ഡിവോഴ്സ് തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ്; വിവാഹജീവിതത്തിൽ സംഭവിച്ചത്; റീഹാന

തമിഴ് ടെലിവിഷൻ രം​ഗത്ത് ഇടയ്ക്കിടെ ചർച്ചയാകുന്ന നടിയാണ് റീഹാന. സീരിയലുകളിൽ സഹനടി വേഷം ചെയ്യുന്ന റീഹാന അടുത്തിടെ നൽകിയ അഭിമുഖങ്ങൾ ചർച്ചയായി. അർണവ്-ദിവ്യ ശ്രീധർ പ്രശ്നം, സംയുക്തയും വിഷ്ണുകാന്തും തമ്മിൽ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ എന്നിവയിലെല്ലാം റീഹാന തന്റെ അഭിപ്രായം തുറന്നടിച്ചു. റീഹാനയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നു. വിമർശനങ്ങളൊന്നും റീഹാന കാര്യമാക്കിയില്ല.

ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റീഹാന. വിവാഹമോചിതയായതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. എന്റെ ആദ്യ വിവാഹബന്ധം പിരിഞ്ഞത് എല്ലാവർക്കും അറിയാം. അടുത്തിടെയാണ് ഡിവോഴ്സ് പേപ്പറുകൾ ലഭിച്ചത്. രണ്ട് കുട്ടികളുണ്ട്. എനിക്കായി ഒരു ജീവിതം വേണം. രണ്ടാം വിവാഹത്തെ തെറ്റായ കണ്ണിലൂടെ നോക്കുന്നവരുണ്ട്. അതിനേക്കാൾ മോശമാണ് സിം​ഗിളായിരിക്കുന്നവരെ കാണുന്ന രീതി.

 Actress Reehana

പലരെയും ചേർത്ത് സംസാരം വരും. ആരോടും സൗഹൃദത്തോടെ സംസാരിക്കാൻ പറ്റില്ല. നമുക്കായി ഒരു ഭർത്താവുണ്ടെങ്കിൽ മറ്റൊരാളെ സഹോദരനായാണ് കാണുന്നതെന്ന് ആളുകൾ മനസിലാക്കും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിഷമമുണ്ട്. ദൈവം എനിക്ക് തന്ന ശിക്ഷയാണോ, ഞാൻ എന്ത് തെറ്റ് ചെയ്തെന്ന് അറിയില്ല എന്നൊക്കെ ചിന്തിച്ചിട്ടുണ്ടെന്നും റീഹാന പറയുന്നു.

പങ്കാളിയെ വേണമെങ്കിലും ഒരു കുടുംബം ജീവിതം നയിക്കുന്ന ആളോടൊപ്പം കഴിയാനോ രഹസ്യമായി ജീവിക്കാനോ താൽപര്യമില്ല. നിയമപരമായി നാട്ടുകാരെ അറിയിച്ച് കൊണ്ട് ജീവിക്കും. ഒറ്റയ്ക്ക് മക്കളെ വളർത്തുന്നത് ബുദ്ധിമുട്ടാണ്. ഭാര്യയും ഭർത്താവും ചേർന്ന് കുട്ടികളെ വളർത്തുന്നത് തന്നെ വലിയ ഉത്തരവാദിത്തമാണെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ വിവാഹമോചനത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും റീഹാന മനസ് തുറന്നു.

Actress Reehana

പെട്ടെന്ന് കല്യാണം കഴിഞ്ഞു. വിവരം വെക്കുന്നതിന് മുമ്പേ രണ്ട് കുട്ടികളെ പ്രസവിച്ചു. പെട്ടെന്ന് ഡിവോഴ്സും. ചെറിയ പ്രായത്തിലേ എല്ലാം കഴിഞ്ഞു. ഇപ്പോൾ ഞാൻ സിം​ഗിൾ പാരന്റായി രാത്രിയും പകലും ജോലി ചെയ്യുകയാണ്. ഇന്ന് ഞാൻ കഷ്ടപ്പെട്ടാലേ നാളെ ഞാനും എന്റെ മക്കളും നന്നായിരിക്കൂ. ആരെയും ആശ്രയിക്കാതെ ജീവിച്ച് ഞാൻ തളർന്നു. അഞ്ച് വർഷമായി തു‌ടരെ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്. രാത്രിയും പകലും ജോലി.

കിട്ടുന്ന സമയം ഉറങ്ങും. കരിയറിൽ ഉയർന്ന് വരുന്നതിൽ പലരും കുറ്റം പറയുന്നുണ്ട്. അത് ചെവി കൊടുക്കുന്നില്ല. കഷ്ടപ്പാടിൽ ഞാനുണ്ടെന്ന് പറഞ്ഞ് വരാൻ സുഹൃത്തുക്കളോ ബന്ധുക്കളോ വന്നില്ല. ഇപ്പോൾ ഞാൻ നന്നായി ജീവിക്കുമ്പോൾ അവർ പറയുന്നതിനെ കാര്യമാക്കുന്നില്ല. ഭർത്താവുമായി ഞാൻ പിരിഞ്ഞതല്ല. അദ്ദേഹമാണ് ഡിവോഴ്സ് ആവശ്യപ്പെട്ടത്.

അദ്ദേഹം മാനസികമായി അസ്വസ്ഥനായി. ആത്മഹത്യ ചെയ്യുമെന്ന് ബ്ലാക്ക്മെയിൽ ചെയ്തു. ഡിവോഴ്സ് തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ വേർപിരിയുകയായിരുന്നെന്നും റീഹാന വ്യക്തമാക്കി.

അടുത്തിടെ സീരിയൽ താരങ്ങളായ വിഷ്ണുകാന്തിന്റെയും സംയുക്തയുടെയും വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് റീഹാന പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. വിഷ്ണുകാന്തിനെ പിന്തുണച്ച് കൊണ്ടാണ് റീഹാന സംസാരിച്ചത്. സ്വകാര്യ വിഷയങ്ങൾ സംയുക്ത പൊതുവിടങ്ങളിൽ പറഞ്ഞത് ശരിയായില്ലെന്നും റീഹാന അഭിപ്രായപ്പെട്ടു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X