അമ്മൂമ്മ ഞങ്ങളോടൊപ്പം ഹാപ്പി! സന്തോഷനിമിഷങ്ങളുമായി തന്‍വി! വിവാദത്തിന് ശേഷമുള്ള ആദ്യ പോസ്റ്റ്
അമ്മൂമ്മയ്ക്ക് വേണ്ടിയാണ് ഞാനും യോജിയും മക്കളും ഈ സമയത്ത് നാട്ടിലേക്ക് വന്നതെന്ന് തന്‍വി തുറന്ന് പറഞ്ഞിരുന്നു. നിരന്തരമായി അമ്മൂമ്മ വിളിച്ച് ഒറ്റപ്പെടലിനെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടുകയായിരുന്നു. അപ്പൂപ്പനുള്ള സമയം മുതല്‍ മക്കളേ നാട്ടിലേക്ക് വായോ, ഞങ്ങളുടെ കൂടെ നില്‍ക്കാം എന്ന് പറയുന്നുണ്ടായിരുന്നു. അവര്‍ രണ്ടുപേരും ഒരുമിച്ചാണല്ലോ. കുറേക്കഴിഞ്ഞ് പോവാമെന്നായിരുന്നു കരുതിയത്. പ്രസവ ശേഷമായി പോവുമ്പോള്‍ അപ്പൂപ്പനെയും, അമ്മൂമ്മയേയും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാമെന്നുമൊക്കെയായിരുന്നു പ്ലാന്‍ ചെയ്തത്. അതിനിടയിലാണ് അപ്രതീക്ഷിതമായി അപ്പൂപ്പന്റെ വിയോഗ വാര്‍ത്ത വന്നത്. അവസാനമായി ഒന്ന് കാണാന്‍ പോലും വരാത്ത അവസ്ഥയായിരുന്നു.
അതിന് ശേഷമായിരുന്നു അമ്മൂമ്മയുടെ കോളിന്റെ എണ്ണം കൂടിയത്. മക്കളേ ഞാന്‍ ഇവിടെ തനിച്ചാണെന്നും, എന്നെ നോക്കാനോ, കാണാന്‍ വരാനോ ആരും ഇല്ലെന്നുമായിരുന്നു അമ്മൂമ്മ പറഞ്ഞത്. വ്‌ളോഗില്‍ തന്‍വി ഇത് കാണിച്ചതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു സിന്ധു കൃഷ്ണ നേരിട്ടത്. മൂത്ത മകളായിട്ടും, വീടിന് അടുത്തായിട്ടും സിന്ധുവും മക്കളും അങ്ങോട്ടേക്ക് പോവാത്തതെന്താണെന്നായിരുന്നു ചോദ്യങ്ങള്‍. ഇളയ മകളായ സിമി നാട്ടില്‍ ഇല്ലാത്തതിനാല്‍ മൂത്ത മകളല്ലേ കാര്യങ്ങളെല്ലാം ചെയ്യേണ്ടത്. മാത്രവുമല്ല, അപ്പൂപ്പനെ നോക്കുന്നതിന്റെ പത്തിലൊന്ന് പോലും അമ്മൂമ്മയെ നോക്കുന്നുമില്ലല്ലോ എന്നായിരുന്നു വിമര്‍ശനങ്ങള്‍.

അമ്മയെക്കുറിച്ച് വളരെ മോശം കമന്റുകള്‍ വന്നതോടെയാണ് അഹാന വ്‌ളോഗിലൂടെയായി പ്രതികരിച്ചത്. ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയാന്‍ നില്‍ക്കേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. പക്ഷേ, എനിക്ക് പ്രതികരിക്കാനാവില്ലെന്നുമായിരുന്നു പറഞ്ഞായിരുന്നു അഹാന തുടങ്ങിയത്. ഫാമിലി ഗ്രൂപ്പിലെ മെസേജുകളെക്കുറിച്ചും, അമ്മൂമ്മയുടെ സ്വഭാവത്തെക്കുറിച്ചുമൊക്കെയായിരുന്നു അഹാന പറഞ്ഞത്. അമ്മൂമ്മയ്ക്ക് ഒസിഡി പ്രശ്‌നമാണ്, അവിടെ ആരും ചെല്ലുന്നതൊന്നും ഇഷ്ടമല്ല. വീട്ടിലേക്ക് വരുന്ന ഹോംനഴ്‌സിനോടും, ജോലിക്കാരോടുമെല്ലാം വഴക്കിടും. അങ്ങനെ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. പൈസയൊക്കെ കൊടുത്ത് അമ്മയാണ് അവിടേക്ക് ആളെ വിടുന്നത്. അവിടെ ചെന്ന് മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ തന്നെ അമ്മൂമ്മ അവരെ പറഞ്ഞ് വിടണമെന്ന് പറഞ്ഞ് വഴക്കിടും.
അമ്മൂമ്മയുടെ സ്വഭാവത്തെക്കുറിച്ചെല്ലാം അറിഞ്ഞിട്ടും തന്‍വി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അഹാന പറഞ്ഞിരുന്നു. നാട്ടിലേക്ക് പെട്ടെന്ന് വന്നതിന് പിന്നിലെ കാരണമാണ് ഞാന്‍ പറഞ്ഞത്. അഹാനയെക്കുറിച്ചോ, സിന്ധു അമ്മയെ അപമാനിക്കാനോ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല. വ്‌ളോഗിലൊന്നും അമ്മൂമ്മയെ കാണുന്നില്ലല്ലോ എന്ന ചോദ്യങ്ങള്‍ നേരത്തെ വന്നതുമാണ്. പിന്നീടായിരുന്നു തന്‍വി അമ്മൂമ്മയോട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്. അഹാനയില്‍ നിന്നും വളരെ മോശം അനുഭവങ്ങളാണ് താന്‍ നേരിട്ടത്. തെളിവായി ഫോണില്‍ മലയാളത്തില്‍ എഴുതി അയച്ച മെസേജുകളും അവര്‍ വായിച്ചിരുന്നു. തന്നെ തെറി വിളിക്കുകയും, ഉപദ്രവിക്കാന്‍ വരികയുമൊക്കെ ചെയ്തപ്പോള്‍ താനും പ്രതികരിച്ചിട്ടുണ്ടെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്.
അഹാനയുടെ തനിനിറം പുറത്തായതോടെയായിരുന്നു വീഡിയോ അപ്രത്യക്ഷമായത്. തന്‍വിയുമായി കോംപ്രമൈസ് ടോക്കിലാണെന്നും, ഇനി ഈ വിഷയം യൂട്യൂബ് ചാനലില്‍ ഇടില്ലെന്നുമായിരുന്നു അഹാന പറഞ്ഞത്. തന്‍വിയും പോസ്റ്റിലൂടെയായി വീഡിയോ റിമൂവ് ചെയ്തതിന്റെ കാരണം പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മൂമ്മയ്‌ക്കൊപ്പമുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തന്‍വി. ഫാമിലി ടൈം എന്നായിരുന്നു ക്യാപ്ഷന്‍. യോജിയടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications