For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  17 വർഷം കൊണ്ട് 110 കോടിയുടെ ആസ്തി, യുവനടന്റെ ഭാര്യ തമന്നയ്ക്ക് സമ്മാനമായി നൽകിയത് രണ്ട് കോടിയുടെ വജ്രം!

  |

  പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയുടെ സിനിമാ ജീവിതം. മുപ്പത്തിമൂന്നിൽ എത്തി നിൽക്കുന്ന തമന്ന കരിയറിന്റെ പതിനേഴാം വർഷത്തിലും സിനിമാപ്രേമികൾക്കിടയിൽ തരം​ഗമാണ്.

  തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലാണ് തമന്ന ഏറെയും നായികയായി തിളങ്ങിയിട്ടുള്ളത്. വിവിധ ഭാഷ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ തമന്ന ഭാട്ടിയയുടെ സൗന്ദര്യത്തിനും പ്രതിഭയ്ക്കും ഒട്ടനവധി ആരാധകരുണ്ട്.

  Also Read: വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍

  സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് തമന്ന. ബോംബെയിലാണ് തമന്ന ജനിച്ച് വളർന്നത്. 2005ൽ വിവേക് ഒബ്റോയിക്കൊപ്പം ചാന്ദ് സാ റോഷൻ ചെഹ്രയിൽ അഭിനയിച്ച് തമന്ന കരിയർ ആരംഭിച്ചു.

  സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായി. അതേവർഷം തന്നെ തെലുങ്കിൽ ശ്രീ എന്നൊരു സിനിമയിലും ‌തമന്ന അഭിനയിച്ചു. തെലുങ്കിൽ എത്തിയതോടെ തമന്ന സൗത്ത് ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പതിയെ 2006ൽ തമിഴ് ചിത്രം കേഡിയിലൂടെ കോളിവുഡിലെത്തി.

  തമന്നയുടെ വളർച്ചയും വളരെ പതിയെ സംഭവിച്ച ഒന്നാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെപ്പോലെ തന്നെ തനിക്ക് ഇന്ന് കിട്ടുന്ന സ്റ്റാർഡം തമന്ന സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്.

  പിന്നീട് തമിഴിലും തെലുങ്കിലുമായി തമന്നയ്ക്ക് തുടരെ തുടരെ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് തെലുങ്ക് സിനിമ ഹാപ്പി ഡെയ്സ് മൊഴി മാറ്റി കേരളത്തിൽ പ്രദർശനത്തിനെത്തിയത്.

  കാമ്പസ് ചിത്രമായിരുന്നത് കൊണ്ട് തന്നെ സിനിമയും ചിത്രത്തിലെ നായിക തമന്നയും മലയാളികളുടെ ​ഹൃദയം കീഴടക്കി. പിന്നീടങ്ങോട്ട് അയൻ, പയ്യ, പടിക്കാതവൻ തുടങ്ങി തമിഴിലെ സൂപ്പർഹിറ്റ് സിനിമകളിൽ തമന്ന നായികയായി.

  എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ​ഗ്ലാമറസ് വേഷങ്ങളും ഐറ്റം ഡാൻസും തമന്നയ്ക്ക് കൂടുതൽ ജനപ്രീതി നേടികൊടുത്തു.

  ഇപ്പോൾ സൗത്ത് ഇന്ത്യയിലെ കിരീടം വെക്കാത്ത താരറാണിമാരിൽ ഒരാളാണ് തമന്ന. സോപ്പ്, ഫേസ് ക്രീം തുടങ്ങി ഒട്ടുമിക്ക കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളുടേയും ബ്രാൻഡ് അംബാസിഡറുമാണ് തമന്ന.

  പതിനേഴ് വർഷം ലൈം ലൈറ്റിൽ നിന്ന് തമന്ന സമ്പാദിച്ചത് കോടികളാണ്. തമന്ന ഭാട്ടിയയുടെ ആസ്തിയും വിലപ്പെട്ട സ്വത്തുക്കളും എന്തൊക്കെയാണെന്ന് പരിശോധിക്കാം..... റിപ്പോർട്ട് പ്രകാരം തമന്ന ഭാട്ടിയയുടെ ആസ്തി ഏകദേശം 110 കോടി രൂപയാണ്.

  പ്രതിവർഷം 12 കോടി രൂപ നടി സമ്പാദിക്കുന്നുണ്ട്. അതായത് തമന്നയുടെ പ്രതിമാസ വരുമാനം ഏകദേശം ഒരു കോടി രൂപയാണ്.

  Also Read: സെറ്റിലെ സൗഹൃദം പ്രണയമാക്കി വിജയിയും തൃഷയും; ഭാര്യ പിണങ്ങി, ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കില്‍!

  തമന്ന ഓരോ ചിത്രത്തിനും ഏകദേശം നാല് മുതൽ‌ അഞ്ച് കോടി രൂപവരെയും ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത് 60 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. 2018ൽ ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ 10മിനിറ്റ് നൃത്തം ചെയ്തതിന് 50 ലക്ഷം രൂപ ഈടാക്കിയതായി റിപ്പോർട്ടുണ്ട്.

  മൊബൈൽ പ്രീമിയർ ലീഗ്, സെൽകോൺ മൊബൈൽസ്, ഫാന്റ, ചന്ദ്രിക എന്നിവയുൾപ്പെടെ ജനപ്രിയ ബ്രാൻഡുകളുടെ പരസ്യങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. തമന്ന ഒരു ബിസിനസ് വുമൺ കൂടിയാണ്. 2015ൽ വൈറ്റ് ആന്റ് ഗോൾഡ് എന്ന പേരിൽ ഒരു ജ്വല്ലറി താരം ആരംഭിച്ചിരുന്നു.

  ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണ് ബാബ്ലി ബൗൺസർ ഇതും തമന്നയ്ക്ക് സ്വന്തമായുണ്ട്. ഏകദേശം രണ്ട് കോടി രൂപ വില വരുന്ന ഈ വജ്രം രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേലയാണ് തമന്നയ്ക്ക് സമ്മാനിച്ചത്.

  മുംബൈയിലെ വെർസോവയിൽ 16 കോടിയിലധികം വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റും തമന്നയ്ക്കുണ്ട്. കൂടാതെ ലാൻഡ് റോവർ ഡിസ്‌കവറി, ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെൻസ് തുടങ്ങി നിരവധി ആഡംബര വാഹനങ്ങളുടെ ഉടമ കൂടിയാണ് നടി.

  തമന്നയുടെ വാർഡ്രോബിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ചാനൽ ഹാൻഡ്ബാഗ് അതിന്റെ വില ഏകദേശം മൂന്ന് ലക്ഷം രൂപയാണ്.

  ചിരഞ്ജീവിയ്‌ക്കൊപ്പം മസാല ആക്ഷൻ കോമഡി ചിത്രമായ ഭോല ശങ്കറിലാണ് തമന്ന ഭാട്ടിയ അടുത്തതായി അഭിനയിക്കുന്നത്. മെഹർ രമേഷ് സംവിധാനം ചെയ്ത ഈ ചിത്രം 2015ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വേദാളത്തിന്റെ തെലുങ്ക് റീമേക്കാണ്.

  Read more about: tamannaah bhatia
  English summary
  Tamannaah Bhatia Net Worth, Car Collection, Remuneration Per Movie And More-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X