'എന്തുകൊണ്ട് ദിലീപ് എന്നതിനുള്ള ഉത്തരം...'; മരണക്കിടക്കയിൽ സുബ്ബലക്ഷ്മിയമ്മയെ തലോടി ആശ്വസിപ്പിച്ച് ദിലീപ്!

കഴിഞ്ഞ ദിവസമാണ് നടിയും സംഗീതജ്ഞയും താര കല്യാണിന്റെ അമ്മയുമായ നടി സുബ്ബലക്ഷ്മി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിടവാങ്ങിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണരാമൻ, പാണ്ടിപ്പട, രാപ്പകൽ, ബീസ്റ്റ് തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയമ്മയുടെ പ്രകടനങ്ങൾ മലയാളികൾ മറക്കാനിടയില്ല. ചെറുപ്പം മുതൽ അഭിനയമോഹം സുബ്ബലക്ഷ്മിയമ്മയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിഞ്ഞത് വാർധക്യത്തിലേക്ക് എത്തിയപ്പോഴാണ്.

താരത്തിന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ നേർന്നുകൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയൻപിള്ള രാജു, കൃഷ്ണകുമാർ, നിർമാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താൻ അനാഥയായി എന്നാണ് താരകല്യാൺ സോഷ്യൽമീഡിയയിൽ കുറിച്ചത്.

Subbalakshmi, dileep, thara kalyan

അമ്മയും മകളും എന്നതിലുപരി സുഹൃത്തുക്കളെ പോലെയായിരുന്നു താര കല്യാണും സുബ്ബലക്ഷ്മിയും ഇരുവരും ഒരുമിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോകൾ നിരവധി സ്വന്തം യുട്യൂബ് ചാനലിലൂടെ താര കല്യാൺ പലപ്പോഴായി പങ്കുവെച്ചിരുന്നു. അമ്മയുടെ വേർപാട് സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ താര കല്യാൺ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സുബ്ബലക്ഷ്മിയമ്മ അസുഖം മൂർച്ഛിച്ച് കിടപ്പിലാണെന്ന വിവരം അറിഞ്ഞ് നടൻ ദിലീപ് സന്ദർശിക്കാൻ എത്തിയതിന്റെ വീഡിയോയാണ് താര കല്യാൺ പുറത്ത് വിട്ടിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് താര കല്യാൺ പകർത്തിയ വീഡിയോയാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാടിന് ശേഷം താര പങ്കിട്ടിരിക്കുന്നത്.

അവശതയിൽ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒരേയൊരു ദിലീപ് എന്ന തലക്കെട്ടോടെയാണ് താര കല്യാൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുബ്ബലക്ഷ്മിയമ്മ അവശതയിലായശേഷം താര കല്യാണിന്റെ സംരക്ഷണയിലായിരുന്നു. അതിന് മുമ്പൊക്കെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ താമസം.

തനിക്കൊപ്പം താമസിക്കാൻ വിളിച്ചപ്പോൾ അമ്മ വരാൻ തയ്യാറായിരുന്നില്ലെന്ന് പലപ്പോഴും സുബ്ബലക്ഷ്മിയമ്മ ഒറ്റയ്ക്ക് താമസിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി താര കല്യാൺ പറഞ്ഞിരുന്നു. സുബ്ബലക്ഷ്മിയമ്മയും ദിലീപും കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ദിലീപ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

Subbalakshmi, dileep, thara kalyan

സുബ്ബലക്ഷ്മിയമ്മയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പലപ്പോഴായി അഭിമുഖങ്ങളിൽ ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്. സുബ്ബലക്ഷ്മിയമ്മയെ സന്ദർശിക്കാൻ എത്തിയ ദിലീപിന്റെ വീഡിയോ വൈറലായതോടെ ദിലീപിന്റെ സഹജീവി സ്നേഹത്തെയാണ് ആരാധകർ പുകഴ്ത്തുന്നത്. ദിലീപ് നല്ലൊരു മനുഷ്യനാണെന്നതിനുള്ള ഒരു ഉദാഹരണമാണ് താര കല്യാൺ പങ്കുവെച്ച വീഡിയോ എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളവരെ വലിപ്പ ചെറുപ്പം ഇല്ലാതെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നടനാണ് ദിലീപ്. പലപ്പോഴായി സഹതാരങ്ങൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇക്കാര്യം പറയാറുമുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിലും സുബ്ബലക്ഷ്മിയമ്മയെ കാണാനെത്തിയ ദിലീപിനെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിലീപ് ചെന്നൈയിലാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്കും മറ്റുമായി മാത്രമാണ് കേരളത്തിലേക്ക് വരുന്നത്. സുബ്ബലക്ഷ്മി, സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജവഹർ ബാലഭവനിൽ സംഗീത-നൃത്ത അധ്യാപികയായിരുന്നു. കൂടാതെ 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീത സംവിധായകയായി അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി കച്ചേരികൾ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എൺപത്തിയേഴ് വയസായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ പ്രായം.

More from Filmibeat

Read more about: subbalakshmi dileep thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X