twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല, പിന്നെയല്ലേ ദുൽഖറിൻറെ സിനിമയുടെ'; മമ്മൂട്ടിയുടെ വാക്കുകൾ!

    |

    ഷോ ബിസിനസിൽ പ്രൊഫഷണലിസം കൊണ്ടുവരികയെന്ന ആഗ്രഹമാണ് പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്നും എംബിഎ ബിരുദം നേടിയ വിവേക് രാമദേവനെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. ബ്രാൻഡ് മാനേജ്മെന്റ്, അഡ്വർട്ടൈസിങ് എന്നീ മേഖലകളിൽ അദ്ദേഹത്തിന് 20 വർഷത്തെ പരിചയസമ്പത്തുണ്ട്.

    സിനിമ കാണുമെന്നല്ലാതെ സിനിമയുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന വിവേക് നടീ-നടൻമാരുടെ കാസ്റ്റിങ്ങിലൂടെയാണ് സിനിമാ ബന്ധത്തിന് ആരംഭം കുറിച്ചത്.

    Also Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോAlso Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോ

    തുടർന്നാണ് കോണ്ടന്റ് സോഴ്സിങ്, ഫിലിം മാർക്കറ്റിങ്, പ്രോജക്ട് ഡിസൈനിങ് എന്നീ മേഖലകളിലേക്ക് കടന്നത്. കൂടാതെ സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയും നടത്തി വരുന്നുണ്ട് വിവേക് രാമദേവൻ.

    കാറ്റലിസ്റ്റിന് സമാനമായി കഴിഞ്ഞ വർഷങ്ങളിൽ വിവേകിന്റെ റോളും മാറിയിട്ടുണ്ടെങ്കിലും സിനിമയോടുള്ള അഭിനിവേശം ഒന്ന് മാത്രമാണ് മാറാതിരുന്നത്.

    എനിക്ക് എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല

    സ്റ്റാർ കിഡ് ആണെങ്കിൽ കൂടിയും നടൻ‌ ദുൽഖർ സൽമാനെ വരെ ലൈം ലൈറ്റിലേക്ക് കൊണ്ടുവന്നത് വിവേക് രാമദേവനാണ് പറയാം. നടി പത്മപ്രിയയുടെ സിനിമാ പ്രവേശനം സംഭവിച്ചതും വിവേകിലൂടെയാണ്. ഇപ്പോഴിത സിനിമ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നുവരെയുള്ള തന്റെ അനുഭവങ്ങൾ മനോരമ ഓൺ‌ലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് വിവേക്.

    'സിനിമയെന്ന വലിയ കച്ചവടത്തിലെ പല ജോലികളിലൊന്നാണ് ടാലന്റ് മാനേജമെന്റ്. ചിലർ ഇതിനെ സെലിബ്രിറ്റി മാനേജമെന്റ് എന്നും വിളിക്കും. എന്നാൽ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരിൽ വലിയൊരു കൂട്ടത്തിനും എങ്ങനെയാണ് അതിലേക്കുള്ള വഴിയെന്ന് അറിയില്ല.'

    മമ്മൂട്ടിയുടെ വാക്കുകൾ

    'സിനിമാ സെറ്റിൽ പോയി നിന്നാലോ, കുറെ കഷ്ടപ്പെട്ട് പരിചയങ്ങളുണ്ടാക്കിയാലോ പോലും കിട്ടാത്ത കനിയാണ് ചിലപ്പോഴെങ്കിലും സിനിമ. ടാലന്റ് മാനേജ്‌മന്റ് എന്ന സംഗതി ഹോളിവുഡിലും ബോളിവുഡിലും കുറേകാലം മുമ്പ് തന്നെയുണ്ട്. പക്ഷെ മലയാള ചലച്ചിത്ര ലോകം ഇത് ശീലിച്ചുവരുന്നേയുള്ളു.'

    'ഒരു പരസ്യചിത്രീകരണത്തിനിടെയാണ് പുതിയ സിനിമയിലേക്ക് നായികയെ വേണമെന്ന് മമ്മൂട്ടി പറയുന്നത്. മോഡലിങിനുവേണ്ടി പത്മപ്രിയ എനിക്ക് അയച്ചുതന്ന ചിത്രങ്ങൾ കാഴ്ച എന്ന സിനിമയുടെ അണിയറപ്രവർത്തകരെ കാണിച്ചു.'

    Also Read: 'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'Also Read: 'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'

    നടി പത്മപ്രിയയുടെ സിനിമാ പ്രവേശനം

    'പിന്നാലെ ഒരു പുതിയ നായികയുടെ ഉദയം ഉണ്ടാവുകയായിരുന്നു. പിന്നീട് ദുൽഖർ സൽമാനെപ്പോലുള്ള ഒരുപാട് താരങ്ങളുടെ ജനനത്തിനും വളർച്ചയ്ക്കും കാരണമായിട്ടുണ്ട്. ടാലന്റ് മാനേജ്മെന്റിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കൽ പൃഥ്വിരാജ് എന്നോട് ചോദിച്ചു... ഞാൻ സിനിമാ കുടുംബത്തിൽ വളർന്നയാളാണ്.'

    'ഒരു സിനിമാ പാരമ്പര്യവുമില്ലാത്ത നിങ്ങളെങ്ങനെ എനിക്ക് നിർദ്ദേശങ്ങൾ തരും? ആ ചോദ്യത്തിൽ കഴമ്പുണ്ട്. സിനിമയെന്ന കച്ചവടത്തെപ്പറ്റി കൃത്യമായ അറിവില്ലാതെ സംശയിച്ച് നിൽക്കുന്നവർക്ക് സഹായം ചെയ്യുന്നതാണ് ഈ ജോലി.'

    ഒരു ലക്ഷ്യത്തിനുവേണ്ടി

    'ഒരു ലക്ഷ്യത്തിനുവേണ്ടി എല്ലായിപ്പോഴും കൂട്ടായി പ്രവർത്തിക്കുന്ന ടീമാണ് ടാലന്റ് മാനേജ്‌മെന്റ്. ദുൽഖർ സൽമാനെ സിനിമയിലേക്ക് എത്തിക്കാൻ ഒരു ടാലന്റ് മാനേജർ വേണോ? ഈ ചോദ്യം പല തവണ കേട്ടിട്ടുണ്ട്. എന്നാണെങ്കിലും ദുൽഖർ സിനിമയിലേക്ക് വരുമായിരുന്നു. എന്നാൽ അതിലേക്ക് നയിക്കാൻ എനിക്കായി.'

    'സെക്കന്റ് ഷോ സിനിമയുടെ തുടക്കത്തിൽ ശ്രീനാഥ് രാജേന്ദ്രനും വിനി വിശ്വലാലും തയ്യാറെടുക്കുന്നു. പുതിയൊരാളെ നായകനായി വേണമെന്ന് ആഗ്രഹിക്കുന്നു. ആ ചർച്ച ചെന്നെത്തിയത് ദുൽഖർ സൽമാനെന്ന പേരിലേക്കാണ്. ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത് ദുൽഖർ ബിസിനസിൽ ശ്രദ്ധിച്ചിരിക്കുകയാണ്. സിനിമയിൽ താൽപര്യമില്ലെന്ന് തോന്നുന്നു എന്നാണ്.'

    ദുൽഖറിന്റെ മൊബൈൽ നമ്പർ നൽകി

    'പിന്നെയും കുറേതവണ ഒരേ ചോദ്യവുമായി മുന്നിൽ ചെന്ന് നിന്നപ്പോൾ മമ്മൂക്ക പറഞ്ഞു... ഞാൻ തന്നെ സിനിമ ചെയ്യാൻ നടക്കുന്നയാളാണ്‌. എനിക്ക് എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല. അതിനിടയ്ക്കാണോ ദുൽഖറിനുള്ള സിനിമയുടെ കഥ കേൾക്കുന്നത് എന്ന്. ഒടുവിൽ നേരിട്ട് ചോദിച്ചോളൂവെന്ന് പറഞ്ഞ് ദുൽഖറിന്റെ മൊബൈൽ നമ്പർ നൽകി.'

    'അതൊരു നിമിത്തമായി. ദുൽഖർ എന്ന മെഗാസ്റ്റാർ കിഡ് സിനിമയിലേക്ക് വരുന്നുവെന്ന് സിനിമയുടെ പോസ്റ്റർ റിലീസ് വരെ ആരോടും പറഞ്ഞില്ല. പിന്നീട് ഒരു ഫാഷൻഷോ റാംപ് വാക്കിലാണ് ദുൽഖറിനെ അവതരിപ്പിച്ചത്. അത് അന്നത്തെ മാർക്കറ്റിംഗ് സ്ട്രാറ്റജിയായിരുന്നു. അത് വിജയിക്കുകയും ചെയ്‌തു' വിവേക് രാമദേവൻ പറഞ്ഞു.

    Read more about: mammootty dulquer salmaan
    English summary
    Talent Manager Vivek Ramadevan Open Up About Dulquer Salmaan's Movie Debut Behind Story-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X