എന്നെ കണ്ടതും പെണ്‍കുട്ടികള്‍ ലിഫ്റ്റില്‍ നിന്നും ഇറങ്ങി ഓടി! സ്ത്രീകളെ ഉപദ്രവിക്കുന്നവനെന്ന ഇമേജിനെ പറ്റി നടൻ

ക്രൂരനായ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയ താരമാണ് ടിജി രവി. ബാലന്‍ കെ നായരടക്കം ഒരു കാലത്ത് ഇത്തരം വില്ലത്തരം ചെയ്ത് ഹിറ്റായ നിരവധി പേരുണ്ട്. ഇത്തരം റോളുകള്‍ ചെയ്തതിന് ശേഷം തനിക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി മനസ് തുറന്നിരിക്കുകയാണ് നടന്‍ ടിജി രവിയിപ്പോള്‍.

സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ പലര്‍ക്കും തന്നെ പേടിയായിരുന്നു. സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ വേലക്കാരി പേടിച്ച് വാതിലടച്ച് അകത്ത് കയറിയെന്നും തന്റെ കൂടെ ഉണ്ടായിരുന്നവര്‍ ലിഫറ്റില്‍ നിന്നും ഇറങ്ങി ഓടിയെന്നുമൊക്കെ പറയുകയാണ് താരമിപ്പോള്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിജി രവി.

tg-ravi

'ഞാന്‍ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെയാണെന്ന് കരുതി സ്ത്രീകള്‍ക്ക് എന്നെ പേടിയായിരുന്നു. ഒരിക്കല്‍ ഞാനൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് ബെല്ല് അടിച്ചപ്പോള്‍ ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. എന്നെ കണ്ടതും അയ്യോ എന്ന് വിളിച്ചൊരു കരച്ചിലായിരുന്നു. മാത്രമല്ല നിമിഷനേരം കൊണ്ട് വാതിലും അടച്ചു. പിന്നീടവര്‍ വാതില്‍ തുറന്നില്ലെന്ന്' നടന്‍ പറയുന്നു.

അതുപോലെ ഒരുപാട് അനുഭവങ്ങളുണ്ട്. എന്റെ കണ്ടതും ലിഫ്റ്റില്‍ നിന്നും സ്ത്രീകള്‍ ഇറങ്ങി ഓടിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചാണത്. എന്റെ കൂടെ നാടകം കളിച്ചിട്ടുള്ള സുഹൃത്ത് മത്തായിയെ കാണാന്‍ പോയതാണ്.

ഞാനവിടെ ചെന്നപ്പോള്‍ ലിഫ്റ്റ് പോകാന്‍ നില്‍ക്കുകയാണ്. വാതില്‍ അടയുന്നതിന് മുന്‍പ് ഞാന്‍ ചാടി അകത്ത് കയറി. മുകളിലേക്ക് പോവുകയും ചെയ്തു. അതില്‍ രണ്ട് സ്ത്രീകളുമുണ്ട്. ഇവര്‍ എന്തോ സംസാരിക്കുന്നുണ്ട്. എനിക്ക് പേര് ദോഷം ഉള്ളത് കൊണ്ട് ഞാനൊരു മൂലയ്ക്ക് മാറി നില്‍ക്കുകയാണ്. ഫസ്റ്റ് ഫ്‌ളോര്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങി പോയി.

tg-ravi

അഞ്ചോ ആറോ നിലയിലാണ് സുഹൃത്തിന്റെ ഓഫീസ്. അവിടെ എത്തി സംസാരിച്ച് നില്‍ക്കുമ്പോഴാണ് ആ കുട്ടികള്‍ നടന്ന് കയറി മടുത്ത് വരുന്നത്. അവരും ആ ഓഫീസിലേതാണ്. എന്റെ കൂടെ ലിഫ്റ്റില്‍ ഉണ്ടായിരുന്നവരാണ്, ഇടയ്ക്ക് വെച്ച് ഇറങ്ങി പോയെന്ന് പറഞ്ഞപ്പോള്‍ മത്തായി അവരോട് ലിഫ്റ്റില്‍ നിന്നും ഇറങ്ങി പോയോ എന്ന് ചോദിച്ചു.

രണ്ടാളും നിന്ന് പരുങ്ങുകയാണ്. എന്നിട്ട ഞങ്ങള്‍ രണ്ട് പേര്‍ക്കും മൂപ്പരുടെ കൂടെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടിയായത് കൊണ്ട് ഇറങ്ങി പോയതാണെന്ന് പറഞ്ഞു.

അടുത്തിടെ ഞാനൊരു അഭിമുഖം കൊടുത്തിരുന്നു. എന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചൊക്കെയാണ് സംസാരിച്ചത്. ഞാനൊറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഭക്ഷണമുണ്ടാക്കുന്നതിനെ പറ്റിയുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അത് ആരോ എടുത്ത് ഫേസ്ബുക്കിലിട്ടു. എന്നിട്ട് നടനും എന്‍ജിനീയറുമായ ടിജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ, ആരും നോക്കാനില്ലാത്തെ കഷ്ടപ്പെട്ട് ജീവിക്കുകയാണ് എന്ന് പറഞ്ഞ് കൊടുത്തു. അതിന് താഴെ വന്ന കമന്റുകളൊക്കെ ഞാന്‍ നോക്കി.

എന്റെ നാലു തലമുറയെ വരെ തെറി വിളിച്ചിട്ടുണ്ട് അതിനകത്ത്. മാത്രമല്ല ഒരുപാട് സ്ത്രീകളെ കഷ്ടപ്പെടുത്തിയ ആളല്ലേ. അനുഭവിക്കട്ടെ എന്നാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കമന്റ്. കാരണം ഞാന്‍ അഭിനയിച്ച കഥാപാത്രം ഇപ്പോഴും അയാളുടെ മനസില്‍ കിടക്കുന്നത് കൊണ്ടാണ് അങ്ങനൊരു കമന്റിട്ടത്. അതാണ് ഏറ്റവും വലിയ അവാര്‍ഡ്.

More from Filmibeat

Read more about: tg ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X