ബിഗ് ബോസ് താരങ്ങളുടെ പ്രണയം, ആത്മഹത്യശ്രമം! ഒടുവില്‍ സൗഹൃദമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണോ?
മലയാളം ബിഗ് ബോസിലെത്തി പ്രണയത്തിലായ താരങ്ങളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. നൂറ് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അടുത്തിടെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പേര്‍ളിയും ശ്രീനിയും ബിഗ് ബോസിനുള്ളില്‍ നിന്നും ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ത്തത് മറ്റൊരു താരജോഡികളെയായിരുന്നു.
കമല്‍ ഹസന്‍ അവതരാകനായെത്തിയ ബിഗ് ബോസ് തമിഴ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായ ഓവിയയും ആരവുമാണ് അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു പ്രധാന വിഷയം. മാത്രമല്ല ഓവിയയ്ക്ക് ആരവിനോട് തോന്നിയ പ്രണയവും ബിഗ് ബോസ് ഹൗസിനുള്ളിലെ ആത്മഹത്യ ശ്രമവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

ആരവിനോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഓവിയ. ഇതോടെ ഷോ യില്‍ നിന്നും പുറത്ത് പോവുകയായിരുന്നു. എന്നാല്‍ തനിക്ക് ആരവിനോട് അടുത്ത സൗഹൃദം മാത്രമേയുള്ളു എന്ന തരത്തിലാണ് ഇപ്പോള്‍ ഓവിയ സംസാരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആരവുമായി വളരെ അടുത്ത ബന്ധമാണെന്നും അത് ഇപ്പോള്‍ എങ്ങനെയാണെന്ന് പറായന്‍ സാധിക്കുകയില്ലെന്നുമാണ് ഓവിയ പറയുന്നത്.
വളരെ മികച്ച പിന്തുണയാണ് ഞങ്ങള്‍ പരസ്പരം കൈമാരുന്നത്. കരിയറില്‍ രണ്ട് പേര്‍ക്കും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നല്ല രീതിയില്‍ പരസ്പരം കെയര്‍ ചെയ്യുന്നുണ്ട്. ഇതിനെ സൗഹൃദം എന്ന് പറയുന്നില്ല. എന്തെങ്കിലും ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടെങ്കില്‍ തീര്‍ച്ചയായും തുറന്ന് പറയുമെന്നും ഓവിയ പറയുന്നു.


Click it and Unblock the Notifications











