ആദ്യ ആഴ്ച 150 കോടി! തെലുങ്കിലെ വിസ്മയ ചിത്രം ബോക്‌സോഫീസിനെ വിറപ്പിക്കുന്നു
തെലുങ്കില്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം സെയ് റാ നരസിംഹ റെഡ്ഡി ഗംഭീര അഭിപ്രായങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ആദ്യ ആഴ്ച പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. ബാഹുബലിയ്ക്ക് ശേഷം ബ്രഹ്മാണ്ഡ സിനിമയാവെുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച തരംഗമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോയി.

ആദ്യ ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ നിന്നും നല്ല കളക്ഷന്‍ വാരിക്കുട്ടി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സെയ് റാ നരസിംഹ റെഡ്ഡി നൂറ് കോടി ക്ലബ്ബിലെത്തിയെന്നാണ് അറിയുന്നത്. റിലീസ് ദിവസം 80 കോടിയ്ക്ക് അടുത്ത് വരെ സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമ രണ്ടാം ദിനത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തി. നിലവില്‍ നൂറ്റിയമ്പത് കോടിയോളം മറികടന്നെന്നാണ് അറിയുന്നത്.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ജീവിതകഥയെയും പോരാട്ടങ്ങളും ആസ്പദമാക്കി ചിത്രമായിരുന്നു സെയ് റാ നരസിംഹ റെഡ്ഡി. ചിരഞ്ജീവി നായകനായി അഭിനയിച്ച സിനിമയില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്നിരുന്നു. വമ്പന്‍ ബജറ്റിലൊരുക്കിയ ചിത്രം ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണ്‍ ആണ് നിര്‍മ്മിച്ചത്.


Click it and Unblock the Notifications











