പ്രായത്തെയും പരിഹാസങ്ങളേയും മറികടന്ന് റെഡിൻ കിങ്സ്ലിയും സംഗീതയും പെൺകുഞ്ഞിന് ജന്മം നൽകി; ഫോട്ടോ വൈറൽ!
അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക തമിഴ് സിനിമകളുടേയും ഭാഗമാണ് ഹാസ്യ നടൻ റെഡ്ഡിൻ കിങ്സ്ലി. ശിവകാർത്തികേയൻ സിനിമ ഡോക്ടറിന്റെ റിലീസിനുശേഷമാണ് റെഡ്ഡിൻ ക്ലിങ്സ്ലി എന്ന പ്രതിഭയെ മലയാളികൾക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയത്. സ്ക്രീനിൽ റെഡ്ഡിന്റെ മുഖം കാണുമ്പോൾ തന്നെ ആളുകളുടെ മുഖത്ത് ചിരി വിടരും. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍ വളരെ വർഷങ്ങളായി തമിഴ് സിനിമയുടെ ഭാഗമാണ്.
ഡാൻസറായാണ് റെഡിന്റെ കരിയർ ആരംഭിക്കുന്നത്. ചെന്നൈയിലും ബെംഗളൂരുവിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ. കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ കങ്കുവ എന്ന സിനിമയിലാണ് റെഡിൻ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.
താരം കഴിഞ്ഞ ദിവസം മുതൽ ഒരു പെൺകുഞ്ഞിന്റെ അച്ഛനാണ്. ഭാര്യ സംഗീത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം സോഷ്യൽമീഡിയ വഴി റെഡിൻ ആരാധകരെ അറിയിച്ചു. നാൽപ്പത്തിയാറാം വയസിലാണ് റെഡിന് ആദ്യത്തെ കൺമണി പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് റെഡിനും സംഗീതയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെ സംഗീതയുടെ ബേബി ഷവർ, വളകാപ്പ് എന്നിവ ആഘോഷമായി റെഡിൻ നടത്തിയിരുന്നു.
സിനിമാ-സീരിയൽ ലോകത്ത് നിന്നുള്ളവരെല്ലാം ചടങ്ങിൽ പങ്കാളികളായിരുന്നു. വളകാപ്പ് ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ സംഗീതയ്ക്ക് പിറക്കാൻ പോകുന്നത് ഇരട്ട കുട്ടികളാണെന്നായിരുന്നു ആരാധകരുടെ പ്രവചനം. ഈ അടുത്ത കാലത്ത് തമിഴിൽ നടന്നിട്ടുള്ള താര വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു റെഡിന്റേയും സംഗീതയുടേയും. ഡാൻസും അഭിനയവും എല്ലാമായി തിരക്കിലായതിനാൽ വിവാഹം എന്നതിനെ കുറിച്ച് സംഗീതയെ പരിചയപ്പെടും മുമ്പ് വരെ റെഡിൻ ചിന്തിച്ചിരുന്നില്ല.
പിന്നീട് സംഗീതയുമായി സൗഹൃദം രൂപപ്പെടുകയും ഒരു വർഷത്തോളം പ്രണയിച്ചശേഷം വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുകയായിരുന്നു. റെഡിന്റേത് പ്രണയ വിവാഹമാണെന്ന് മനസിലാക്കിയപ്പോൾ സുഹൃത്തുക്കൾക്ക് പോലും അതിശയമായിരുന്നു. കാരണം അത്ര സ്വകാര്യത ഇരുവരും പ്രണയത്തിന് അക്കാലത്ത് നൽകിയിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു ഒരു വർഷം മുമ്പ് റെഡിനും സംഗീതയും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നശേഷം നിറം, രൂപം, ഉയരം, പ്രായം എന്നിവയുടെ പേരിൽ ഇരുവർക്കും വളരെ അധികം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സംഗീത ഈ പ്രായത്തില്‍ ഒരു ഹാസ്യ നടനെ വിവാഹം കഴിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നായിരുന്നു കൂടുതലും വിമർശനം.
ഒരു ഹാസ്യനടനെന്ന നിലയില്‍ റെഡിന് മികച്ച വരുമാനമാണുള്ളത്. അതുകൊണ്ട് തന്നെ നടന്റെ വരുമാനം കണ്ടിട്ടാവും സംഗീത വിവാഹം കഴിക്കാന്‍ സമ്മതിച്ചിട്ടുണ്ടാവുക എന്ന് പറഞ്ഞാണ് ചിലര്‍ നടിയെ ട്രോളുന്നത്. പരിഹാസം കൂടിയപ്പോൾ സംഗീത തന്നെ പ്രതികരിച്ച് എത്തിയിരുന്നു. പണത്തിന് വേണ്ടിയാണ് ഞാന്‍ റെഡിന്റെ കൂടെ കൂടിയതെന്ന കമന്റുകളാണ് പലരും പറഞ്ഞിട്ടുള്ളത്. എനിക്ക് പണത്തിന്റെ ആവശ്യമൊന്നുമില്ല. ഒന്നും സമ്പാദിക്കാതെയാണ് ഞാന്‍ ഈയൊരു നിലയിലേക്ക് എത്തിയത്.
സീരിയലുകളില്‍ അഭിനയിക്കുന്ന ഞാനും നന്നായി സമ്പാദിക്കുന്നുണ്ട് എന്നാണ് സംഗീത പരിഹസിച്ചവരോടുള്ള മറുപടിയായി പറഞ്ഞത്. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് സംഗീത. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











