ദിലീപിന്റെ നായിക വേഷം നഷ്ടപ്പെട്ടുവെന്ന് തമന്ന; ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി നടി
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്ടിയ. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം പേരും തമന്നയെ ആരാധിക്കുന്നവരാണ്. ഇനി മലയാളത്തിലേക്ക് എന്ന് വരുമെന്ന ചോദ്യമാണ് പലരും നടിയോട് ചോദിക്കാറുള്ളത്. തനിക്ക് കൈനിറയെ അവസരം കിട്ടിയിട്ടും അതിന് സാധിക്കാതെ പോയതാണെന്ന് പറയുകയാണ് നടിയിപ്പോള്‍.
ഹോട്ട് ആയി പുജ ഹെഡ്ഹെ, ആരെയും മയക്കുന്ന നടിയുടെ ഫോട്ടോസ് വൈറലാവുന്നു
ദിലീപിന്റെ നായികയായി കമ്മാരസംഭവം അടക്കമുള്ള സിനിമയില്‍ തമന്നയ്ക്ക് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ആ ചിത്രം നിരസിക്കേണ്ടി വരികയായിരുന്നു. അതില്‍ തനിക്ക് വലിയ വേദന ഉണ്ടെന്ന് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുകയാണിപ്പോള്‍. വിശദമായി വായിക്കാം.

ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് ഹീറോ ആയി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു. കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്‍ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായത്. അതോട് കൂടി എല്ലാം താറുമാറായി. നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരി കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.

ഈ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായത്. അതോട് കൂടി എല്ലാം താറുമാറായി. നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരി കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.

ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005 ല്‍ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും തുടരാന്‍ സാധിക്കുന്നത്. സിനിമയില്‍ തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ ഫിറ്റ്‌നസും എനര്‍ജിയും നിലനിര്‍ത്തണമെന്ന ദൃഢനിശ്ചയം ഉള്ളതിനാല്‍ അക്കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും തമന്ന പറയുന്നു.
Recommended Video

കൊവിഡ് ബാധിക്കപ്പെട്ട തമന്ന ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയായിരുന്നു. ആദ്യം നടിയുടെ കുടുംബത്തിനും പിന്നീട് നടിയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായി അഭിനയിക്കുന്ന തമന്ന മലയാളികള്‍ക്ക് എന്നും ആവേശമാണ്. ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നത് കൊണ്ടാണ് കേരളത്തിലെ യുവാക്കള്‍ പലപ്പോഴും തമന്നയെ കുറിച്ചുള്ള കമന്റുകളും ട്രോളുകളും പടച്ച് വിടുന്നത്. എന്നാല്‍ നല്ല കഥാപാത്രത്തിലൂടെ നടി കേരളത്തിലേക്ക് വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും.


Click it and Unblock the Notifications











