2019ലും അരങ്ങുവാഴാന്‍ കോളിവുഡ്! ഈ വര്‍ഷം പകുതിക്ക് മുന്‍പായി റിലീസ് ചെയ്യുന്ന സിനിമകള്‍ കാണൂ
തമിഴകത്തുനിന്നുമുളള ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. മാസ് എന്റര്‍ടെയ്‌നറും കലാമൂല്യമുളളതുമായ നിരവധി സിനിമകള്‍ കോളിവുഡില്‍ പുറത്തിറങ്ങാറുണ്ട്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് തമിഴ് സിനിമകള്‍ക്ക് ലഭിക്കാറുളളത്. കേരളത്തില്‍ ആദ്യ ദിന കളക്ഷനിലെല്ലാം തമിഴ് സിനിമകള്‍ മുന്നിലെത്താറുമുണ്ട്. വമ്പന്‍ റിലിസായി ഇവിടെയും ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്.
നിലവില്‍ നിരവധി സിനിമകളാണ് ഈ വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്നതും സൂപ്പര്‍താരങ്ങള്‍ ഉളളതുമായ തമിഴ് സിനിമകളെയെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷസമയത്തും തുടര്‍ന്നുളള മാസങ്ങളിലും ധാരാളമായി സിനിമകള്‍ റിലീസിനെത്തുന്നുണ്ട്. ഈ വര്‍ഷം പകുതിയ്ക്ക് മുന്‍പായി പുറത്തിറങ്ങുന്ന തമിഴ് ചിത്രങ്ങളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ...

പേട്ട
സ്റ്റൈല്‍ മന്നന്‍ നായകവേഷത്തിലെത്തുന്ന പൊങ്കല്‍ റിലീസ് ചിത്രമാണ് പേട്ട. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയും വേഷമിടുന്നു. സിമ്രാന്‍, തൃഷ,മാളവിക മോഹന്‍ തുടങ്ങിയവരാണ് നായികാ വേഷത്തില്‍ എത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തേ തരംഗമായി മാറിയിരുന്നു.

വിശ്വാസം
വിവേകത്തിനു ശേഷം തല അജിത്ത് നായകവേഷത്തിലെത്തുന്ന ചിത്രമാണ് വിശ്വാസം. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പേട്ടയ്‌ക്കൊപ്പം പൊങ്കല്‍ റിലീസായി തന്നെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു,തമ്പി രാമയ്യ,ജഗപതി ബാബു,സത്യരാജ്,പ്രഭു,രാജ്കിരണ്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. സത്യ ജ്യോതി ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.

പേരന്‍പ്
മമ്മൂട്ടിയുടെ പേരന്‍പ് ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റാം സംവിധാനം ചെയ്ത സിനിമ നേരത്തെ നിരവധി ഫിലിം ഫെസ്‌റിവലുകളിലടക്കം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ അമുദവനായുളള മമ്മൂക്കയുടെ കഥാപാത്രം വിസ്മപ്പിക്കുമെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നേരത്തെ പേരന്‍പും ഉള്‍പ്പെട്ടിരുന്നു.

ദേവ്
കടൈക്കുട്ടി സിങ്കത്തിനു ശേഷം കാര്‍ത്തിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ദേവ്. ധീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം രാകുല്‍ പ്രീത് സിംഗാണ് കാര്‍ത്തി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ദേവിന്റെ പാട്ടുകളും ടീസറും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാരിസ് ജയരാജാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ദേവും ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കദരം കൊണ്ടന്‍
ചിയാന്‍ വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് കദരം കൊണ്ടന്‍. ചിത്രത്തിന്റെ ഫ്സ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഉലകനായകന്‍ കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കദരം കൊണ്ടനും ഈ വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

എന്നൈ നോക്കി പായും തോട്ട
മാരി 2വിനു ശേഷം ധനുഷിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രമായിരിക്കും എന്നെ നോക്കി പായും തോട്ട. ഗൗതം മേനോനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്‍പ് പൂര്‍ത്തിയായിരുന്നു. മേഘ ആകാശ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുനൈന,ശശി കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

വന്താ രാജാവാതാ വരുവേന്‍
ചെക്ക ചിവന്ത വാനത്തിനു ശേഷം ചിമ്പു നായകവേഷത്തിലെത്തുന്ന ചിത്രമാണ് വന്താ രാജാവാതാ വരുവേന്‍. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മേഘാ ആകാശ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. സിനിമ ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കാപ്പന്‍
സൂര്യയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാപ്പന്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കമാന്‍ഡോ വേഷത്തിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ന്യൂഇയര്‍ ദിനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. കാപ്പനും ഈ വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

എന്‍ജികെ
താനാ സേര്‍ന്തകൂട്ടത്തിനു ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി ഒരുങ്ങുന്ന സിനിമയാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അറിയുന്നത്. സായി പല്ലവിയും രാകുല്‍പ്രീതും നായികാ വേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മറ്റും ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. 2019 പകുതിയോടെ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











