വധുവിനെ കണ്ടെത്താൻ പെൺകുട്ടികളുടെ ജീവിതം വെച്ച് ഷോ, പേരിൽ നിന്നും ആര്യയെ മാറ്റാതെ നടി, ഭാര്യയായത് സയേഷ!

By Desk

നാൽപ്പത്തിനാലുകാരനായ നടൻ ആര്യയെ മലയാളികൾക്ക് പ്രേത്യകം പരിചയപ്പെടുത്തേണ്ടതില്ല. തമിഴിലാണ് ആര്യയ്ക്ക് സിനിമകൾ ഏറെയെങ്കിലും നടന്റെ തായ് വേരുകൾ കേരളത്തിന്റെ മണ്ണിലാണ്. പലർക്കും താരം തമിഴ്നാട് സ്വദേശിയാണെന്ന് തെറ്റി​ദ്ധാരണയുണ്ട്. എന്നാൽ ജന്മം കൊണ്ട് മലയാളിയാണ് ആര്യ. നടന്റെ ജന്മദേശം കാസർകോഡ് തൃക്കരിപ്പൂരാണ്. എന്നാൽ പഠനം മുഴുവൻ ചെന്നൈയിലായിരുന്നു. ആര്യയുടെ കുട്ടിക്കാലത്താണ് കുടുംബം ചെന്നൈയിൽ‌ സെറ്റിൽഡായത്.

പഠനം പൂർത്തിയാക്കിയശേഷം മോഡ‍ലിങ്ങിലേക്ക് ഇറങ്ങിയ നടന് പിന്നീട് സിനിമാ അവസരങ്ങൾ ലഭിക്കുകയായിരുന്നു. തമിഴ്‌ നടൻ സത്യ, റാസി എന്നീ സഹോദരന്മാരുണ്ട്‌ ആര്യയ്ക്ക്. ചെന്നൈയിലെ അണ്ണാനഗറിൽ ആര്യയുടെ കുടുംബം ഒരു റസ്‌റ്റോറണ്ട്‌ നടത്തുന്നുണ്ട്‌. കൂടാതെ വേറെയും നിരവധി ബിസിനസുകൾ ആര്യയ്ക്കും കുടുംബത്തിനുമുണ്ട്.

Arya Sayyeshaa

കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌. ചെന്നൈയിൽ ഒരേ പ്രദേശത്തുള്ള വീടുകളിൽ താമസിച്ചിരുന്ന ഇരുവരും പള്ളിയിൽ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ ഉള്ളം കേക്കുമേ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ആര്യ ശ്രദ്ധേയനായി. വിഷ്‌ണുവർധന്റെ അറിന്തും അറിയാമലുമാണ്‌ ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം.

നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ സിനിമകളിലെ ആര്യയുടെ പ്രകടനമാണ് തെന്നിന്ത്യയിലൊട്ടാകെ നടന് ആരാധകരുണ്ടാകാൻ കാരണം. സാർപ്പട്ട പരമ്പരൈ വിജയമായശേഷം സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ‌ നടൻ വളരെ അധികം ശ്രദ്ധപുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമാണ് നടന്റെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നത്.

യുവനടി സയേഷ സൈ​ഗാളിനെ വിവാഹം ചെയ്യും മുമ്പ് വരെ ആര്യയുടെ സ്വകാര്യ ജീവിതം വിവാദമാവുകയും ​ഗോസിപ്പ് കോളങ്ങളിൽ നിരന്തരം നിറയുകയും ചെയ്ത ഒന്നായിരുന്നു. മുപ്പത്തിയൊമ്പതാമത്തെ വയസിലാണ് ആര്യ ഇരുപത്തിരണ്ടുകാരിയായ സയേഷയെ വിവാഹം ചെയ്തത്. നടിയുമായി താരം പ്രണയത്തിലാകും മുമ്പ് വധുവിനെ കണ്ടെത്താനായി നടൻ നടത്തിയ റിയാലിറ്റി ഷോ ഏറെ വിവാദമായിരുന്നു.

എങ്ക വീട്ടു മാപ്പിളൈ എന്ന പേരിൽ സംപ്രേഷണം ചെയ്തിരുന്ന ഷോയിൽ പതിനാറ് പെൺകുട്ടികളാണ് മാറ്റുരച്ചത്. ഫൈനലിൽ എത്തുന്നവരിൽ ഒരാളെ താൻ വിവാഹം ചെയ്യുമെന്ന് അറിയിച്ചുകൊണ്ടാണ് നടൻ‌ റിയാലിറ്റി ഷോ നടത്തിയത്. എന്നാൽ ഫൈനലിലെത്തിയ മത്സരാര്‍ത്ഥികളില്‍ ആരെയും ആര്യ തെരഞ്ഞെടുത്തില്ല. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയ മൂന്ന് പേരില്‍ നിന്ന് ആരെയും വിജയിയായി പ്രഖ്യാപിക്കാന്‍ മല്‍സര വേദിയില്‍ താരം തയാറായില്ല.

Arya Sayyeshaa

സംഭവം പ്രേക്ഷകരിലും മത്സരാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനും കടുത്ത എതിര്‍പ്പിന് ഇടയാക്കി. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. എങ്ക വീട്ടു മാപ്പിളൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥി ഇപ്പോൾ തമിഴിൽ തിളങ്ങുന്ന നടി അബര്‍ണതി ആയിരുന്നു. എന്നാല്‍ ടോപ് ഫൈവില്‍ എത്തിയിരുന്ന അബര്‍ണതി പക്ഷെ അടുത്ത ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടില്ല.

ഇന്നും വിവാ​ഹിതയാക്കാത്ത അബര്‍ണതി സോഷ്യൽമീഡിയയിൽ അടക്കം പേരിനൊപ്പം ആര്യ എന്ന് കൂടി സൂക്ഷിക്കുന്നുണ്ട്. വധുവിനെ കണ്ടെത്താൻ എന്ന പേരിൽ പെൺകുട്ടികളുടെ ജീവിതം വെച്ച് ഷോ നടത്തി പണം സമ്പാദിച്ചുവെന്ന തരത്തിലായിരുന്നു നടന് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന വിമർശനം. എന്നാൽ എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോയുടെ ഭാ​ഗമായതിന്റെ പേരിൽ ആര്യയ്ക്കും സാമ്പത്തിക നഷ്ടം വന്നതായാണ് റിപ്പോർട്ടുകൾ.

എങ്ക വീട്ട് മാപ്പിളൈ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങിയ ശേഷമാണ് ആര്യ സയേഷയെ കണ്ടുമുട്ടുന്നതും പ്രണയത്തിലായതും. ഇന്ന് ഇരുവരും ആറാം വിവാഹ​ വാർഷികം ആ​ഘോഷിക്കുകയാണ്. എന്റെ എല്ലാമായ മനുഷ്യന് വിവാഹ വാർഷിക ആശംസകൾ... നിങ്ങളില്ലാതെ എനിക്ക് കഴിയില്ല. ദൈവം എപ്പോഴും നമ്മളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒരുമിച്ച് നിലനിർത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് പ്രിയപ്പെട്ടവന് ആശംസകൾ നേർന്ന് സയേഷ സോഷ്യൽമീഡിയയിൽ കുറിച്ചത്.

More from Filmibeat

Read more about: arya tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X