'ആര്യയ്ക്ക് ഇഷ്ടപ്പെട്ടാൽ വിവാഹം ചെയ്യും, എന്റെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഉത്തരമില്ല കുറ്റബോധമായിരുന്നു'

സിനിമാ മേഖലയിൽ വന്നശേഷം നിരവധി വിവാ​​ദങ്ങളിലൂടെയാണ് നടൻ ആര്യയുടെ കരിയർ കടന്ന് വന്നത്. ഇപ്പോഴും തമിഴ് പ്രേക്ഷകർക്കിടയിൽ നടന് ഒരു നെ​ഗറ്റീവ് ഇമേജ് ഉള്ളതിന് ഒരു കാരണം പതിനാറ് പെൺകുട്ടികൾക്ക് വിവാഹ വാ​ഗ്ദാനം നൽകി റിയാലിറ്റി ഷോ ചെയ്ത് പണം സമ്പാദിച്ചുവെന്നതിന്റെ പേരിലാണ്. എങ്ക വീട്ടു മാപ്പിളൈ എന്ന ഷോ വർഷങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഷോയിൽ മത്സരിക്കുന്ന പതിനാറ് പെൺകുട്ടികളിൽ നിന്ന് അവസാന റൗണ്ടിൽ എത്തുന്ന ഒരാളെ താൻ വിവാഹം ചെയ്യുമെന്നാണ് ആര്യ പ്രഖ്യാപിച്ചിരുന്നത്.

പക്ഷെ ഷോയുടെ ഫിനാലെയിൽ വെച്ച് ആരെയും സ്വീകരിക്കാതെ ആര്യ കയ്യൊഴിഞ്ഞു. ഫൈനൽ റൗണ്ടിൽ എത്തിയവരിൽ ഒരാൾ നടി അബർണതിയായിരുന്നു. ഷോയിൽ നിന്ന് എവിക്ടായപ്പോൾ ആര്യയും അബർണതിയും തമ്മിൽ വലിയ വഴക്കും തർക്കവുമെല്ലാം നടന്നിരുന്നു. അന്ന് നടന്ന സംഭവങ്ങൾ വീണ്ടും കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അബർണതി പങ്കുവെച്ചു.

Actor Arya
Photo Credit: Arya / Abarnathi

ആര്യ സാറിന്റെ പരസ്യം കണ്ടാണ് എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോയെ കുറിച്ച് ആദ്യമായി അറിയുന്നത്. അങ്ങനെ പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു. അവർ പറയുന്നത് പോലെ എന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഞാൻ നൽകി. പത്ത് ദിവസം കഴിഞ്ഞ് ഒരു കോൾ വന്നു. അങ്ങനെ ചെന്നൈയിലുള്ള ഓഫീസിൽ വന്ന് ഇന്റർവ്യു അറ്റന്റ് ചെയ്തു. പിന്നീട് ഇരുപത് ദിവസത്തിനുശേഷം സെലക്ഷൻ കിട്ടിയെന്ന് കോളും മെയിലും വന്നു.

ജയ്പ്പൂരിലാണ് ഷൂട്ട്. ഷോയുടെ ക്രൂവിനൊപ്പം താമസിക്കണം. മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ അനുവാദമുണ്ടാകില്ലെന്നെല്ലാം അവർ പറഞ്ഞു. അന്ന് ‍ഡി​ഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഞാൻ. അങ്ങനെയാണ് ഷോയുടെ ഭാ​ഗമാകുന്നത്. ആര്യയ്ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാൽ അദ്ദേഹം നിങ്ങളെ വിവാഹം ചെയ്യും എന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്.

നിങ്ങളെ തന്നെ അദ്ദേഹം വിവാഹം കഴിക്കും എന്നുള്ള പ്രതീക്ഷയൊന്നും അവ‌ർ തന്നിരുന്നില്ല. ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നപ്പോഴാണ് എന്നെപ്പോലെ വേറെയും പതിനാറ് പെൺകുട്ടികൾ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്. എപ്പിസോഡായാണ് ടെലികാസ്റ്റ്, ഷോയായിട്ടാണ് ചെയ്യുന്നത്, ​ഗെയിംസുണ്ടെന്നതെല്ലാം എനിക്ക് അവിടെ വെച്ചാണ് മനസിലായത്.

ഒരു നടനെ ആദ്യമായി കണ്ടതും അന്നാണ്. ആര്യയെ നേരിൽ പോയി കണ്ട്​ ​ഗിഫ്റ്റ് കൊടുത്ത് കുറച്ചുനേരം സംസാരിച്ചിട്ട് തിരികെ വരാം എന്ന മൈന്റ്സെറ്റിലാണ് ‍ഞാൻ പോയത്. അല്ലാതെ ഇങ്ങനെയൊക്കെ ഒരു ഷോയുണ്ടാകും എന്നൊന്നും ചിന്തിച്ചിരുന്നില്ല. രാവിലെ മുതൽ രാത്രി വരെ ഷൂട്ടുണ്ട്. ഫ്രീ ടൈം വളരെ കുറവായിരുന്നു. ഷോ കഴിയും വരെ രാജകുമാരിമാരെപ്പോലെയാണ് കഴിഞ്ഞത്.

Actor Arya
Photo Credit: Arya / Abarnathi

ഫൈനൽ എപ്പിസോഡായപ്പോൾ ആര്യയുമായി ഹീറ്റ് കോൺവർസേഷൻ നടന്നു. എന്തിന് സെലക്ട് ചെയ്ത് ഇത്രയും ദിവസം കാത്തിരുത്തിച്ചു.‍ ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോഴെ പറയാമായിരുന്നില്ലേ എന്നെല്ലാം ഞാൻ ചോ​ദിച്ചു. അവർക്കൊരു കുറ്റബോധമായിരുന്നു. കാരണം എന്റെ ചോദ്യങ്ങൾക്ക് അവരുടെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല. അതില്ലാം പിന്നീട് ഞാൻ മറന്നു. സിനിമാ മേഖലയിലേക്ക് വന്നു. അതിനുശേഷം ഒരു ബെർത്ത്ഡെ പാർട്ടിയിൽ വെച്ച് ആര്യ സാറെ കണ്ടിരുന്നു.

പരസ്പരം ഹായ് പറഞ്ഞു. ഇപ്പോൾ എല്ലാം നോർമലാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം വന്നാൽ ഞാൻ സ്വീകരിക്കില്ല. അദ്ദേഹത്തോടൊപ്പം ഒരു ഷോ ചെയ്തു. അതിന്റെ ഓർമകൾ മതി എന്നും അബർണതി പറയുന്നു. ഷോയ്ക്കുശേഷം ഇപ്പോഴും സ്വന്തം പേരിനൊപ്പം ആര്യ എന്ന് കൂടി അബർണതി സൂക്ഷിക്കുന്നുണ്ട്.

റിയാലിറ്റി ഷോ വിവാ​ദങ്ങൾ കെട്ടടങ്ങിയപ്പോഴാണ് ആര്യ നടി സയേഷയുമായി പ്രണയത്തിലായത്. പിന്നീട് താരങ്ങൾ അത്യാഢംബര പൂർവം വിവാ​ഹിതരായി. ഇരുവർക്കും ഇപ്പോൾ ഒരു പെൺകുഞ്ഞുണ്ട്. നല്ല സിനിമകൾ ചെയ്ത് കരിയർ ഉയർത്തികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നടൻ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X