'എല്ലാം അവളുടെ ഇഷ്ടങ്ങളാണ്, സാമന്തയോട് സംസാരിച്ചതും നയൻതാരയാണ്'; വിഘ്നേഷ് ശിവൻ പറയുന്നു!

കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന വിഘ്നേഷ് ശിവൻ സിനിമ കഴിഞ്ഞ ​ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഒരു മുഴുനീള കോമഡി എന്റർടെയ്നറാണ് പ്രണയത്തിന്റെ മേമ്പൊടിയോടെ വിഘ്നേഷ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ട്രെയിലർ റിലീസ് ചെയ്തപ്പോൾ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നിരവധി സീരിയസ് വിഷയങ്ങൾ സംസാരിക്കുന്ന സിനിമകൾ തുടരെ തുടരെ ഇറങ്ങുമ്പോൾ സന്തോഷത്തോടെ മനസ് തുറന്ന് ചിരിക്കാൻ കാത്ത് വാക്ക്ലെ രണ്ട് കാതൽ കാണുമ്പോൾ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നീ മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ തുടക്കം മുതൽ ഒടുക്കം വരെ സഞ്ചരിക്കുന്നത്. ട്രെയിലർ സൂചിപ്പിക്കുന്ന പോലെ വിജയ് സേതുപതിയുടെ റാമ്പോ എന്ന കഥാപാത്രം ഓരേ സമയം നയൻതാര അവതരിപ്പിക്കുന്ന കൺമണിയെന്ന കഥാപാത്രത്തേയും സാമന്ത അവതരിപ്പിക്കുന്ന ഖദീജ എന്ന കഥാപാത്രത്തെയും പ്രണയിക്കുന്നു.

തുടക്കത്തിൽ സത്യാവസ്ഥ മനസിലാക്കാത്ത കൺമണിയും ഖദീജയും പിന്നീട് തങ്ങൾക്ക് രണ്ടുപേർക്കും ഒരാളിൽ നിന്ന് തന്നെയാണ് ചതി സംഭവിച്ചിരിക്കുന്നത് എന്ന് മനസിലാക്കുന്നു.

റാമ്പോയും കൺമണിയും ഖദീജയും

പിന്നീട് റാമ്പോയും കൺമണിയും ഖദീജയും ഒരുമിച്ചുള്ള ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പേര് തന്നെ വ്യത്യസ്തയുള്ളതായതിനാൽ‌ പ്രഖ്യാപനം മുതൽ സിനിമ പ്രേക്ഷകരാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടാതെ സാമന്തയും നയൻതാരയും ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നുവെന്നതും സിനിമ കൂടുതൽ പേരെ ആകർഷിക്കാൻ കാരണമായി.

താൻ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്ന തിരക്കഥ സിനിമയായതിന്റെ സന്തോഷത്തിലാണ് വിഘ്നേഷ് ശിവൻ. വീണ്ടും വിക്കിയുടെ നായകനായ ത്രില്ലാണ് വിജയ് സേതുപതിക്ക്.

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഏറ്റവും സ്പെഷ്യലായ സിനിമയെ കുറിച്ചും ഭാവി വധു നയൻതാരയെ കുറിച്ചും വിക്കി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

2015 മുതൽ സിനിമയാക്കണമെന്ന് കരുതിയിരുന്ന തിരക്കഥ

'2015 മുതൽ സിനിമയാക്കണമെന്ന് കരുതിയിരുന്ന തിരക്കഥയായിരുന്നു കാത്ത് വാക്ക്ലെ രണ്ട് കാതൽ. ആദ്യം നയൻതാരയും തൃഷയുമായിരുന്നു മനസിൽ. പിന്നീട് എന്തുകൊണ്ടോ തൃഷയ്ക്ക് ഇതിന്റെ ഭാ​ഗമാകാൻ സാധിച്ചില്ല. സിനിമയാക്കുന്നതിൽ വേറെയും പ്രശ്നങ്ങൾ നിരവധിയായിരുന്നു.'

'വെറുതെ ആരെയെങ്കിലും കാസ്റ്റ് ചെയ്ത് ഈ സിനിമ ചെയ്യില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഞാനും വിജയ് സാറും പലതവണ ഈ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്.'

'അങ്ങനെയിരിക്കെയാണ് സാമന്തയെ കാസ്റ്റ് ചെയ്യാമെന്ന ചിന്ത വന്നത്. അവർ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് തോന്നി. ഈ ആശയം നയൻതാരയോട് പറഞ്ഞപ്പോൾ നയൻസ് തന്നെ സാമന്തയെ സമീപിച്ചു.'

തൃപ്തിയോടെ ചെയ്ത സിനിമകളിലൊന്ന്

'സാം ഓക്കെ പറഞ്ഞ ശേഷമാണ് ഞാൻ പോയി സ്ക്രിപ്റ്റ് വായിച്ചത്. തൃപ്തിയോടെ ചെയ്ത സിനിമകളിലൊന്നാണ് കാത്ത് വാക്ക്ലെ രണ്ട് കാതൽ' വിഘ്നേഷ് ശിവൻ പറഞ്ഞു.

'നയൻസിന്റെ കരിയർ ചേഞ്ച് സംഭവിച്ചത് വിക്കിയുമായുള്ള പ്രണയം ആരംഭിച്ചതിന് ശേഷമാണ് എന്ന ആരാധകരുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് വിഘ്നേഷ് ശിവൻ നൽകിയത്. ഞാനാണ് നയൻസിന്റെ കരിയറിലെ വളർച്ചയ്ക്ക് കാരണമെന്നത് തെറ്റായ ചിന്തയാണ്.'

'അവരുടെ അർപ്പണ ബോധവും കഠിനാധ്വാനവുമാണ് കാരണം. അവൾ സനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഞാൻ കൈ കടത്താറില്ല. അതെല്ലാം അവളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളുമാണ്. എനിക്കെന്നല്ല.... ആർക്കും നയൻസിനെ വേ​ഗത്തിൽ സ്വാധീനിക്കാൻ കഴിയില്ല. തനിക്ക് എന്ത് വേണം... വേ‌ണ്ട... എന്നതിൽ വ്യക്തമായ ധാരണയുള്ള വ്യക്തിയാണ്.'

Recommended Video

'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ
താൽപര്യമില്ലാത്തതിനെ നയൻസ് സ്വീകരിക്കില്ല

'ആര് നിർബന്ധിച്ചാലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുകയില്ല. ഒരു സ്പൂൺ ഐസ്ക്രീം കൊടുത്തശേഷം വെറുതെ കഴിച്ച് രുചി നോക്കൂവെന്ന് പറഞ്ഞാൽ പോലും താൽപര്യമില്ലാത്തതിനെ നയൻസ് സ്വീകരിക്കില്ല. പിന്നെ സിനിമ സംബന്ധിച്ച വിഷയങ്ങൾ അധികം ചർച്ച ചെയ്യാറുമില്ല' വിഘ്നേഷ് ശിവൻ പറഞ്ഞു.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പച്ചിരിക്കുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X