മാെഴി മാറ്റിയ സിദ്ദിഖിപ്പോൾ നേരിടുന്നത്, മറ്റൊരാൾ പൂർണമായും പാലലെെസ്ഡ് ആണ്; ടിബി മിനി പറയുന്നു
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്ന ശേഷവും കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി സംസാരിക്കുന്നുണ്ട്. കേസിൽ കോടതിയിൽ ദിലീപിനുകൂലമായി പ്രവർത്തിച്ചവരെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ടിബി മിനി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഇനിയൊരു പെൺകുട്ടിയും ഇങ്ങനെ കേസ് നടത്താൻ ധെെര്യപ്പെടില്ല. അത് തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും സംഭവിച്ചത്. സമൂഹം കല്ലെറിയുന്നത് പെൺകുട്ടികളെ തന്നെയാണ്. ആണുങ്ങൾക്ക് സ്വീകരണമാണ്. ഈ കേസിലെ വേറൊരു ആളാണ് ഫോൺ നശിപ്പിച്ചു എന്ന് ഞാൻ പറഞ്ഞ വക്കീൽ. ഹെെക്കോടതി ഡിസ്ചാർജ് ചെയ്ത് കൊടുത്തു. പക്ഷെ അപ്പീലിൽ അയാൾ പ്രതിയായി വരും. പക്ഷെ അയാളുടെ അവസ്ഥ ഇപ്പോൾ എന്താണെന്ന് അറിയാം. പൂർണമായും പാലലെെസ്ഡ് ആണ്.

കേസിൽ ഒരുപാട് പേർ കോടതിയിൽ കൂറ് മാറിയെന്ന് പറയുന്നത് കള്ളമാണ്. 200 ലേറെ സാക്ഷികളുണ്ട്. അതിൽ 20 പേരാണ് കൂറ് മാറിയത്. മൊഴി മാറ്റിയ സിദ്ദിഖിന്റെ അവസ്ഥ എന്താണിപ്പോൾ. സിദ്ദിഖിന്റെ കയ്യിൽ കാശുണ്ടാകും. വീട്ടുകാർ വേണമെങ്കിൽ അക്കൊമാെഡേറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷെ അയാളുടെ മാനം പോയോ. എത്ര വർഷങ്ങൾക്ക് മുമ്പേ ഉണ്ടായ കേസാണ്. ആ പെൺകുട്ടി ഭയങ്കര സ്ട്രോങ് ആണ്. പറയാൻ പറ്റാതിരുന്നതിന്റെ ട്രോമ ഉണ്ടായിരുന്നു.
ഈ കുട്ടിയെ ചതിച്ചത് ഇടവേള ബാബുവാണ്. അന്നയാൾ ദിലീപിനെതിരെയുള്ള പരാതിയിൽ ആക്ഷൻ എടുത്തിരുന്നെങ്കിൽ പ്രശ്നം ഉണ്ടാവില്ലായിരുന്നു. പല വലിയ നടൻമാരും ഹേമ കമ്മിറ്റിയിലെ എല്ലാ റിപ്പോർട്ടും പുറത്ത് വിട്ടിരുന്നെങ്കിൽ കുടുങ്ങുമായിരുന്നില്ലേയെന്നും ടിബി മിനി ചോദിക്കുന്നു.


Click it and Unblock the Notifications











