അവസാനം വരെ ഭർത്താവുണ്ടാവില്ല, കല്യാണം കഴിച്ചവരെയെല്ലാം കണ്ട് ഞാൻ ചിരിക്കുകയാണിപ്പോൾ; കോവൈ സരള പറയുന്നു!

അറുപത്തിമൂന്ന് വയസുകാരി കോവൈ സരളയെ അറിയാത്ത തെന്നിന്ത്യൻ സിനിമാപ്രേമികൾ കുറവായിരിക്കും. എന്നാൽ നടി മലയാളിയാണെന്ന കാര്യം പലർക്കും അറിയണമെന്നില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന സരള തൃശൂർക്കാരിയാണ്. കാരണം താരത്തിന്റെ മാതാപിതാക്കൾ തൃശ്ശൂരുക്കാരാണ്. പക്ഷെ കോവൈ സരള എന്ന സരളകുമാരി ജനിച്ചതും വളര്‍ന്നതും പഠിച്ചതും എല്ലാം കോയമ്പത്തൂരാണ്. എന്നിരുന്നാലും മലയാളം അസ്സലായി കൈകാര്യം ചെയ്യും.

നടിക്ക് കേരളവുമായുള്ള ബന്ധം എന്താണെന്നത് കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ഷോയിൽ വെച്ച് ജയറാമാണ് വെളിപ്പെടുത്തിയത്. കോമഡി, സപ്പോർട്ടിങ് ക്യാരക്ടർ റോളുകളിലാണ് നടി ഏറെയും തിളങ്ങിയിട്ടുള്ളത്. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അവിവാഹിതയാണ്.

Kovai Sarala
Photo Credit: Kovai Sarala / Facebook fan page

വിവാഹിതയാകാത്തിന് പിന്നിലെ കാരണമെന്താണെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു. വിവാഹിതരായി ദാമ്പത്യ ജീവിതം നയിക്കുന്നവരെ കാണുമ്പോൾ പൊതുവെ താൻ ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും വിവാഹിതരാണെങ്കിലും അല്ലെങ്കിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒറ്റയ്ക്കായി പോകുമെന്നും സരള പറയുന്നു. കല്യാണം കഴിച്ചവരെയെല്ലാം കണ്ട് ചിരിക്കുകയാണിപ്പോൾ ഞാൻ. പറഞ്ഞിട്ട് കേട്ടില്ലല്ലോ.

എന്ത് തന്നെയായാലും മനുഷ്യൻ ഒരു ഘട്ടത്തിൽ തനിച്ച് ജീവിക്കേണ്ടി വരും. കല്യാണം കഴിച്ചുവെന്ന് കരുതി അവസാന കാലം വരെ ഭർത്താവിന്റെ കയ്യും പിടിച്ച് പോകാൻ കഴിയില്ലല്ലോ. ഒരു ഘട്ടത്തിൽ അദ്ദേഹവും നമ്മളെ വിട്ട് പോകും. അതുകൊണ്ട് തനിച്ച് ജീവിക്കേണ്ട സാഹചര്യം വരും. ദാമ്പത്യ ജീവിതം മിസ് ചെയ്തുവെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല.

ആരോ ഒരാൾ ഞാൻ വിവാഹം കഴിക്കാത്തത് കാരണം രക്ഷപ്പെട്ടുവെന്ന് പറയാം. കുട്ടിക്കാലം മുതൽ ആത്മീയത എന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. എനിക്ക് അതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഞാൻ നാളെ ഇത് നേടണം,‍ ആളുകൾ എന്റെ മുഖം തിരിച്ചറിയണം എന്നൊക്കെയുള്ള ചിന്തയിലാണ് ഞാൻ വളർന്ന് വന്നത് തന്നെ. അങ്ങനൊരു ​ഗോളുമായി മുന്നോട്ട് പോയതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതം പോലുള്ളത് ജീവിതത്തിൽ സംഭവിച്ചാൽ എന്റെ ആ​ഗ്രഹങ്ങൾ നടക്കില്ല.

അതുകൊണ്ട് തന്നെ വിവാഹം എന്ന ചിന്തയിലേക്ക് പോലും പോയില്ല. എപ്പോഴും ഞാൻ സഞ്ചരിച്ചിരുന്നത് ഒറ്റ ലക്ഷ്യം നോക്കി മാത്രമാണെന്നും സരള പറയുന്നു. നടിയുടെ വാക്കുകളെ അനുകൂലിച്ചാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഏറ്റവും നല്ല തീരുമാനം.

Kovai Sarala
Photo Credit: Kovai Sarala / Facebook fan page

എന്റെ മാതാപിതാക്കളും എന്നെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. കോവൈ സരളയെപ്പോലുള്ളവരാണ് യഥാർത്ഥത്തിൽ ഇന്റിപെന്റന്റ് വുമൺ, വിവാഹം കഴിക്കാതെ ജീവിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു. മിടുക്കിയായ സ്ത്രീ. ഒറ്റയ്ക്ക് സുന്ദരമായ ജീവിതം നയിക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ. കുടുംബ സുഹൃത്തായ ഭാഗ്യരാജ് വഴിയാണ് സരള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

മുന്താനൈ മുടിച്ചി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അങ്ങനെ കോയമ്പത്തൂർ നിന്ന് വന്ന സരള കോവൈ സരളയായി തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധ നേടി. വിവേക്, വടിവേലു തുടങ്ങിയവര്‍ക്കൊപ്പമുള്ള കോവൈ സരളയുടെ കോമഡി സീനുകൾ ഇപ്പോഴും പ്രേക്ഷകർ ആസ്വദിക്കുന്നതാണ്. ചില സൂപ്പർ താരങ്ങൾക്കൊപ്പം അമ്മ വേഷങ്ങളും നടി കൈകാര്യം ചെയ്തിട്ടുണ്ട്.

വിവാഹിതയാല്ലാത്തിനാൽ തന്റെ ബന്ധുക്കളുടെ മക്കളെ സ്വന്തം മക്കളായി കണക്കാക്കി പഠിപ്പിക്കുകയും അ‌വ​ർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട് നടി. അഭിനേത്രി മാത്രമല്ല അവതാരക, റിയാലിറ്റി ഷോ മെന്റർ തുടങ്ങിയ റോളുകളിലും സജീവമാണ്. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: kovai sarala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X