ഇയാൾ എന്നെ ഏതെങ്കിലും ശൈഖിന് വിറ്റാലോ?; ഭർത്താവുമായി ആദ്യ ഡേറ്റിന് പോയപ്പോൾ; തപ്സി പന്നു
സ്വകാര്യ ജീവിതം ലൈം ലൈറ്റിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കാത്ത നടിയാണ് തപസി പന്നു. മികച്ച സിനിമകളുമായി ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത തപ്സിക്ക് പക്ഷെ ബി ടൗണിലെ പതിവ് രീതികളുമായൊന്നും പൊരുത്തപ്പെട്ട് പോകാൻ താൽപര്യമില്ല. ബി ടൗണിലെ പാർട്ടികളിലോ വിവാഹ ചടങ്ങുകളിലോ തപ്സിയെ കാണാറില്ല. അടുത്തിടെ നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ബോളിവുഡിലെ പ്രമുഖ താരങ്ങൾ വരെ എത്തി. എന്നാൽ തപ്സി വന്നില്ല. തനിക്കവരെ വ്യക്തിപരമായി അറിയില്ലെന്നാണ് ഇതിന് നടി പറഞ്ഞ കാരണം.
അടുത്തിടെയാണ് തപ്സി വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാഡ്മിന്റൺ കോച്ച് മതിയാസ് ബോ ആണ് തപ്സിയുടെ ഭർത്താവ്. പത്ത് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പോലും താരം പുറത്ത് വിട്ടില്ല. ഡെൻമാർക്കുകാരനാണ് മതിയാസ് ബോ.

ഇപ്പോഴിതാ മതിയാസ് ബോയുമായി അടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തപ്സി പന്നു. 10-11 വർഷം മുമ്പാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഒരു വർഷത്തിന് ശേഷം എന്നെ പ്രൊപ്പോസ് ചെയ്തു. വിവാഹ നിശ്ചയം കഴിഞ്ഞ് ഒമ്പത് വർഷം മുന്നോട്ട് പോയി. രണ്ട് പേരുടെയും മനസ് മാറിയില്ല. ഒരുമിച്ച് കഴിയാമെന്ന് ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നെന്നും തപ്സി പറയുന്നു.
മതിയാസ് തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് തപ്സി വിശദീകരിച്ചു. ദുബായിലേക്കോ ഡെൻമാർക്കിലേക്കോ ഡേറ്റിന് കൊണ്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഇയാൾക്ക് ശരിക്കും എന്നോട് താൽപര്യമുണ്ടോ എന്ന് തോന്നി. കാരണം ഒരു വെള്ളക്കാരന് എന്തിന് നമ്മളോട് ഇഷ്‌ടം തോന്നണം എന്ന ചെറിയ അപകർഷകത ബോധം ഉണ്ട്. സുഹൃത്തുക്കളോട് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോൾ അവർ തന്നെ ഉപദേശിക്കുകയാണ് ചെയ്തതെന്നും തപ്സി പറയുന്നു.

അയാൾ നിന്നെ വിൽക്കാതെ സൂക്ഷിച്ചോളൂ എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ സഹോദരി ദുബായിലാണ്. അവളുടെ നമ്പർ എനിക്ക് തന്നു. പക്ഷെ ഏതെങ്കിലും ശൈഖിന് എന്നെ വിറ്റാൽ അവൾക്കത് തടയാൻ പറ്റില്ലല്ലോ. എന്നാൽ മതിയാസ് നല്ലയാളായിരുന്നു. അത് കൊണ്ടാണ് ബന്ധം ഇത്രയും വർഷങ്ങൾ മുന്നോട്ട് പോയതെന്നും തപ്സി ചൂണ്ടിക്കാട്ടി. ഫിർ ആയി ഹസീൻ ദിൽറുബയാണ് തപ്സിയുടെ പുതിയ സിനിമ.


Click it and Unblock the Notifications











