അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തു, ഏത് സ്ഥലത്ത് വെച്ചാണ് കണ്ടതെന്ന് പോലും ഓർമയില്ല; പ്രതികരിച്ച് തമന്ന!
സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളുമായി ബന്ധപ്പെട്ട് റിലേഷൻഷിപ്പ് ഗോസിപ്പുകളാണ് ഏറ്റവും കൂടുതൽ വരാറുള്ളത്. നടി തമന്ന ഭാട്ടിയയുടെ പേരിലും നിരവധി തവണ ഇത്തരം ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. നടിയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളതും വ്യക്തി ജീവിതമാണ്. പൊതുവെ ഗോസിപ്പുകൾക്ക് വിശദീകരണം നൽകാൻ ശ്രമിക്കാത്ത തമന്ന ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുന്നു.
ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിരാട് കോഹ്ലിലുമായി പ്രണയത്തിലായിരുന്നുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹം ഉണ്ടാകുമെന്ന തരത്തിലുമാണ് ഏറ്റവും കൂടുതൽ വാർത്തകൾ പ്രചരിച്ചത്. ഇവയ്ക്കുള്ള മറുപടിയാണ് തമന്ന നൽകിയത്.

ഇതുവരെയുള്ള കരിയറിൽ ഒരിക്കൽ മാത്രമെ താൻ വിരാട് കോഹ്ലിയെ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞാണ് തമന്ന സംസാരിച്ച് തുടങ്ങുന്നത്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ വളരെ അധികം വിഷമമുണ്ട്. ഇതുവരെ ഞാൻ ഒരിക്കൽ മാത്രമെ വിരാടിനെ കണ്ടിട്ടുള്ളു. അതും ഷൂട്ടുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല.
അതുപോലെ പാക്കിസ്ഥാനി ക്രിക്കറ്റർ അബ്ദുള്‍ റസാഖിനെ ഞാൻ വിവാഹം ചെയ്തു എന്ന രീതിയിലാണ് ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഇതെല്ലാം വളരെ ലജ്ജാകരമാണ്. ഒരു ജ്വല്ലറി ഷോപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ആ സ്ഥലം ഏതാണെന്ന് പോലും ഓർമയില്ല. അതുപോലെ ക്ഷമിക്കണം സാർ. നിങ്ങൾക്ക് രണ്ട്, മൂന്ന് കുട്ടികളുണ്ട്. മാത്രമല്ല നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എനിക്ക് അറിയില്ലെന്നും തമന്ന പറഞ്ഞു.
അബ്ദുൾ റസാഖുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾക്ക് അൽപ്പം പഴക്കമുണ്ട്. നാല് വർഷം മുമ്പും തന്റെ പേരിലുള്ള റിലേഷൻഷിപ്പ് ഗോസിപ്പുകൾക്ക് നടി മറുപടി നൽകിയിരുന്നു. ആദ്യം നടനുമായി ബന്ധപ്പെടുത്തി. പിന്നീട് ക്രിക്കറ്ററുമായും ഡോക്ടറുമായും ബന്ധപ്പെടുത്തി. നിരന്തരമായി ഇത്തരം കിംവദന്തികൾ കേൾക്കുമ്പോൾ ഞാൻ ഭർത്താവിനെ തേടി പോവുകയാണെന്ന് ആളുകൾ കരുതുമെന്നും നടി പറഞ്ഞു.
എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാനിപ്പോൾ സിംഗിളാണ്. സന്തോഷവതിയാണ്. മാത്രമല്ല എന്റെ മാതാപിതാക്കൾ എനിക്കായി വരനെ തേടുന്നുമില്ലെന്നും നടി കൂട്ടിച്ചേർത്തു. തമന്ന കുറച്ച് നാളുകൾക്ക് മുമ്പ് വരെ നടൻ വിജയ് വർമ്മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ഈ വർഷം ആദ്യം ഇരുവരും വേർപിരിഞ്ഞു. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി വേർപിരിയൽ അറിയിച്ചിരുന്നില്ലെങ്കിലും ഇരുവരും പ്രണയം അവസാനിപ്പിച്ചുവെന്നാണ് കിംവദന്തികൾ. 2023ലെ പുതുവത്സരാഘോഷത്തിലാണ് വിജയിയും തമന്നയും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അതോടെയാണ് ഡേറ്റിംഗ് കിംവദന്തികൾക്ക് തുടക്കമായത്. നെറ്റ്ഫ്ലിക്സ് ആന്തോളജി ലസ്റ്റ് സ്റ്റോഴ്സ് 2വിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
ഷൂട്ടിങ് വേളയിലാണ് പ്രണയം ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും വിവാഹ വാർത്ത കേൾക്കാനായി പ്രേക്ഷകർ കാത്തിരിക്കവെയാണ് വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ വന്നത്. യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുമായുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി വിജയ് സംസാരിച്ചത്. മുപ്പത്തിയഞ്ചുകാരിയായ തമന്ന തമിഴ് സിനിമയിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്.
ഇതിനോടകം എൺപതിൽ അധികം സിനിമകളിൽ നടി അഭിനയിച്ച് കഴിഞ്ഞു. മുപ്പത്തിയൊമ്പത് വയസാണ് വിജയ് വർമയുടെ പ്രായം. ആന്ധ്രപ്രദേശിലാണ് ജനനം. 2008 മുതൽ അഭിനയത്തിൽ സജീവമാണ്. ദിലീപ് സിനിമ ബാന്ദ്രയിലൂടെ അടുത്തിടെ തമന്ന മലയാളത്തിലും അരങ്ങേറിയിരുന്നു.


Click it and Unblock the Notifications











