ദിയയെപ്പോലെ തന്നെ! മകള്‍ വരുന്നതും കാണിച്ചു! വേദനയ്ക്കിടയിലും തന്‍വി പറഞ്ഞ സങ്കടം! വാക്കുകളില്ലാതെ യോജി

കാത്തിരിപ്പിനൊടുവിലായി മകളെത്തിയ സന്തോഷത്തിലാണ് തന്‍വിയും യോജിയും. കുഞ്ഞനിയത്തിയെ കണ്ട് കൊതി തീരാതെ പുറകെ നടക്കുകയാണ് ലിയാനും. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ടായിരുന്നു തന്‍വി. അപ്രതീക്ഷിതമായാണ് മകളെത്തിയത്. വാട്ടര്‍ബ്രേക്കായപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. ഹോസ്പിറ്റല്‍ ബാഗൊക്കെ നേരത്തെ എടുത്തുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നന്നായൊന്ന് ഉറങ്ങണമെന്നായിരുന്നു യോജി വിചാരിച്ചത്. അതിനിടയിലായിരുന്നു വാട്ടര്‍ ബ്രേക്കായത്. ലിയാനെ ഡെബിയുടെ വീട്ടിലേക്ക് വിട്ടതിന് ശേഷമായിരുന്നു തന്‍വിയും യോജിയും ആശുപത്രിയിലേക്ക് പോയത്. എല്ലാം അടുത്തായിരുന്നു. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ല. വേദന വന്നെങ്കിലും കാര്യങ്ങളെല്ലാം നോക്കുന്നുണ്ടായിരുന്നു തന്‍വി.

ടെന്‍ഷന്‍ അടിച്ച് നടക്കുകയാണ് യോജി. വാട്ടര്‍ബ്രേക്കായാലും കുറേ സമയമുണ്ട്്. കഴിഞ്ഞ പ്രാവശ്യം എനിക്ക് 16 മണിക്കൂര്‍ എടുത്തിരുന്നു. കോഫിയൊക്കെ കുടിച്ച് പതുക്കെ പോയാലോ എന്നായിരുന്നു തന്‍വി ചോദിച്ചത്. വരുന്ന കാര്യം നേരത്തെ തന്നെ ആശുപത്രിയില്‍ വിളിച്ച് അറിയിച്ചിരുന്നു. ഫ്രണ്ട്‌സിനെയെല്ലാം നേരത്തെ തന്നെ യോജി വിളിച്ച് വരുത്തിയിരുന്നു. എനിക്ക് പേടിയൊന്നുമില്ല. എല്ലാം പെട്ടെന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നായിരുന്നു തന്‍വി പറഞ്ഞത്. നല്ല ടെന്‍ഷനുണ്ടെന്നായിരുന്നു യോജിയുടെ പ്രതികരണം. ചെക്കപ്പിന് വന്നപ്പോഴും ഡേറ്റായില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. രാത്രിയിലൊക്കെ നല്ല പെയ്‌നായിരുന്നു. ഇടയ്‌ക്കെന്തോ മരുന്ന് തന്നപ്പോഴാണ് ഒന്നുറങ്ങിയത്. ഇന്‍ഡ്യൂസ് ചെയ്തപ്പോഴായിരുന്നു ലിയാന്റെ സമയത്ത് പെയന്‍ വന്നത്.

Tanvi Sudheer Ghosh s new video
Photo Credit: Tanvi Sudheer Ghosh / Instagram

കൊച്ചിനെ കാണാന്‍ അപ്പൂപ്പന്‍ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമാണ്. അപ്പൂപ്പനും അമ്മൂമ്മയുമാണ് എന്നെ നോക്കി വളര്‍ത്തിയത്. എന്നും എനിക്ക് വേണ്ടി അപ്പൂപ്പനുണ്ടായിരുന്നു. അമ്മൂമ്മയേയും, അച്ഛന്റെ ബന്ധുക്കളെയുമെല്ലാം ഞാന്‍ അഡ്മിറ്റായ കാര്യം വിളിച്ച് അറിയിച്ചിരുന്നു. അപ്പൂപ്പനും അച്ഛനുമെല്ലാം എന്തായാലും എന്റെ കൂടെത്തന്നെയുണ്ടാവും. എക്‌സൈറ്റഡാണ് ഞാന്‍ എന്നും തന്‍വി എന്നും പറയുന്നുണ്ടായിരുന്നു. ഡെബി എനിക്ക് എന്റെ മമ്മിയെപ്പോലെയാണ്. രാത്രി നാല് മണി വരെ അവന്‍ ഉറങ്ങാതെയിരുന്നു. ബേബി വരുമോയെന്നറിയാനായി. ബേബിയെ കാണാനായി എക്‌സൈറ്റഡാണ് അവന്‍. ബേബിയെ കാണാന്‍ വരുന്ന സമയത്ത് ഇടാനുള്ള ഡ്രസ് വരെ മേടിച്ച് വെച്ചിരുന്നു. ബേബിയുടെ വരവിനിടയിലും തമാശയൊക്കെ പറഞ്ഞ് ചില്‍ ആയിരിക്കുകയാണ് തന്‍വി. ടെന്‍ഷനുണ്ടെങ്കിലും ഞാനും ചില്‍ ആണെന്നായിരുന്നു യോജിയുടെ കമന്റ്.

അവസാനനിമിഷമായിരുന്നു തന്‍വി കരഞ്ഞുപോയത്. പുഷ് ചെയ്യാന്‍ ഡോക്ടര്‍ പറയുന്നതും, കുഞ്ഞ് വരുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. കുഞ്ഞിനെ കണ്ടതും അലറിക്കരയുകയായിരുന്നു തന്‍വി. അമ്മയെപ്പോലെ ഡെബിയും തന്‍വിക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞിനെ കണ്ടപ്പോള്‍ ആ കണ്ണുകളും നിറഞ്ഞിരുന്നു. അമ്മൂമ്മയെപ്പോലെയാണ് കുഞ്ഞിനെ കാണാന്‍ എന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍, ഞാന്‍ അമ്മൂമ്മയെപ്പോലെയാണെന്നായിരുന്നു തന്‍വിയുടെ മറുപടി. ഒരാള്‍ മരിച്ചെന്ന് കേട്ടാല്‍ പോലും കരയാത്ത ആളാണ് ഞാന്‍. എന്താണ് സംഭവിച്ചതെന്നറിയില്ല. ഞാനും കരഞ്ഞു എന്നായിരുന്നു യോജി പറഞ്ഞത്. തീരെ പറ്റുന്നുണ്ടായിരുന്നില്ല, വല്ലാതെ വേദനയായിപ്പോയെന്നായിരുന്നു യോജി പറഞ്ഞത്.

ലിയാന്‍ കുറച്ചുകൂടെ എളുപ്പമായിരുന്നു. എപ്പിഡ്യൂറല്‍ എടുത്തായിരുന്നു. ഇത്തവണ എപ്പിഡ്യുറല്‍ എടുത്തിരുന്നില്ല. എപ്പിഡ്യുറലിന് വേണ്ടി എല്ലാം എഴുതി കൊടുത്തിരുന്നു. അതിനിടയിലാണ് തന്‍വി അവള്‍ വരുന്നുണ്ടെന്ന് പറഞ്ഞത്. എനിക്കൊന്ന് റെഡിയാവാന്‍ സമയം തരൂ, നിങ്ങള്‍ ടെന്‍ഷനാവണ്ടെന്നായിരുന്നു ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞതെന്നായിരുന്നു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞത്. ലിയാന് ബേബിയെ കണ്ടപ്പോള്‍ എന്തോ ടെന്‍ഷനായിരുന്നു. ആദ്യം കരയുകയായിരുന്നു അവന്‍. അമ്മയുടെ അടുത്തിരിക്കാന്‍ വിളിച്ചപ്പോഴും വരുന്നുണ്ടായിരുന്നില്ല. കാണണം എന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു. കൂടെയുള്ളവരെല്ലാം മാറിമാറി കൊച്ചിനെ നോക്കുകയായിരുന്നു. ഇനി വീട്ടില്‍ പോയിട്ട് വേണം ശരിക്കും ഒന്നുറങ്ങാന്‍ എന്നായിരുന്നു തന്‍വി പറഞ്ഞത്. എല്ലാ പരിപാടിയും തീര്‍ന്നതില്‍ സമാധാനം എന്ന് പറഞ്ഞായിരുന്നു തന്‍വി വ്‌ളോഗ് അവസാനിപ്പിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X