For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണുകൾ കാണാൻ രസമാണ്', നല്ല സ്ക്രിപ്റ്റ് വന്നാൽ ഇനിയും അഭിനയിക്കുമെന്ന് വിക്രം

  |

  മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് വിക്രം. തമിഴ് സിനിമാ താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് കേരളക്കരയിൽ നിന്ന് ലഭിക്കുന്നത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ ചി­ത്ര­ത്തിലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തിയിട്ടുണ്ട്. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ എന്ന ചിത്രത്തിലും­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള ­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നും ആയി.

  കഴിഞ്ഞ ദിവസം വിക്രത്തിൻ്റ പുതിയ സിനിമയായ കോബ്രയുടെ പ്രോമോഷൻ്റെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോൾ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചിരുന്നു. മമ്മൂക്കയെക്കുറിച്ച് വിക്രം പറഞ്ഞത് വിശദമായി തുടർന്ന് വായിക്കാം. ധ്രുവം സിനിമയിൽ മമ്മൂക്കക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ക്ലോസ് അപ്പ് ഷോട്ടിലും ലോങ്ങ് ഷോട്ടിലും ഒക്കെ എങ്ങനെയാ അഭിനയിക്കേണ്ടത് എന്ന് പഠിച്ചത് അദ്ദേഹത്തെ കണ്ടിട്ടാണ്.

  'അഭിനയം നന്നാക്കാൻ വേണ്ടി ഒരു സീൻ വരുമ്പോൾ ഞാൻ കരയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ മമ്മൂക്ക ആ സീനൊക്കെ വളരെ കൺട്രോൾ ചെയ്താണ് അഭിനയിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ കാണാൻ നല്ല രസമാണ്. അദ്ദേഹം മികച്ച നടനാണ്. നല്ല സ്‌ക്രിപ്റ്റ് ലഭിച്ചാൽ ഞാൻ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കും', വിക്രം പറഞ്ഞു.

  Also Read: ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

  'മോഹൻലാലിന്റെയും വലിയ ഫാനാണ് താൻ. പക്ഷെ ഇതുവരെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും റോക്ക് സ്റ്റാറാണ്. എന്റെ വീട്ടിൽ വലിയൊരു മോഹൻലാൽ ഫാൻ ഉണ്ട്. എപ്പഴും പ്രശ്‌നമാണെന്ന് വിക്രം പറഞ്ഞു. ഞാൻ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടിൽ പറയുന്നത്. ആ കഥാപാത്രങ്ങളൊക്കെ മോഹൻലാൽ സർ സിംപിൾ ആയി ചെയ്യും. എന്റെ വില്ലൻ വീട്ടിൽ തന്നെയുണ്ട്'.

  മോഹൻലാൽ ആരാധികയായ ഭാര്യയെക്കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞത്. വിക്രമിന്റെ ഭാര്യ ഷൈലജ മലയാളിയാണ്.

  Also Read: മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  വിക്രം നായകനാകുന്ന പുതിയ സിനിമയാണ് 'കോബ്ര. മൂന്ന് വർഷത്തിന് ശേഷം തിയേറ്ററിൽ എത്തുന്ന വിക്രം ചിത്രം കൂടിയാണ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ എത്തും. എ ആർ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

  Also Read: ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

  ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയം തൊട്ടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തിൽ മലയാളത്തിൽ നിന്ന് റോഷൻ മാത്യുവും മിയ ജോർജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  Read more about: vikram
  English summary
  Tamil Actor Chiyaan Vikram Shared A experience with mammootty On the film Dhruvam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X