ജയറാമിന്റെ നായികയായി തബു, അല്ലു അര്‍ജുനൊപ്പമുള്ള തെലുങ്ക് ചിത്രം അതിശയിപ്പിക്കാനുള്ള വരവാണ്
കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമയില്‍ വില്ലനായിട്ടെത്തി നടന്‍ ജയറാം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയും ഉണ്ണി മുകുന്ദനും നായിക നായകന്മാരായി അഭിനയിച്ച ചിത്രത്തില്‍ അതിഗംഭീര പ്രകടനമായിരുന്നു ജയറാം കാഴ്ച വെച്ചത്. ഇപ്പോഴിതാ ജയറാം വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിലൂടെയാണ് ജയറാമും അഭിനയിക്കുന്നത്.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലുവിന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ തബു നായികയായി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം നടന്‍ സത്യരാജ് ജയറാമിന്റെ അച്ഛനായി അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

റൊമാന്റിക് ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം മൂന്ന് തലമുറകളുടെ കഥയാണ് ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ജയറാമും അല്ലു അര്‍ജുനും സ്‌റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രത്തിന് വേണ്ടി പന്ത്രണ്ട് കിലോയോളം ശരീരഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് താരം ഇത്രയും ഭാരം കുറച്ചത്. അനുഷ്‌ക ഷെട്ടി, പൂജ ഹെഡ്ഡേ എന്നിവരും നായിമാരായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











