'വീട് നോക്കുന്നത് ഇത്ര വലിയ കാര്യമാണോയെന്ന് എല്ലാവരും ചോദിക്കും, അതൊരു വലിയ ടാസ്ക്കാണ്'; നടി സ്നേഹ!

സോഷ്യല്‍ മീഡിയയിൽ സ്ഥിര സാന്നിധ്യമാണ് തമിഴ് നടി സ്‌നേഹയും ഭര്‍ത്താവ് പ്രസന്നയും. ഇരുവരും പങ്കുവെയ്ക്കുന്ന കുടുംബ ചിത്രങ്ങള്‍ മിനിറ്റുകൾക്കുള്ളിൽ വൈറലാവാറുണ്ട്. 2011ല്‍ ആണ് സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം കഴിഞ്ഞത്.

രണ്ട് മക്കളാണ് താര ദമ്പതികള്‍ക്ക്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും സ്‌നേഹ സിനിമകളില്‍ സജീവമായിരുന്നു. നായിക റോളിലും സഹനായിക റോളിലും നടി അഭിനയം തുടര്‍ന്ന് കൊണ്ടേയിരുന്നു.

സ്നേഹയും പ്രസന്നയും പ്രണയിച്ച് വിവാഹിതരായവരാണ്. പൊതുവെ നായികമാരുടെ സിനിമാ ജീവിതത്തിന്റെ ആയുസ് അവരുടെ വിവാഹം കഴിയുന്നത് വരെ മാത്രം എന്ന രീതിയാണ് സിനിമാ മേഖലയിൽ കണ്ട് വരാറുള്ളത്. താരങ്ങളെ തന്നെയാണ് നടിമാർ വിവാഹം ചെയ്യുന്നതെങ്കിൽ നടിമാർ വീട്ടിലിരുന്ന് കുഞ്ഞുങ്ങളെയും കുടുംബകാര്യവും നോക്കും.

Sneha

പല താരങ്ങളും നടിമാരെ വിവാഹം ചെയ്തശേഷം അവരെ കുടുംബിനിയാക്കി മാറ്റിയ പല സന്ദർഭങ്ങളുമുണ്ട്. ജോലിക്ക് പോകുന്ന ഭാര്യയെ താൽപര്യമില്ലെന്ന് നടൻ മഹേഷ് ബാബു നേരത്തെ തന്നെ കണ്ടീഷൻ വെച്ചതുകൊണ്ടാണ് താൻ വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷിച്ചതെന്ന് നടി നമ്രത ശിരോദ്കർ തന്നെ പറഞ്ഞിട്ടുണ്ട്.

പാർവതി, സംയുക്ത വർമ തുടങ്ങി ഒട്ടനവധി താരങ്ങൾ വിവാഹശേഷം അഭിനയം ഉപേക്ഷിച്ചവരാണ്. മഞ്ജു വാര്യരും ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം ഉപേക്ഷിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത്.

എന്നാൽ വിവാഹശേഷം അഭിനയം നടിമാർ നിർത്തണമെന്ന അലിഖിത നിയമം മറികടന്ന് കരിയർ മുന്നോട്ട് കൊണ്ടുപോയ നടിയാണ് സ്നേഹ. ഇപ്പോഴും സ്നേഹ തെന്നിന്ത്യയിൽ നായികയായും സഹനടിയായും സജീവമാണ്. വിവാഹം കഴിഞ്ഞ കുറച്ച് നാളുകളും മക്കളെ ​ഗർഭിണിയായിരുന്നപ്പോഴും മാത്രമാണ് അഭിനയത്തിന് സ്നേഹ ഇടവേള കൊടുത്തത്.

അല്ലാത്തപക്ഷം വിവാഹ​ത്തിന് മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരുന്നു വിവാഹശേഷം പ്രസന്ന വന്നപ്പോഴും സ്നേഹയുടെ ജീവിതം. സ്നേഹയുടെ കരിയർ തല്ലിക്കെടുത്തി ഒരു കുടുംബ ജീവിതം എന്നതിനോട് പ്രസന്നയ്ക്കും താൽപര്യമില്ലായിരുന്നു.

Sneha

മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ക്രിസ്റ്റഫറിലും സ്നേ​ഹ നായികയായിരുന്നു. സ്നേഹയെ കാണുമ്പോഴെല്ലാം കരിയറും കുടുംബജീവിതവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന ചോദ്യം ആരാധകർ ചോദിക്കാറുണ്ട്. ഇപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്നതിന്റെ കാരണം ഒടുവിൽ ഇപ്പോൾ സ്‌നേഹ വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍.

'ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാരെയും പോലെയാണ് ഞാനും എനിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല. എന്നെ സംബന്ധിച്ച് സിനിമ എനിക്കൊരു പ്രൊഫഷനാണ്... എന്റെ ജോലിയാണ്. വീട് നോക്കുന്നത് എന്താണ് ഇത്ര വലിയ കാര്യമെന്ന് എല്ലാവരും ചോദിയ്ക്കും.'

'അത് ഒരു വലിയ ടാസ്ക്കാണ്. പക്ഷെ വളരെ മനോഹരവുമാണ്. ഒരു ഭാര്യയായും അമ്മയായും വീട്ടുകാരിയായും നില്‍ക്കാനും ജോലി ചെയ്യാനും പറ്റുക എന്നത് വലിയ സംഭവം തന്നെയാണ്. കല്യാണ സമയത്തും മക്കള്‍ക്ക് വേണ്ടിയും എല്ലാം ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടുണ്ട്. പക്ഷെ അതേ പോലെ തന്നെ നല്ല ചില സിനിമകള്‍ കിട്ടി തിരിച്ചുവരാനും സാധിച്ചു. എനിക്ക് നല്ല ഫാമിലി സപ്പോര്‍ട്ട് ഉണ്ടായിരുന്നു.'

'അമ്മയും അച്ഛനും ഭര്‍ത്താവ് പ്രസന്നയും എല്ലാം നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട് എനിക്ക് സിനിമയില്‍ സജീവമായി നില്‍ക്കാന്‍ കഴിയുന്നത്. വലിയ കഷ്ടമായി തോന്നിയിട്ടില്ലാത്തത്', എന്നാണ് സ്നേഹ മറുപടിയായി പറഞ്ഞത്. സിനിമയിൽ എന്നതുപോലെ തന്നെ മിനിസ്ക്രീനിലും സ്നേഹ സജീവമാണ്.

More from Filmibeat

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X