പൃഥ്വിരാജിന്റെ മാസും മോഹന്‍ലാലിന്റെ കൊലമാസും! ലൂസിഫര്‍ അങ്ങനെ ചരിത്രമെഴുതി! മലയാളത്തിന് അഭിമാനിക്കാം

Recommended Video

100 കോടി നേട്ടത്തിൽ ലൂസിഫർ

റിലീസിനെത്തി രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും ലൂസിഫര്‍ ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രമാണിത്. അതിനൊപ്പം മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലെത്തിയ മറ്റൊരു ഹിറ്റ് ചിത്രമായിട്ടും ലൂസിഫര്‍ എക്കാലവും അറിയപ്പെടും. മംഗലശ്ശേരി നീലകണ്ഠന്‍, പൂവള്ളി ഇന്ദുചൂഢന്‍, തുടങ്ങി എക്കാലത്തും ഓര്‍ത്ത് വെക്കാവുന്ന കഥാപാത്രമായി ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി മാറിയിരിക്കുകയാണ്.

പുലിമുരുകനിലൂടെ മലയാള സിനിമയുടെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ മോഹന്‍ലാല്‍ ലൂസിഫറിലൂടെ ആ റെക്കോര്‍ഡും തകര്‍ക്കാനുള്ള വരവായിരുന്നു. ഒടുവില്‍ ആദ്യ പത്ത് ദിവസം കൊണ്ട് അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മോഹന്‍ലാല്‍ തകര്‍ത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ലൂസിഫറിനെ കുറിച്ച് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

 മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍

2019 ല്‍ മലയാള സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും മോഹന്‍ലാല്‍ നായകനാവുന്നു എന്നതും സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തിയ സിനിമയില്‍ മലയാളത്തിന് പുറമേ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ താരങ്ങളും അണിനിരന്നിരുന്നു. മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫറിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്.

 കളക്ഷനില്‍ മിന്നിക്കുന്നു..

കളക്ഷനില്‍ മിന്നിക്കുന്നു..

റിലീസിനെത്തി പത്ത് ദിവസം കഴിയുമ്പോള്‍ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന കളക്ഷനാണ് ലൂസിഫറിന് ലഭിച്ചിരിക്കുന്നത്. ഔദ്യോഗികമായി കളക്ഷന്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും നല്ലൊരു സാമ്പത്തിക വരുമാനം സ്വന്തമാക്കിയെന്നുള്ള കാര്യം വ്യക്തമാണ്. ട്രേഡ് അനലിസ്റ്റുകള്‍ ആദ്യദിനം മുതല്‍ വിലയിരുത്തുന്നതും അതൊക്കെ തന്നെയാണ്. ഇപ്പോഴിതാ അതില്‍ കൂടുതല്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രമുഖ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ലൂസിഫറിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

 തരണ്‍ ആദര്‍ശ് പറയുന്നതിങ്ങനെ..

തരണ്‍ ആദര്‍ശ് പറയുന്നതിങ്ങനെ..

അന്താരാഷ്ട്രതലത്തില്‍ മലയാള സിനിമകള്‍ക്ക് ലൂസിഫര്‍ പുതിയൊരു തരംഗമായിരിക്കുകയാണ്. മുന്‍പ് ഗള്‍ഫ് പോലെ (UAE/GCC) ചില വിദേശ മാര്‍ക്കറ്റുകളില്‍ മാത്രമാണ് മലയാള സിനിമകള്‍ക്ക് പ്രേക്ഷകരെ കിട്ടിയിരുന്നത്. പക്ഷെ ലൂസിഫര്‍ അതിനപ്പുറം എല്ലായിടത്തും നല്ല വിപണി കണ്ടെത്തി. മറ്റ് ഭാഷ സിനിമകളില്‍ നിന്ന് മത്സരം ഉണ്ടായിട്ട് പോലും ലൂസിഫര്‍ വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ വന്‍ വിജയം മലയാള ചലച്ചിത്ര വ്യവസായത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പുതിയ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കാന്‍ മലയാള സിനിമാ നിര്‍മാതാക്കളെ പ്രേമരിപ്പിക്കേണ്ടതുണ്ടെന്നും ട്വിറ്ററിലൂടെ തരണ്‍ ആദര്‍ശ് പറയുന്നു.

 തകര്‍പ്പന്‍ വിജയം നേടി ലൂസിഫര്‍

തകര്‍പ്പന്‍ വിജയം നേടി ലൂസിഫര്‍


മലയാളത്തില്‍ നിന്നും ഈ വര്‍ഷം ഏറ്റവും വിജയം നേടിയ ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. യുഎഇ/ജിസിസി സെന്ററുകളിലും 2019 ലെ ഏറ്റവും നല്ല ബിസിനസ് ലൂസിഫറിനാണ്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം പുലിമുരുകന്‍ സ്വന്തമാക്കിയ കളക്ഷന്‍ ലൂസിഫര്‍ മറികടന്നിരിക്കുകയാണ്. പുലിമുരുകന്‍ മാത്രമല്ല തെന്നിന്ത്യയിലെ പല സിനിമകളുടെയും റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ടാണ് ലൂസിഫര്‍ മുന്നോട്ട് കുതിക്കുന്നത്. ഇനി മുന്നില്‍ നില്‍ക്കുന്നത് ബാഹുബലിയാണ്. യുഎഇ/ജിസിസി സെന്ററുകളില്‍ വമ്പന്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയാണ് ബാഹുബലി പ്രദര്‍ശനം അവസാനിപ്പിച്ചത്. ഇത് മറികടക്കാന്‍ ലൂസിഫറിന് കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X