വജ്ര വ്യാപാരിയുടെ മകൾ; ഉപാസന നൽകിയ ഞെട്ടിച്ച സമ്മാനം; തമന്നയുടെ സമ്പാദ്യ വിവരങ്ങൾ

തെന്നിന്ത്യൻ സിനിമകളിൽ തമന്നയെ പോലെ തരം​ഗമായി മാറിയ നായിക നടിമാർ വിരളമാണ്. മുംബൈക്കാരിയായ തമന്നയ്ക്ക് തമിഴ്, തെലുങ്ക് സിനിമകളിൽ വളരെ പെട്ടെന്ന് സ്വീകാര്യത ലഭിച്ചു. സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിച്ച തമന്ന ഇന്ന് കരിയറിലെ മറ്റൊരു ഘട്ടത്തിലാണ്. വ്യത്യസ്തമായ വേഷങ്ങൾ ഇന്ന് തമന്നയെ തേടി വരുന്നു. പഴയത് പോലെ ​പ്രാധാന്യം കുറഞ്ഞ ​ഗ്ലാമറസ് വേഷങ്ങൾ മാത്രമല്ല ഇന്ന് തമന്ന ചെയ്യുന്നത്. നവംബർ സ്റ്റോറി എന്ന സീരീസിന്റെ വിജയത്തിന് ശേഷമാണ് നടിയുടെ കരിയർ മറ്റൊരു ​ഗതിയിലേക്ക് നീങ്ങിയത്.

Tamannaah Bhatia

തമന്നയുടെ സാമ്പത്തിക വിവരങ്ങളും കുടുംബപശ്ചാത്തലവുമാണിപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. വജ്ര വ്യാപാരം നടത്തുന്ന കുടുംബമാണ് തമന്നയുടേത്. അച്ഛന്റെ പേര് സന്തോഷ് ഭാട്ടിയ, അമ്മ രജനി ഭാട്ടിയയും. ആനന്ദ് ഭാട്ടിയ എന്ന ജേഷ്ഠനും തമന്നയ്ക്കുണ്ട്. സിന്ധി കുടുംബത്തിൽ ജനിച്ച തമന്നയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിൽ തന്നെയായിരുന്നു.

16 കോടി രൂപ മുടക്കിയാണ് മുംബൈയിലെ ഫ്ലാറ്റ് തമന്ന സ്വന്തമാക്കിയത്. 2 കോടിയുടെ വജ്ര മോതിരം നടിക്ക് സ്വന്തമായുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണ് ഈ മോതിരത്തിലുള്ളത്. നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേലയാണ് ഈ മോതിരം നടിക്ക് സമ്മാനിച്ചത്. ഉപാസനയുടെ ഭർതൃ പിതാവ് ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ഉപാസന ഈ സമ്മാനം നൽകിയത്. സിനിമയിൽ തമന്നയുടെ പ്രകടനം ഉപാസനയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം 110 കോടി രൂപയുടെ ആസ്തിയാണ് തമന്നയ്ക്കുള്ളത്. ആഡംബര കാറുകളും തമന്നയ്ക്ക് സ്വന്തമായുണ്ട്. ബിഎംഡബ്ല്യു 320i, മെർസിഡസ് ബെൻസ് ജിഎൽഇ തുടങ്ങിയ കാറുകൾക്ക് നടിക്കുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന തമന്ന വലിയ തുക ഇതിനായി ചെലവഴിക്കാൻ മടിക്കാറില്ല. 18 വർഷത്തോളം നീണ്ട കരിയറിൽ 65 ലേറെ സിനിമകൾ തമന്ന ചെയ്തു.

Tamannaah Bhatia

2005 ൽ പുറത്തിറങ്ങിയ ചാന്ദ് സെ റോഷൻ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു. തുടക്കം. പിന്നീട് ശ്രീ എന്ന സിനിമയിലൂടെ തെലുങ്കിലേക്കും കെഡി എന്ന സിനിമയിലൂടെ തമിഴകത്തേക്കും തമന്ന കടന്ന് വന്നു. തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടതോടെ കരിയറിൽ നടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

വർ‌ഷങ്ങൾ നീണ്ട കരിയറിൽ സ്വകാര്യ ജീവിതം മാധ്യമ ശ്രദ്ധയിൽ നിന്നും തമന്ന മാറ്റി നിർത്തിയിരുന്നു. അതേസമയം അടുത്തിടെ താൻ പ്രണയത്തിലാണെന്ന കാര്യം തമന്ന തുറന്ന് പറഞ്ഞു. നടൻ വിജയ് വർമയാണ് തമന്നയുടെ കാമുകൻ. ലസ്റ്റ് സ്റ്റോറീസ് 2 വിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലാകുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങൾ ചർച്ചയായിട്ടുണ്ട്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X