പ്രഗ്നന്‍സി സമയത്ത് കാണാന്‍ തോന്നിയത് ജിറാഫിനെ! പ്രസവത്തിന് തൊട്ടുമുന്‍പ് തന്‍വിയുടെ സാഹസികയാത്ര
കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് തന്‍വിയും യോജിയും. ലിയാന് കൂട്ടായി കുഞ്ഞനിയത്തിയാണ് വരാന്‍ പോവുന്നതെന്ന് ഇവര്‍ പറഞ്ഞിരുന്നു. യുകെയില്‍ ആയതിനാല്‍ ജെന്‍ഡര്‍ ഏതാണെന്ന് തുടക്കത്തില്‍ തന്നെ മനസിലായിരുന്നു. ആ വിവരം വ്‌ളോഗിലൂടെയായി തന്‍വി പങ്കുവെക്കുകയും ചെയ്തിരുന്നു. അഹാനയുടെയും, ദിയയുടെയും വ്‌ളോഗിലൂടെയായി ലിയാനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ച് തന്‍വി തുറന്നുപറഞ്ഞിരുന്നു. ദിയയുടെ വിവാഹ സമയത്തായിരുന്നു തന്‍വിയും ലിയാനും ഒടുവിലായി നാട്ടിലെത്തിയത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെയായി ആഗ്രഹങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. യുഎസ് വിസ അപ്ലൈ ചെയ്തിരുന്നു നേരത്തെ. മാര്‍ച്ചിലാണ് ഡേറ്റ് കിട്ടിയത്. ഒരു ഫ്രണ്ടിനൊപ്പമായാണ് അതിന് വേണ്ടിയത്. ബേബി വരുന്നതിന് മുന്നെയുള്ള ലാസ്റ്റ് ഗേള്‍സ് ട്രിപ്പ് എന്നൊക്കെ പറഞ്ഞാണ് പോയത്. ഫ്‌ളൈറ്റില്‍ പോവാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

690 കിലോമീറ്ററോളമായിരുന്നു ഡ്രൈവ്. അങ്ങോട്ടും ഇങ്ങോട്ടും ഏഴ് മണിക്കൂര്‍ യാത്രയായിരുന്നു. യോജിയും ലിയാനും വന്നിരുന്നില്ല. യോജിക്ക് നല്ല ടെന്‍ഷനായിരുന്നു. എന്റെയൊരു ആഗ്രഹമായത് കൊണ്ട് സപ്പോര്‍ട്ട് ചെയ്തതാണ്. കുഞ്ഞിലേ എന്നെ അച്ഛന്‍ ടോകിയോ ഡിസ്‌നിലാന്‍ഡില്‍ കൊണ്ടുപോയിട്ടുണ്ട്. ലിയാനെയും, ഇനി മോള്‍ വരുമ്പോള്‍ അവളെയും കൂട്ടി ഡിസ്‌നിലാന്‍ഡിലേക്ക് പോവണമെന്നുണ്ട്. ആ ഒരു ആഗ്രഹത്തിന് പുറത്താണ് യുഎസ് വിസ സെറ്റാക്കുന്നത്. ഇടയ്ക്ക് ഫ്രഷാവാനൊക്കെയാണ് വണ്ടി നിര്‍ത്തിയത്. പ്രഗ്നന്‍സിയില്‍ ഓരോ ക്രേവിംഗ്‌സൊക്കെയുണ്ടാവില്ലേ, അതുപോലെ എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. ജിറാഫിനെ കാണാന്‍. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആനിമല്‍ ജിറാഫാണ്. അങ്ങനെ ഞങ്ങള്‍ അവിടെയൊരു സൂവില്‍ പോയിരുന്നു. പോളാര്‍ ബെയറിനെ കാണണമെന്നുണ്ടായിരുന്നു. ആ ആഗ്രഹവും ഈ യാത്രയില്‍ സഫലീകരിച്ചിരുന്നു.
അതോടെ തന്നെ നന്നായി ക്ഷീണിച്ചിരുന്നു. നല്ല തണുപ്പായിരുന്നു. ജാക്കറ്റൊക്കെ ഇടുമ്പോള്‍ വയറൊക്കെ ടൈറ്റാണ്. പ്രതീക്ഷയോടെയാണ് ഹോട്ടലിലേക്ക് പോയത്. അത് വളരെ മോശമായിരുന്നു, രാത്രിയിലാണ് അവിടെ എത്തിയത്. രാവിലെ ആയപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി. വിസ അപ്ലൈ ചെയ്യാനപ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല, ഓര്‍ണമെന്‍സ് പറ്റില്ല. കാര്‍ പാര്‍ക്കിംഗില്ലായിരുന്നു. ഫ്രണ്ടിനെ കാറില്‍ ഇരുത്തിയാണ് ഞാന്‍ പോയത്. നല്ല ടെന്‍ഷനുണ്ടായിരുന്നെങ്കിലും ഒന്നിലും പരാതി പറഞ്ഞില്ല. പറഞ്ഞാല്‍ നിന്നോട് പോവണ്ടെന്ന് പറഞ്ഞതല്ലേയെന്ന് പറയും. അത് കേള്‍ക്കാന്‍ വയ്യാത്തത് കൊണ്ടാണ് സ്ട്രസ് ഒന്നും പറയാതെയിരുന്നത്. എനിക്കും കുഞ്ഞുങ്ങള്‍ക്കും ഡിസ്‌നിലാന്‍ഡിലേക്ക് പോവാനുണ്ടെന്നായിരുന്നു അവരോട് പറഞ്ഞത്. അപ്പോള്‍ തന്നെ അവര്‍ വിസ അടിച്ചു. എല്ലാവരെയും അവര്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു.
ഇപ്പോള്‍ ആ വിസ വന്നു. ലിയാനെക്കാളും എക്‌സൈറ്റഡാണ് ഞാന്‍. മോള്‍ക്ക് രണ്ടുമൂന്ന് വയസാവുമ്പോഴേക്കും പോവണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ആ വിസ വന്നു. ലിയാനെക്കാളും എക്‌സൈറ്റഡാണ് ഞാന്‍. മോള്‍ക്ക് രണ്ടുമൂന്ന് വയസാവുമ്പോഴേക്കും പോവണമെന്നാണ് ആഗ്രഹം. പ്രഗ്നന്റായതിന് ശേഷവും എന്നോട് ഇഷ്ടം പറഞ്ഞ് ആളുകള്‍ വരുന്നുണ്ട്. നാട്ടിലെ പോലെയല്ല ഇവിടെ. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അങ്ങേര്‍ക്ക് കാഴ്ചയുണ്ടാവില്ലെന്നായിരുന്നു യോജിയുടെ കമന്റ്. ഈ സമയത്ത് വിസയ്ക്ക് പോണോയെന്ന് യോജി ചോദിച്ചിരുന്നു. ഞാനും പകുതി ദൂരം ഡ്രൈവ് ചെയ്തു. പേടിയായിരുന്നെങ്കിലും അതൊന്നും പുറമെ കാണിച്ചില്ല.


Click it and Unblock the Notifications











