അപ്രതീക്ഷിതമായി വാട്ടർ ബ്രേക്ക്, കണ്ണ് മറഞ്ഞു അനക്കമില്ലാതെയായി, ഡോക്ടറുടെ സാന്നിധ്യമില്ലാതെ നടന്ന പ്രസവം!

കഴിഞ്ഞ ദിവസമാണ് സിന്ധു കൃഷ്ണയുടെ സഹോ​ദരിയുടെ മകളും വ്ലോ​ഗറുമായ തൻവി സുധീർ ഘോഷ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞ് പിറന്ന സന്തോഷം തൻവി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കാനഡയിൽ കുടുംബസമേതം സെറ്റിൽഡാണ് തൻവി. പ്രസവവും അവിടെ വെച്ചായിരുന്നു. ഡ്യു ഡെയ്റ്റിന് ഒമ്പത് ദിവസം ശേഷിക്കെ നടന്ന പ്രസവത്തെ കുറിച്ച് തൻവിയും ലേബർ റൂമിൽ നിന്നുള്ള അനുഭവം ഭർത്താവ് യോജിയും പുതിയ വീഡിയോയിലൂടെ പങ്കിട്ടു.

പ്രതീക്ഷിക്കാതെയാണ് പ്രസവം സംഭവിച്ചത്. ഡ്യു ഡെയ്റ്റ് മെയ് ഒന്നായിരുന്നു. ഏപ്രിൽ 21ന് ഞങ്ങൾ‌ക്ക് അപ്പോയ്ൻ‌മെന്റുണ്ടായിരുന്നു. പ്രസവത്തിന്റെ അന്ന് രാവിലെ ഞങ്ങൾ ചെക്കപ്പിന് പോയി. സെർവിക്സ് പരിശോധിച്ചശേഷം ഒരാഴ്ച കൂടി കഴിഞ്ഞെ ഡെലിവറിയുണ്ടാകൂവെന്ന് ഡോക്ടർ പറഞ്ഞു.

Tanvi Sudheer Ghosh

39 ആഴ്ചയും നാല് ദിവസും പിന്നിട്ടിരുന്നു. വീഡിയോയും ഫോട്ടോയും എടുക്കാൻ ഡ്രസ് വരെ ഞാൻ ഓഡർ ചെയ്ത് വെച്ചിരുന്നു. തലേദിവസമൊന്നും എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാനും എനിക്ക് പ്ലാനുണ്ടായിരുന്നു. പക്ഷെ രാത്രിയായപ്പോൾ വാട്ടർ ബ്രേക്കായി. യോജി നല്ല ഡീപ്പ് സ്ലീപ്പിലായിരുന്നു.

എന്റെ വിളികേട്ട് ബോധമൊന്നുമില്ലാതെയാണ് യോജി എഴുന്നേറ്റ് വന്നത്. ഹോസ്പിറ്റൽ ബാ​ഗൊക്കെ നേരത്തെ തന്നെ പാക്ക് ചെയ്ത് വെച്ചിരുന്നു. യോജിക്കാകെ ടെൻഷനായി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും സുഹൃത്തുക്കളെല്ലാം വന്നു. ഡയലേറ്റ് ആകുന്നില്ലായിരുന്നു. വാട്ടർ മാത്രം പുറത്തേക്ക് പോകുന്ന അവസ്ഥയായിരുന്നു. എനിക്ക് പകുതി ബോധമില്ലായിരുന്നു.

ലാഫിങ് ​ഗ്യാസ് എടുത്തതുകൊണ്ട് മൂക്ക് അടഞ്ഞിരുന്നു തൻവി പറഞ്ഞു. ഫോർ സെന്റിമീറ്റർ ഡയലേഷനായശേഷം വളരെ പെട്ടന്ന് കുഞ്ഞ് പുറത്ത് വന്നു. തൻവി വേദനകൊണ്ട് പുളയുകയായിരുന്നു. എന്നെ തൻവി അടിക്കുമെന്ന് കരുതി. വേ​ദന കൊണ്ട് അവൾ എന്റെ കയ്യെല്ലാം പിടിച്ച് ഞെരുക്കി. എല്ലാം കൂടി 20 മിനിറ്റിൽ കഴിഞ്ഞു. കുഞ്ഞ് പുറത്ത് വന്നു.

കുഞ്ഞിന്റെ തല പുറത്ത് വരുന്നതിന് മുമ്പ് ഒരു അവസ്ഥയുണ്ട്. എല്ലാ ഭർത്താക്കന്മാരും ഭാര്യമാർക്കൊപ്പം നിന്ന് അത് അറിയണം. കഴിഞ്ഞ പ്രാവശ്യം എനിക്ക് അത് അറിയാൻ പറ്റിയില്ല. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്ന സമയമായപ്പോൾ തൻവിയുടെ കണ്ണൊക്കെ മറഞ്ഞ് പോയി. രക്തം വന്നു. അതോടെ ഞാനാകെ ടെൻഷനായി. തൻവിക്ക് അനക്കമില്ലായിരുന്നു. അപ്പോഴാണ് ഞാൻ ടെൻഷനായത്.

Tanvi Sudheer Ghosh

പിന്നെ പുറത്ത് വന്നിട്ടും കുഞ്ഞ് കരഞ്ഞിരുന്നില്ല. കുളിപ്പിക്കാനായി കു‍ഞ്ഞിനെ തൻവി നഴ്സുമാർക്ക് കൊടുക്കുന്നില്ലായിരുന്നു. അപ്പോഴാണ് ഡോക്ടർ വന്നത്. അതുവരെ നഴ്സുമാരാണ് ‍ഡെലിവറി നോക്കിയത്. വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. എത്ര ധൈര്യമുള്ളയാളാണെങ്കിലും മെന്റലി പ്രിപ്പേറായിട്ട് മാത്രമെ ഭാര്യയ്ക്കൊപ്പം ഡെലിവറിക്ക് കയറാവൂ. കു‍ഞ്ഞ് മൂന്ന് കിലോയും 270 ​ഗ്രാമുമുണ്ടായിരുന്നു.

രണ്ടുപേരെയും സേഫായി കിട്ടി എന്നതാണ് വലിയ സമാധാനം യോജി പറഞ്ഞു. ആദ്യത്തെ പ്രസവത്തിൽ ഇത്രയും വിഷമം ഇല്ലായിരുന്നു. സ്മൂത്തായിരുന്നു. എപ്പിഡ്യൂറൽ എടുത്തിരുന്നു. അതുകൊണ്ട് പെയിൻ അധികം അറിഞ്ഞില്ല. ഇതിൽ ഞാൻ നന്നായി വേദന അറിഞ്ഞു. ഞാൻ പുഷ് ചെയ്തില്ല. കുഞ്ഞ് തനിയെ പുറത്ത് വരികയായിരുന്നു. എനിക്ക് പകുതി കാര്യങ്ങളും ഓർമയില്ല.

കുറച്ച് സ്റ്റിച്ചുണ്ട്. എപ്പിഡ്യൂറൽ എടുക്കാൻ സമയം കിട്ടിയില്ല. അതിനാൽ പെയിൻ നന്നായി അനുഭവിച്ചു. ഒന്നും ഓർമയില്ല. ഡെലിവറി വ്ലോ​ഗ് കാണാൻ എനിക്ക് ടെൻഷനാകുന്നു എന്നും തൻവി പറഞ്ഞു. തൻവിക്ക് അഞ്ച് വയസുകാരനായ ലിയാൻ എന്നൊരു മകൻ കൂടിയുണ്ട്. ഡെലിവറി വ്ലോ​ഗ് വൈകാതെ പങ്കുവെയ്ക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് തൻവി.

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X