലിസ്റ്റിക്ക് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുളള അഭിനയവും അവതരണവും ആണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നതെന്നും സംവിധായകന്‍ പറഞ്ഞു. നാച്ചുറല്‍ സിനിമ ആയി ആഘോഷിക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് മുന്‍പ് തുറന്നടിച്ചിരുന്നു.

വളരെ ഡ്രാമയുളെളാരു സിനിമയാണ്

വളരെ ഡ്രാമയുളെളാരു സിനിമയാണ്

ഇതിനു മറുപടിയായിട്ടാണ് മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ശ്യാം പുഷ്‌കരന്‍ സംസാരിച്ചത്. റിയലിസ്റ്റിക്ക് സിനിമകള്‍ തട്ടിപ്പാണെന്നു ലാല്‍ജോസ് പറഞ്ഞതും ശരിയാണെന്നാണ് ശ്യാം പുഷ്‌കരന്‍ തുറന്നുപറഞ്ഞത്. മഹേഷിന്റെ പ്രതികാരം വളരെ ഡ്രാമയുളെളാരു സിനിമയാണ്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമയുണ്ടോ? ഞങ്ങളൊക്കെ സിനിമ എഴുതുന്നതു സിനിമ ഹിറ്റാക്കാനാണ്. ശ്യാം പുഷ്‌കരന്‍ പറയുന്നു.

അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല

അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല

കാണുന്നവര്‍ അതിനെ ന്യൂ ജനറേഷന്‍, റിയലിസ്റ്റിക്ക് എന്നൊക്കെ വിളിക്കുന്നു. അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല.ശ്യാം പുഷ്‌കരന്‍ പറയുന്നു. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച നായികാ കഥാപാത്രം രണ്ടു നായകന്മാരില്‍ ആരോടൊപ്പം പോകാനും തയ്യാറായി നില്‍ക്കുന്നവളാണ് എന്ന തരത്തിലാണ്. വേണ്ട പോലെ പരിഗണിക്കുകയും എഴുതുകയും ചെയ്യാതെ പോയ കഥാപാത്രത്തിനുദ്ദാഹരണമാണിത്, ശ്യാം പുഷ്‌കരന്‍ പരിപാടിയില്‍ പറഞ്ഞു.

ഫേസ്ബുക്ക് പൊങ്കാലയെക്കുറിച്ച് ശ്യാം

ഫേസ്ബുക്ക് പൊങ്കാലയെക്കുറിച്ച് ശ്യാം

അടുത്തിടെ തനിക്കെതിരെ വന്ന ഫേസ്ബുക്ക് പൊങ്കാലയെക്കുറിച്ചും പരിപാടിയില്‍ ശ്യാം പുഷ്‌കരന്‍ സംസാരിച്ചിരുന്നു. അഭിമുഖങ്ങള്‍ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെ പോലെയുളള സുഹൃത്തുക്കള്‍ പറയാറുളളതെന്ന് ശ്യാം പറയുന്നു. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫേസ്ബുക്കില്‍ പൊങ്കാലയിടും, അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപ്പുറപ്പെട്ട കാര്യം താനറിയുന്നത് വീടിനടുത്തുളള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെ ആണെന്നും ശ്യാം പുഷ്‌കരന്‍ പരിപാടിയില്‍ പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

മായാനദിയുടെ വിജയത്തിനു ശേഷമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിനായി ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതിയിരുന്നത്. വലിയ ഹൈപ്പുകള്‍ ഒന്നുമില്ലാതെ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മുന്‍നിര താരങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു പ്രേക്ഷകരുടെ ഇഷ്ടചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X