'എല്ലാം ആസ്വദിക്കണമെന്ന ചിന്തയാണ് സ്ത്രീകൾക്ക്, ധനുഷിനോടാണ് മക്കൾക്ക് സ്നേഹം ഐശ്വര്യയോട് അത്ര മമതയില്ല'

പ്രണയം, വിവാഹം, വിവാഹമോചനം, ലിവിങ് റിലേഷൻ എന്നിവയെല്ലാം സർവസാധാരണമായി നടക്കുന്ന മേഖലയാണ് സിനിമാ മേഖല. ഇതിനോടകം നിരവധി താര വിവാഹ​ങ്ങൾക്കും വിവാ​ഹമോചനങ്ങൾക്കും സിനിമാ ലോകവും ആരാധകരും സാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് താരങ്ങൾ വിവാഹിതരാകുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള വിമർശന കമന്റുകൾ ആരാധകരിൽ നിന്നും ഉണ്ടാകുന്നതും. അടുത്ത കാലത്തായി നിരന്തരം വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തമിഴ് സിനിമ മേഖലയിലാണ്.

അത്തരത്തിൽ അടുത്തിടെ വിവാഹ​മോചിതരായ രണ്ട് താര ജോഡികൾ ധനുഷും ഐശ്വര്യ രജിനികാന്തും ജിവി പ്രകാശും സൈന്ദവിയുമാണ്. ധനുഷ്-ഐശ്വര്യ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി നടപടികളുടെ സ്റ്റേജിലാണ്. അതേസമയം ഇപ്പോഴിതാ താര വിവാഹമോചനങ്ങൾ സർവ സാധാരണമായി നടക്കുന്ന സാഹചര്യത്തിൽ നിർമ്മാതാവ് മാണിക്യം നാരായണൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Dhanush And Aishwarya Rajinikanth

എല്ലാം ആസ്വദിക്കണമെന്ന ചിന്തയാണ് സ്ത്രീകൾക്ക് വന്ന് തുടങ്ങിയതോടെയാണ് വിവാഹ​മോചനം വർധിച്ച് തുടങ്ങിയതെന്നും ധനുഷിന്റെ മക്കൾക്ക് അമ്മ ഐശ്വര്യയെക്കാൾ അടുപ്പം അച്ഛൻ ധനുഷിനോടാണെന്നും അതിനാലാണ് മക്കൾ ധനുഷിന്റെ സംരക്ഷണയിൽ വളരുന്നതെന്നും മാണിക്യം നാരായണൻ പറയുന്നു. ഇന്നത്തെ സ്ത്രീകൾ എല്ലാം ആസ്വദിക്കണമെന്ന് കരുതുന്നു. പണം വന്നാൽ കാര്യം മനസിലാക്കാതെയാണ് പെരുമാറുന്നത്.

ഇവിടെ വിവാഹമോചനങ്ങൾ ഉണ്ടാകാൻ കാരണം സ്ത്രീകൾ ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിക്കുന്നതാണ് എന്നതാണ് എൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ സ്ത്രീകൾ എന്നെ വെല്ലുവിളിച്ചാലും വിമർശിച്ചാലും എനിക്ക് പ്രശ്നമില്ല. ജിവി പ്രകാശ്-സൈന്ദവി ജോഡി വിവാഹമോചിതരായെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാൻ വളരെ സങ്കടപ്പെട്ടു.

പുരുഷന്മാർക്ക് തെറ്റ് സംഭവിക്കുമ്പോൾ സ്ത്രീകൾ പൊരുത്തപ്പെടുകയും നേരിടുകയും ചെയ്യണം. ചില സ്ത്രീകൾ ചോദ്യങ്ങൾ ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അൽപ്പം അഡ്ജസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. അറുപത്, എഴുപത് വയസാകുമ്പോൾ നിങ്ങൾക്ക് ഒരു തുണയുണ്ടാകേണ്ടത് ആവശ്യമാണ്. ശിവകുമാറിനെപ്പോലെ എല്ലാവർക്കും ഇവിടെ ജീവിക്കാൻ കഴിയില്ല.

അതുകൊണ്ട് ജീവിതത്തിൽ സംഭവിക്കുന്ന തെറ്റുകൾ മനസിലാക്കി പെരുത്തപ്പെട്ട് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഒരു കുടുംബത്തിൽ രണ്ടുപേരും വിട്ടുകൊടുക്കാൻ തയ്യാറാവണം. സ്ത്രീകൾ അൽപം കൂടി ക്ഷമയും വിട്ടുകൊടുക്കുന്ന മനോഭാവവും കാണിക്കണം. ദൈവം സ്ത്രീകൾക്ക് വിട്ടുകൊടുക്കുന്ന സ്വഭാവം കുറച്ച് അധികം നൽകിയിട്ടുണ്ട്. സ്ത്രീകൾ പൊരുത്തപ്പെട്ട് ജീവിക്കണം എന്നാണ് എൻ്റെ അഭിപ്രായം.

Dhanush And Aishwarya Rajinikanth

അത് തെറ്റായിരിക്കാം. പക്ഷെ അങ്ങനെ ചെയ്താൽ മുക്കാൽ ഭാ​ഗം പ്രശ്‌നങ്ങൾ തീരും. ധനുഷ്-ഐശ്വര്യയെ ജോഡിയെ സംബന്ധിച്ചിടത്തോളം ധനുഷിനോട് അദ്ദേഹത്തിൻ്റെ മക്കൾക്ക് വലിയ സ്നേഹമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതേസമയം അമ്മ ഐശ്വര്യയോട് മക്കൾക്ക് വലിയ മമതയില്ലെന്നും കേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ നിങ്ങൾ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ സ്നേഹവും പെരുമാറ്റവും എന്നാണ് മാണിക്യം നാരായണൻ പറഞ്ഞത്.

അടുത്തിടെ ഐശ്വര്യയ്ക്കും ധനുഷിനും എതിരെ ​ഗുരുതര ആരോപണങ്ങളുമായി ​ഗായിക സുചിത്രയും രം​ഗത്ത് എത്തിയിരുന്നു. ധനുഷ് തന്നെ വഞ്ചിച്ചുവെന്നാണ് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷെ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. രണ്ടുപേരും ഇക്കാര്യത്തില്‍ മോശമായിരുന്നില്ല.

അത് ഇരട്ടത്താപ്പാണ്. അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു. ഐശ്വര്യ ഒരു മോശം അമ്മയാണ്. അതേസമയം ധനുഷ് തന്റെ മക്കളോടും യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളും അവരുടെ മുത്തച്ഛന്റെ വീട്ടിലാണ് വളരുന്നത് എന്നാണ് സുചിത്ര ഇരുവരെയും കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തിനുശേഷം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് ഇരുവരും.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X