ദിവ്യ ഉണ്ണിയുടെ അമ്മ മികച്ച അധ്യാപികയാണ്! ഓര്‍ക്കുമ്പോള്‍ തോന്നുന്നത് അഭിമാനമാണെന്ന് താരം!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെയായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു പ്രേക്ഷകര്‍ താരത്തിന് നല്‍കിയത്. സഹനടിയായി തിളങ്ങിയതിന് പിന്നാലെയായാണ് ദിവ്യയെത്തേടി നായികാവേഷങ്ങളെത്തിയത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ തിരരിച്ചെത്തുമെന്നായിരുന്നു മുന്‍പ് താരം പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നൃത്തപരിപാടികളില്‍ സജീവമാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അധ്യാപക ദിനത്തിലെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സമയത്തെ കാര്യങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്. ഭവന്‍സ് വിദ്യാമന്ദിറുമായുള്ള അമ്മയുടെ ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. അതൊരു വികാരമാണ് ഞങ്ങള്‍ക്ക്. ജീവിതത്തിലെ 4 പതിറ്റാണ്ട് കാലം അമ്മ അവിടെയാണ് ചെലവഴിച്ചതെന്നുമായിരുന്നും താരം കുറിച്ചത്.

മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന അമ്മയുടെ ചിത്രങ്ങളും ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ തന്നെ നൃത്തത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നയിച്ചത് അമ്മയാണെന്ന് നേരത്തെ ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തും പഠനം ഉഴപ്പുന്നില്ലെന്ന് അമ്മ ഉറപ്പ് വരുത്തിയിരുന്നു. അമ്മയുടെയും അച്ഛന്റേയും പിന്തുണയെക്കുറിച്ച് വാചാലയായി താരം നേരത്തെ എത്തിയിരുന്നു.

Divya Unni

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

മകളെ കാണാനായി അച്ഛനും അമ്മയും ഞങ്ങള്‍ക്ക് അരികിലേക്കെത്തിയതാണ്. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇരുവരും ഇവിടെ തുടരുകയായിരുന്നു. അവരുള്ളതിനാല്‍ മക്കളും സന്തോഷത്തിലാണെന്ന് താരം പറഞ്ഞിരുന്നു. 17 വര്‍ഷത്തിന് ശേഷം ഇത്തവണ മാതാപിതാക്കള്‍ക്കൊപ്പമായാണ് ഓണം ആഘോഷിച്ചതെന്നും ദിവ്യ ഉണ്ണി കുറിച്ചിരുന്നു. കുഞ്ഞുമകളായ ഐശ്വര്യയുടെ ആദ്യത്തെ ഓണം കൂടിയാണ് ഇത്തവണത്തേത്.

മൂന്നാമതും അമ്മയായതിനെക്കുറിച്ച് പറഞ്ഞ് ദിവ്യ ഉണ്ണി എത്തിയിരുന്നു. 37ാമത്തെ വയസ്സിലുള്ള പ്രസവമായതിനാല്‍ അതിന്റെ ആശങ്കയിലായിരുന്നു എല്ലാവരും. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു, പിന്നീട് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അവസാനം വരെ ഡാന്‍സ് ചെയ്തിരുന്നു. ഗര്‍ഭിണിയാണെന്ന് ഒപ്പമുള്ളവര്‍ പോലും അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X