ഡെലിവറിക്ക് പിന്നാലെ സര്‍പ്രൈസ്! തന്‍വി അത്രയേറെ ആഗ്രഹിച്ചത്! യോജി മനസറിഞ്ഞ് ചെയ്തു

വ്‌ളോഗിലൂടെയാണ് തന്‍വി സുധീര്‍ഘോഷും പ്രേക്ഷകര്‍ക്ക് പരിചിതയായത്. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളാണ് തന്‍വി. കാനഡയില്‍ സെറ്റിലാണ് തന്‍വിയും കുടുംബവും. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. പ്രസവ ശേഷം ഒരു വര്‍ഷം അവധിയെടുക്കുന്നുണ്ട്. ആ സമയത്ത് നാട്ടിലേക്ക് വരാനുള്ള പ്ലാനിലാണ് താനെന്ന് തന്‍വി വ്യക്തമാക്കിയിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായാണ് വളര്‍ന്നത്.

മോളെ കാണാന്‍ അപ്പൂപ്പനില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമാണെന്ന് തന്‍വി പറഞ്ഞിരുന്നു. പ്രസവ വേദനയ്ക്കിടയിലും ഇതേക്കുറിച്ച് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. പ്രസവം കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമായി ഡിസ്ചാര്‍ജായിരുന്നു. പേപ്പര്‍ വര്‍ക്കൊക്കെ കഴിഞ്ഞു, ഇനി വീട്ടിലേക്ക് പോവാം. യോജി സാധനങ്ങളൊക്കെ വെക്കാനായി പോയതാണ്. ഇനി ലിയാനൊപ്പമാണ്. ബ്രദര്‍-സിസ്റ്റര്‍ മൊമന്‍സാണ് വരാനുള്ളത്. കഴിഞ്ഞ ദിവസം അവന്‍ വന്നെങ്കിലും പെട്ടെന്ന് തിരിച്ച് പോയിരുന്നു. ഇന്നാണ് ശരിക്കും അവന്‍ അനിയത്തിയുടെ കൂടെ കഴിയുന്നത്.

Tanvi Sudheer Ghosh back home
Photo Credit: Tanvi Sudheer Ghosh / Instagram

കുഴപ്പമൊന്നുമില്ല, വീട്ടിലേക്ക് പോയിക്കോളാനാണ് ഡോക്ടര്‍ പറഞ്ഞത്. ഗര്‍ഭിണിയായ ശേഷം നെയ്മീന്‍ കഴിച്ചിരുന്നില്ല. മിക്കവാറും യോജി ഇന്നത് ഉണ്ടാക്കുമായിരിക്കും എന്നും തന്‍വി പറയുന്നുണ്ടായിരുന്നു. ഇതെന്റെ അനിയത്തിയാണ്, ആരും ഉമ്മ കൊടുക്കേണ്ടെന്നാണ് ലിയാന്‍ പറയുന്നത്. അവന്റെ മടിയില്‍ വെച്ച് കൊടുക്കാനും പറയാറുണ്ട്. കാര്‍ സീറ്റില്ലാതെ ഇവര്‍ വീട്ടില്‍ പോവാന്‍ സമ്മതിക്കില്ല. അതുകൊണ്ട് നേരത്തെ തന്നെ അത് വാങ്ങിയിരുന്നു. പരിചരിച്ചവരോടെല്ലാം നന്ദി പറഞ്ഞതിന് ശേഷമായിരുന്നു യോജിയും തന്‍വിയും ഇറങ്ങിയത്. ഇനി ഞാനും നീയുമാണ് കൊച്ചിനെ നോക്കാനുള്ളതെന്നായിരുന്നു യോജിയുടെ കമന്റ്.

പൊതുവെ കാറില്‍ കയറിയാല്‍ ഫോണൊക്കെ ചോദിക്കാറുണ്ട് ലിയാന്‍. ഇത്തവണ അനിയത്തിയേയും നോക്കിയിരിക്കുകയാണ്. തിരികെ വീട്ടില്‍ വന്ന സമയത്ത് തന്‍വിക്കായി സ്‌പെഷല്‍ ഗിഫ്റ്റ് നല്‍കിയിരുന്നു യോജി. അവള്‍ക്ക് മാത്രമായി കൊടുത്താല്‍ മോന്‍ പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് അവനും കൂടെ വാങ്ങിയിരുന്നു ചെറിയൊരു ഗിഫ്റ്റ്. ഇതാണ് കൂടുതല്‍ വിലയുള്ളത്, ഒത്തിരി ഫീച്ചേഴ്‌സുണ്ടെന്നും തന്‍വിയും യോജിയും ലിയാനോട് പറഞ്ഞിരുന്നു. യോജിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയായിരുന്നു ലിയാന്‍.

വീടൊക്കെ സെറ്റാക്കാനുണ്ടായിരുന്നു. അതുകൊണ്ട് ബിരിയാണി പ്ലാനൊക്കെ കാന്‍സലാക്കി. ഇതുവരെയുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി എല്ലാ ഭക്ഷണവും കഴിച്ച് തുടങ്ങുകയാണ് തന്‍വി. ഇനി ബേബി ഉറങ്ങുന്നതിന് അനുസരിച്ച് ഞങ്ങളും ഉറങ്ങും. അതനുസരിച്ച് വേണം കാര്യങ്ങളെല്ലാം ചെയ്യാന്‍. ലിയാന് മുന്നില്‍ വെച്ച് തനിക്ക് കിട്ടിയ ഗിഫ്റ്റ് തന്‍വി തുറന്നിരുന്നില്ല. അവനെയിട്ട് ഒരുപാട് സ്ട്രസ് ആക്കരുതല്ലോ. എന്താണെന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നെങ്കിലും അടക്കിപ്പിടിക്കുകയായിരുന്നു തന്‍വി.

കുറേനാളായി വാങ്ങണമെന്ന് കരുതിയിരിക്കുകയായിരുന്നു. വില കണ്ടിട്ട് ഇത് വേണോ, വേണ്ടോ എന്ന കണ്‍ഫ്യൂഷനായിരുന്നു. ഇതെപ്പോഴാണ് യോജി മേടിച്ചതെന്നായിരുന്നു തന്‍വിയുടെ ചോദ്യം. യോജി നല്ല സപ്പോര്‍ട്ടീവാണ്, അതുപോലെ കെയറിംഗും. ലിയാനോട് കുറച്ചൂടെ നന്നായി മലയാളം പറയുന്നത് നന്നായിരിക്കും. നാട്ടില്‍ വന്നാല്‍ അവന്‍ ഒന്നും മനസിലാവാതെയിരിക്കേണ്ടി വരും. യോജി നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ്. വ്‌ളോഗിലൂടെയായി ഇനിയുള്ള വിശേഷങ്ങളും പങ്കിടണമെന്നുമായിരുന്നു കമന്റുകള്‍.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X