For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

  |

  ഗ്ലാമറുണ്ടായാല്‍ മാത്രം പോര, കഴിവും വേണമെന്ന് തന്റെ കരിയറിലൂടെ തെളിയിച്ച നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ തെന്നിന്ത്യയുടെ മൊത്തം ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്. 2022 നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമാണ്.

  ഏറെ കാലം പ്രണയത്തിലായിരുന്ന നടി സംവിധായകന്‍ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചിട്ട് മാസങ്ങളായതേയുള്ളു. നിലവില്‍ ഹണിമൂണ്‍ യാത്രകളും ആഘോഷങ്ങളുമൊക്കെയായി സന്തോഷത്തിലാണ് താരം. അതേ സമയം തെന്നിന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെ നടിയുടെ ആസ്തി എത്രയാണെന്ന് അറിയാന്‍ ആരാധകര്‍ക്കും ആകാംഷയുണ്ട്. അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

  ഈ വര്‍ഷം ജൂണിലാണ് നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. മാസങ്ങളായിട്ട് താരദമ്പതിമാരുടെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നതും. എന്നാല്‍ ആരാധകരെ പോലും അതിശയിപ്പിക്കുന്ന ആസ്തിയാണ് നടിയുടെ പേരിലുള്ളതെന്നാണ് ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നയന്‍താരയുടെ ആസ്തി 22 മില്യണ്‍ ഡോളറായിരുന്നു. അത് രൂപയാക്കി മാറ്റിയപ്പോള്‍ ഏകദേശം 165 കോടി രൂപ വരും.

  Also Read: അമല പോള്‍ പഞ്ചാബി ആചാരപ്രകാരം രണ്ടാമതും വിവാഹിതയായി? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍

  നയന്‍താരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവളുടെ സിനിമകളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ലഭിക്കുന്ന തുകയാണ്. നിലവില്‍ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയന്‍താര വാങ്ങിക്കുന്നത്. ഏറ്റവും പുതിയതായി ജയം രവിയുടെ കൂട അഭിനയിക്കുന്ന ചിത്രത്തിന് ഈ പ്രതിഫലം നടി വാങ്ങിക്കുന്നതായിട്ടാണ് വിവരം.

  Also Read: 'ട്യൂമറിന് ശേഷം കൈയ്യിൽ സ്പർശിച്ചാലോ സൂചി കുത്തിയാലോ അറിയാൻ സാധിക്കാറില്ല'; അസുഖത്തെ കുറിച്ച് ഡിംപൽ ഭാൽ!

  വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാര്‍ട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദില്‍ രണ്ട് ആഡംബര വീട് ഉള്‍പ്പെടെ പതിനഞ്ച് കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് ബഞ്ചാരഹില്‍സ് എന്ന സ്ഥലത്തുണ്ട്. ഇതിന് പുറമേ തമിഴ്‌നാട്ടില്‍ 4 ബെഡ്‌റൂം സൗകര്യമുള്ള വീടും നയന്‍സിന്റെ പേരിലുണ്ട്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ ഏകദേശം നൂറ് കോടിയുടെ മുകളില്‍ വരും.

  Also Read: 'ഡാഡിയില്ലാത്ത നിന്റെ ജന്മദിനം, അദ്ദേഹം സ്വർ​ഗത്തിൽ ഇരുന്ന് അനു​ഗ്രഹിക്കും'; മകളോട് സുപ്രിയയും പൃഥ്വിയും!

  അടുത്തിടെ നയന്‍താര സ്വന്തമായി ഒരു ജെറ്റ് വാങ്ങിയതായിട്ടും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നെ-ഹൈദരാബാദ്, ചെന്നെ- കൊച്ചി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ഈ ജെറ്റ് നടി ഉപയോഗിക്കുന്നത്.

  മാത്രമല്ല കാറുകളുടെ കാര്യത്തില്‍ ആഡംബര കാറുകളുടെ ലിസ്റ്റ് വേറെ തന്നെയുണ്ട്. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെര്‍സിഡസ് ജിഎല്‍എസ് (88 ലക്ഷം), ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിയ്ക്കുള്ളത്.

  ചില പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയന്‍താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിലും നടി പാര്‍ട്‌നറാണ്. ഇതെല്ലാം ചേര്‍ത്ത് കോടികളാണ് മാസത്തില്‍ നയന്‍താര സമ്പാദിക്കുന്നതെന്ന കാര്യം വ്യക്തമാണ്. എന്തായാലും രാജകുമാരിയെ പോലെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ ജീവിക്കുന്നതെന്ന് ആരാധകരും പറയുന്നു.

  English summary
  Taking 10 Crore Remuneration To Owning 15 Crore Apartment, Nayantara's Net Worth Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X