twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും പ്രതിഫലം പോലും വാങ്ങിയില്ല; നിര്‍മാതാവിനെ രക്ഷിച്ചതിനെ പറ്റി ടിഎസ് സജി

    |

    കോളേജ് വിദ്യാര്‍ഥികളുടെ രസകരമായ കഥ പറഞ്ഞ് എത്തിയ ചിത്രമായിരുന്നു തില്ലാന തില്ലാന. നടന്‍ കൃഷ്ണയും ജോമോളും നായിക, നായകന്മാരായി അഭിനയിച്ച ചിത്രത്തില്‍ കൃഷ്ണ സ്ത്രീവേഷത്തിലാണ് അഭിനയിച്ചത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ജഗതി, ജഗദീഷ്, ബൈജു തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു.

    അതിലുപരി സുരേഷ് ഗോപി, മുകേഷ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരെല്ലാം ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെയാണ് അഭിനയിക്കാന്‍ എത്തിയതെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ ടിഎസ് സജി. നിര്‍മാതാവിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് താരങ്ങള്‍ ഇങ്ങനൊരു സഹകരണം നടത്തിയതെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജി പറയുന്നു.

    Also Read: ഭാര്യമാരെ വഞ്ചിച്ച് നടിമാരുടെ പുറകേ പോയ സൂപ്പര്‍താരങ്ങള്‍; മതം മാറി രണ്ട് ഭാര്യമാരെ സ്വന്തമാക്കിയവർ വരെയുണ്ട്Also Read: ഭാര്യമാരെ വഞ്ചിച്ച് നടിമാരുടെ പുറകേ പോയ സൂപ്പര്‍താരങ്ങള്‍; മതം മാറി രണ്ട് ഭാര്യമാരെ സ്വന്തമാക്കിയവർ വരെയുണ്ട്

     suresh-chakochan

    കൃഷ്ണ പെണ്‍വേഷത്തിലെത്തിയ സിനിമയാണ് തില്ലാന തില്ലാന. എംഎ നിഷാദ് ആയിരുന്നു നിര്‍മാതാവ്. നിഷാദിന്റെ രണ്ട് സിനിമകളും കൈ പൊള്ളി നില്‍ക്കുന്ന സാഹചര്യമായിരുന്നു. ചെറിയ പടം ചെയ്തില്ലെങ്കില്‍ നിഷാദിന് നില്‍ക്കാന്‍ പറ്റില്ലെന്നൊരു സാഹചര്യമായിരുന്നു അന്ന്. ഇക്കാര്യം ജഗദീഷേട്ടനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹമാണ് നിഷാദിനോട് എന്നെ കുറിച്ച് പറയുന്നത്. നിങ്ങളുടെ പടത്തിന് പറ്റിയ സംവിധായകന്‍ ടിഎസ് സജിയാണെന്ന് ജഗദീഷേട്ടനാണ് പറഞ്ഞത്.

    Also Read: ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മിAlso Read: ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

    വിനുവിനൊപ്പം ഇരുന്ന് ഈ കഥയെ കുറിച്ച് സംസാരിച്ചിട്ടാണ് തില്ലാന തില്ലാന റെഡിയാവുന്നത്. ഇതിനിടെ നിഷാദിനോട് അദ്ദേഹത്തിന്റെ സിനിമയിലെ ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. നിങ്ങള്‍ക്ക് സിനിമയില്‍ നല്ല പിടിപാടുണ്ട്. കഴിഞ്ഞ പടത്തില്‍ നായനകനായി സുരേഷ് ഗോപിയാണ് അഭിനയിച്ചത്. ആ സിനിമ അത്ര വിജയിച്ചില്ല. അതുകൊണ്ട് നിന്നെ ഞാന്‍ എങ്ങനെയെങ്കിലും സഹായിക്കാമെന്ന് സുരേഷേട്ടന്‍ നിഷാദിനെ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ സുരേഷ് ഗോപിയെ അതിഥി വേഷത്തില്‍ കൊണ്ട് വരാമെന്ന് തീരുമാനിച്ചു.

    സുരേഷ് ഗോപിയുടെ വീട്ടില്‍ പോയി ഇക്കാര്യം സംസാരിച്ചു. സിനിമയില്‍ സുരേഷ് ഗോപി എന്ന സിനിമാ നടന്റെ റോളില്‍ തന്നെയാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പൈസ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് പൈസ വാങ്ങിക്കാതെ ചെയ്തു. മുകേഷേട്ടനാണ് മറ്റൊരാള്‍. എന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതിന് സാധിച്ചിരുന്നില്ല. രണ്ട് ദിവസത്തെ വര്‍ക്കിന് ചെറിയൊരു തുക തന്നാല്‍ മതിയെന്ന് പറഞ്ഞ് മുകേഷും ആ സിനിമയില്‍ അഭിനയിക്കാനെത്തി.

     suresh-chakochan

    സിനിമയുടെ വിതരണക്കാരന്‍ ദിനേഷ് പണിക്കരാണ്. ഞങ്ങളെല്ലാവരും സിനിമയിലെ ബന്ധങ്ങള്‍ ഉപയോഗിച്ചു. ഇനി നിങ്ങളുടെ ചാന്‍സാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമ മയില്‍പ്പീലിക്കാവ് ആണ്. കുഞ്ചാക്കോ ബോബനാണ് അതില്‍ അഭിനയിച്ചത്. എന്തുകൊണ്ട് ചാക്കോച്ചനെ പോയി കണ്ട് രണ്ട് ദിവസത്തെ ഡേറ്റ് ചോദിച്ചൂടാ എന്ന് പറഞ്ഞു. അങ്ങനെ ദിനേഷ് പണിക്കര്‍ കുഞ്ചാക്കോ ബോബനെ പോയി കണ്ടു. അദ്ദേഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അഞ്ച് പൈസ പോലും വേണ്ടെന്നും അഭിനയിക്കാന്‍ വരാമെന്നും അദ്ദേഹം സമ്മതിച്ചു.

    അങ്ങനെ പൈസ പോലും വാങ്ങിക്കാതെ ഇത്രയും താരങ്ങളെല്ലാവരും സഹകരിച്ച് കൊണ്ടാണ് ആ സിനിമ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍, മുകേഷ്, സുരേഷ് ഗോപി, എന്നിങ്ങനെ മലയാള സിനിമയില്‍ ആരും സങ്കല്‍പ്പിക്കാത്ത സഹകരണമാണ് തില്ലാന തില്ലാന എന്ന സിനിമയ്ക്ക് ലഭിച്ചത്. പണ്ട് നസീര്‍ സാറാണ് ഇതുപോലെ സിനിമയുടെ സംവിധായകരെയും നിര്‍മാതാവിനെയുമൊക്കെ സഹായിച്ചിരുന്നത്.

    നസീര്‍ സാര്‍ അഭിനയിച്ച സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ നിര്‍മാതാവിന്റെയും സംവിധായകന്റെയും അടുത്ത പടത്തില്‍ പൈസ പോലും വാങ്ങിക്കാതെ പോയി അഭിനയിക്കുമായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ സംവിധായകന് അടുത്ത പടം കിട്ടില്ല. ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മേക്കപ്പ്മാന്‍ മുതലങ്ങോട്ട് എല്ലാവര്‍ക്കും സിനിമ കിട്ടും. സംവിധായകന്റെ ജീവിതമാണ് അവിടെ പോവുന്നതെന്ന് ടിഎസ് സജി പറയുന്നത്.

    Read more about: suresh gopi kunchacko boban
    English summary
    T S Saji Opens Up About Suresh Gopi And Kunchacko Boban Denied Remunaration For Thillana Thillana. Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X