ഡെലിവറി ടൈമില്‍ കൂടെയില്ല! അന്നുണ്ടായ പ്രശ്‌നങ്ങള്‍! അഖിലിന് നല്‍കിയ മറുപടി! തന്‍വി പറഞ്ഞത്
അടുത്തിടെയായിരുന്നു തന്‍വിക്ക് മകള്‍ ജനിച്ചത്. തുടക്കം മുതലുള്ള വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി തന്‍വിയും യോജിയും പങ്കിടുന്നുണ്ടായിരുന്നു. വരാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്നുള്ള വിവരം നേരത്തെ അറിഞ്ഞിരുന്നു. സ്‌കാനിംഗ് സമയത്ത് തന്നെ അവര്‍ ജെന്‍ഡര്‍ ഏതാണെന്ന് പറഞ്ഞ് തന്നിരുന്നു. ഇത്തവണ യോജിയും എല്ലാത്തിനും കൂടെയുള്ളതിന്റെ സന്തോഷത്തിലായിരുന്നു തന്‍വി. വാട്ടര്‍ബ്രേക്കായ ശേഷമായിരുന്നു ആശുപത്രിയിലേക്ക് പോയത്. മണിക്കൂറുകള്‍ നീണ്ട വേദനയ്‌ക്കൊടുവിലായാണ് മകള്‍ ജനിച്ചത്. ലൈവായി തന്നെ എല്ലാം തന്‍വി കാണിച്ചിരുന്നു. പ്രസവം കഴിഞ്ഞതിന് പിന്നാലെയായി എന്നെക്കൊണ്ട് ഇത് സാധിച്ചുവെന്ന് കാണിച്ചുള്ളൊരു റീലും അവര്‍ പങ്കുവെച്ചിരുന്നു.
ആ വീഡിയോ ചെയ്തതിന് ശേഷം കമന്റ് ബോക്‌സ് നിറയെ ഇതായിരിക്കും അഖില്‍ മാരാര്‍ പറഞ്ഞ എന്‍ജോയ്‌മെന്റ് ഡെലിവറി എന്നായിരുന്നു. അത് കണ്ടപ്പോഴാണ് ഞാന്‍ പുള്ളിയെ സെര്‍ച്ച് ചെയ്തത്. അയാള്‍ ചെയ്ത വീഡിയോകളൊക്കെ കണ്ടിരുന്നു. അതെനിക്ക് ഒട്ടും ഇഷ്ടമായില്ല. ആണായി ജനിച്ചിട്ട് എങ്ങനെയാണ് ഒരു പെണ്ണിന്റെ ഡെലിവറിയെക്കുറിച്ച് ഇങ്ങനെ പറയുന്നത്. അയാള്‍ക്ക് കൊച്ചുണ്ടോ എന്നൊന്നും എനിക്കറിയില്ല. അയാളുടെ പേഴ്‌സണല്‍ കാര്യങ്ങളൊന്നും എനിക്കറിയില്ല. പണ്ടത്തെ ആള്‍ക്കാര്‍ക്ക് ഇതൊന്നും ഒരു കാര്യമല്ല എന്നൊക്കെ പറഞ്ഞുള്ള വീഡിയോ കാണുമ്പോള്‍ ഞാന്‍ ഡെലിവറി കഴിഞ്ഞ് നില്‍ക്കുകയാണ്. ആ ഒരു ടൈമിലാണ് ഞാന്‍ ഇത് കേള്‍ക്കുന്നത്. പൊതുവെ അങ്ങനെ ആരെയെങ്കിലും ആക്കി വീഡിയോ ചെയ്യുന്ന ആളല്ല.

ഡെലിവറിയുടെ എന്‍ജോയ്‌മെന്റ് കഴിഞ്ഞു എന്ന് പറഞ്ഞുള്ള വീഡിയോ ചെയ്തത് അതിന് ശേഷമാണ്. വൈറലാവാന്‍ വേണ്ടിയല്ല ഞാന്‍ അതൊന്നും ചെയ്തത്. ഇതെല്ലാം നല്ല മെമ്മറിയാണല്ലോ, അതുകൊണ്ടാണ് ഞാന്‍ എല്ലാം വീഡിയോയായി എടുത്ത് വെച്ചത്. പിന്നെയും കാണാമല്ലോ. ഡെലിവറി സിംപിളാണെന്ന് പറയുന്നത് എനിക്ക് ആസപ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ആദ്യത്തെ ഡെലിവറിയുടെ ടൈമില്‍ യോജി കൂടെയില്ലായിരുന്നു. അന്ന് വീഡിയോ ഒന്നും എടുത്തിരുന്നില്ല. ഫോണിലൂടെ യോജി സംസാരിക്കുന്നുണ്ടായിരുന്നു. ആ ഒരു ടൈമില്‍ എന്റെ കൂടെയില്ലായിരുന്നുവെന്ന് പറഞ്ഞ് ഞാന്‍ വലിയ അടിയുണ്ടാക്കി. അത് ഞങ്ങളുടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി.
ഫസ്റ്റ് പ്രഗ്നന്‍സിയും, സെക്കന്‍ഡ് പ്രഗ്നന്‍സിയും പോലും കംപെയര്‍ ചെയ്യാന്‍ പറ്റുന്നില്ല എനിക്ക്. അതിനിടയിലാണ് ഒരാള്‍ വന്ന് ഇങ്ങനെയൊക്കെ പറയുന്നത്. എല്ലാവര്‍ക്കും ആ റഫറന്‍സ് മനസിലായിരുന്നു. ഇനി അയാളെങ്ങാനും മെസേജ് അയയ്ക്കുമോയെന്ന് ഞാന്‍ വിചാരിച്ചിരുന്നു. നിങ്ങള്‍ പറഞ്ഞത് തെറ്റാണെന്ന് ഞാന്‍ അയാളോട് പറയും എന്തായാലും. ലിയാനെ അന്നെനിക്ക് നോക്കാനൊന്നും അറിയില്ല. ഡെബി, എന്റെ കനേഡിയന്‍ മമ്മിയായിരുന്നു എന്നെ നോക്കിയത്.യോജിയെ കൊണ്ടുവരാന്‍ വേണ്ടി എന്തെങ്കിലും ജോലി ശരിയാക്കണമായിരുന്നു. എനിക്ക് ജോലിക്ക് പോവാതെയിരിക്കാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് ഡെബി വരുന്നതും, ലിയാനെ നോക്കുന്നതും. ഒരമ്മ എങ്ങനെയാണ് ഒരു കുട്ടിയോട് പെരുമാറുന്നതെന്ന് അറിഞ്ഞത് അവരിലൂടെയായിരുന്നു.
കാനഡയില്‍ എനിക്കാരുമില്ലായിരുന്നു. അവരെന്റെ കനേഡിയന്‍ മമ്മിയാണ്. അയ്യോ, മോന് അത് ചെയ്തില്ലല്ലോ എന്നോര്‍ത്ത് എനിക്ക് കുറ്റബോധം തോന്നിയിരുന്നു. മോള്‍ക്ക് ഞാനും യോജിയും ചേര്‍ന്നല്ലേ എല്ലാം ചെയ്യുന്നത്. അന്നെനിക്ക് 22 ആയിരുന്നു പ്രായം. ഡെബിയല്ലാതെ വേറെയാരും എന്നെ ഹെല്‍പ്പ് ചെയ്യാനില്ലായിരുന്നു. എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാന്‍ എല്ലാം ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. കൊവിഡ് കാലം എനിക്ക് അനുഗ്രഹമായിരുന്നു. ക്യാമറ ഓഫ് ചെയ്ത് വെച്ചായിരുന്നു ക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്നത്.
വേര്‍പിരിയല്‍ വരെ എത്തിയ ബന്ധമാണ് ഞങ്ങളുടേത്. മോന് വേണ്ടി ഒന്നുകൂടെ നോക്കാമെന്നായിരുന്നു. ഒരു അനിയനോ, അനിയത്തിയോ വേണമെന്ന് ലിയാനായിരുന്നു യോജിയോട് പറഞ്ഞിരുന്നത്. എനിക്കിനി പറ്റത്തില്ലെന്നായിരുന്നു ഞാന്‍ ആദ്യം പറഞ്ഞത്. അവന് വേണ്ടിയും, നഷ്ടമായ ഞങ്ങളുടെ റിലേഷന്‍ വീണ്ടെടുത്തതുമാണ് ഈ പ്രഗ്നന്‍സിയിലൂടെ. ഇത്തവണ കുറേ അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാലും ഹെല്‍ത്തിയായി ബേബിയെ കിട്ടി. വയറിലെ ആ ഭാരം പോയപ്പോള്‍ തന്നെ ആശ്വാസമായി. ഇപ്പോള്‍ ഞങ്ങളെല്ലാവരും ഹാപ്പിയായാണ് കഴിയുന്നതെന്നും തന്‍വി പറഞ്ഞിരുന്നു.


Click it and Unblock the Notifications