For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതം ഇനിയങ്ങോട്ട് ഒരുമിച്ച്.... എന്റെ ഭാര്യയാകാൻ പോകുന്നവൾ'; വിവാഹ വിശേഷം പങ്കുവെച്ച് നടൻ ഹരീഷ് കല്യാൺ!

  |

  തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നടനാണ് ഹരീഷ് കല്യാൺ. 2010ൽ പുറത്തിറങ്ങിയ സിന്ധു സമവേളി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. അൻപ് എന്ന കഥാപാത്രത്തെയാണ് ഹരീഷ് ചിത്രത്തിൽ അവതരിപ്പിച്ചത്.

  അമല പോളായിരുന്നു ചിത്രത്തിൽ നായിക. സംവിധായകൻ സാമിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇറോട്ടിക്ക് ത്രില്ലറായിരുന്ന സിനിമ റിലീസിന് മുമ്പ് തന്നെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

  Also Read: 'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  പിന്നീട് അറിന്ത് അറിന്ത് എന്ന സിനിമയാണ് ഹരീഷ് കല്യാണിന്റേതായി പുറത്തിറങ്ങിയത്. സിനിമ പക്ഷെ തിയേറ്ററിൽ പരാജയമായിരുന്നു. ശേഷം സട്ടപടി കുറ്റം, ചന്ദമാമ, ജയ് ശ്രീറാം തുടങ്ങിയ സിനിമകളാണ് ഹരീഷ് കല്യാണിന്റേതായി പുറത്തിറങ്ങിയത്.

  2017വരെ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ ഹരീഷ് കല്യാൺ ചെയ്തുവെങ്കിലും അപ്പോഴൊന്നും ലഭിക്കാതിരുന്ന പിന്തുണ താരത്തിന് ലഭിച്ചതും ഹരീഷിനെ കൂടുതൽ ആളുകൾ അറിഞ്ഞ് തുടങ്ങിയതും താരം ബി​ഗ് ബോസ് തമിഴിൽ മത്സരാർഥിയായി എത്തിയപ്പോഴാണ്.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  ബി​​ഗ് ബോസ് തമിഴ് ആദ്യ സീസണിലാണ് ഹരീഷ് കല്യാൺ മത്സരാർഥിയായത്. കമൽഹാസനായിരുന്നു അവതാരകൻ. വൈൽഡ് കാർഡ് എൻട്രിയായി അമ്പത്തിമൂന്നാം ദിവസമാണ് ഹരീഷ് കല്യാൺ ബി​ഗ് ബോസിലേക്ക് എത്തിയത്.

  നന്നായി മത്സരിച്ച് ജനപിന്തുണ നേടിയ താരം ഫിനാല വരെ എത്തി ആ സീസണിലെ സെക്കന്റ് റണ്ണറപ്പാവുകയും ചെയ്തു. ബി​ഗ് ബോസിന് ശേഷമാണ് എലന്റെ റൊമാന്റിക് കോമഡി പ്യാർ പ്രേമ കാദലിൽ 2018ൽ നായക വേഷം ഹരീഷ് കല്യാൺ ചെയ്തത്. ചിത്രത്തിൽ നായികയായത് മറ്റൊരു ബിഗ് ബോസ് മത്സരാർഥിയായിരുന്ന റൈസ വിൽസണായിരുന്നു.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  ശേഷം തമിഴിലെ യുവ താരനിരയിലേക്ക് ഉയർന്ന താരമിപ്പോൾ വിവാ​ഹിതനാകാൻ പോകുന്നുവെന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ്. മുപ്പത്തിരണ്ടുകാരനായ ഹരീഷ് കല്യാൺ തന്റെ ഭാവി വധുവിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെച്ചു.

  തന്റെ ജീവിതത്തിലെ പ്രണയിനിയായ നർമ്മദ ഉദയകുമാറിനെ വിവാഹം കഴിക്കുന്നുവെന്നാണ് ഹരീഷ് കല്യാൺ വെളിപ്പെടുത്തിയത്. 'എന്റെ പൂർണ ഹൃദയത്തോടെ എന്റെ ജീവിതകാലം മുഴുവൻ... എന്റെ ഭാവി ഭാര്യ നർമ്മദ ഉദയകുമാറിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളേയും ഞാൻ സ്‌നേഹിക്കുന്നു.... ദൈവാനുഗ്രഹത്തോടെ... ഞങ്ങൾ എന്നെന്നേയ്ക്കുമായി ആരംഭിക്കുന്നു.'

  'ഞങ്ങൾ നിങ്ങളിൽ നിന്ന് ഇരട്ടി സ്‌നേഹം തേടുന്നു.... ഇപ്പോഴും എപ്പോഴും' എന്നാണ് ഹരീഷ് കല്യാൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2020 പുറത്തിറങ്ങിയ ധാരാള പ്രഭു എന്ന ചിത്രത്തിലെ ഹരീഷ് കല്യാണിന്റെ ധാരാളപ്രഭു എന്ന ഡാൻസ് നമ്പർ കേരളത്തിലടക്കം വൈറലായിരുന്നതാണ്.

  പ്രഭു ​ഗോവിന്ദ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ‌ ഹരീഷ് കല്യാൺ‌ അവതരിപ്പിച്ചിരുന്നത്. ​ഗൗതം സംവിധാനം ചെയ്ത് ഹിറ്റായ നാനിയുടെ തെലുങ്ക് ചിത്രം ജേഴ്സിയിലും ഹരീഷ് കല്യാൺ അഭിനയിച്ചിരുന്നു. നടന്റെ വിവാഹ വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്.

  ഒട്ടനവധി പെൺകുട്ടികൾ ആരാധികമാരായിട്ടുള്ള നടൻ കൂടിയാണ് ഹ​രീഷ് കല്യാൺ. താരം ഹിന്ദുസ്ഥാനി സം​ഗീതവും പഠിച്ചിട്ടുണ്ട്. ഒപ്പം പിയനോ വായിക്കുന്നതിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഹരീഷ് കല്യാൺ.

  2016ൽ, ഐ ആം സിംഗിൾ എന്ന പേരിൽ ഒരു ​ഗാനം ഹരീഷ് പുറത്തിറക്കിയിരുന്നു. പാട്ട് രചിച്ചതും പാടിയതും ​ഹരീഷ് തന്നെയായിരുന്നു. ഈ ഗാനത്തിന് എൽ.വി മുത്തുകുമാരസാമിയാണ് സംഗീതം നൽകിയത്.

  Read more about: tamil
  English summary
  Tamil Actor Harish Kalyan Get Married Soon, The Actor Shared Pictures Of Bride-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X