twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മമ്മൂട്ടി!സ്കൂൾ മാഷ് മുതൽ കോളേജ് അധ്യാപകൻ വരെ.....

    |

    വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. കഥാപാത്രത്തിന് വേണ്ടി എന്ത് കഠിന പ്രയത്നത്തിനും താരം തയ്യാറാകും. ഇത് തന്റെ മേക്കോവറിലൂടെ താരം പല തവണ തെളിയിച്ചിട്ടുമുണ്ട്. ഏത് കഥാപാത്രമായാലും തന്റേതായ ചില മിനുക്ക് പണികൾ അദ്ദേഹം ചെയ്യാറുണ്ട്. കഥാപാത്രങ്ങളുടെ വ്യത്യസ്തയ്ക്ക് വേണ്ടിയായിരുന്നു ഇത്.

    മലയാളത്തിൽ മികച്ച അധ്യാപക കഥാപാത്രങ്ങളിൽ തിളങ്ങിയ താരം കൂടിയാണ് മമ്മൂട്ടി. തനിയാവർത്തനം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് വരെ വ്യത്യസ്തമായ അധ്യാപകരെയാണ് മമ്മൂക്ക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അധ്യാപകന ദിനത്തിൽ സിനിമ കോളങ്ങളിൽ ചർച്ചയാകുന്നത് മെഗാസ്റ്റാർ അധ്യാപകനായി എത്തിയ ചിത്രങ്ങളെ കുറിച്ചും കഥാപാത്രത്തെ പറ്റിയുമാണ്.

    തനിയാവർത്തനം

    മലയാളി പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രമാണ് തനിയാവർത്തനത്തിലെ ബാലൻമാഷ്. 1987 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. . കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം മമ്മൂട്ടിക്കൊപ്പം മുകേഷ്, തിലകൻ, സരിത എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്.

    മഴയെത്തും മുൻപെ

    മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മികച്ച അധ്യാപക കഥാപാത്രമാണ് മഴയെത്തും മുൻപെയിലെ നന്ദകുമാർ വർമ. കോളേജ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ശ്രീനിവാസന്റെ രചനയിൽ കമൽ ആണ് ചിത്രം സംവിധാനം ചെയ്തത്. 1995-ൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ആനിയും ശോഭനയുമായിരുന്നു നായികമാർ. ശ്രീനിവാസനും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Recommended Video

    മമ്മൂക്കയെ കുറിച്ച് തമിഴ് സംവിധായകന്‍ | Filmibeat Malayalam
    അനുബന്ധം

    മോഹൻലാൽ , മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രമാക്കി എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അനുബന്ധനം. 1985 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ സീമയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ മുരളീധരൻ മാസ്റ്റർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിന് ആ വർഷത്തെ കേരള സർക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. സീമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു.

    ബെസ്റ്റ് ആക്ടർ

    സിനിമാനടനാകുവാൻ കൊതിക്കുന്ന ഒരു അധ്യാപകനെയാണ് ബെസ്റ്റ് ആക്ടറിൽ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ചത്. മാർട്ടിൻ പ്രക്കാട്ട്, ബിപിൻ ചന്ദ്രൻ എന്നിവരുടെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ടിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2010 - ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദാണ് നിർമ്മിച്ചത്. ശ്രീനിവാസൻ, ലാൽ, നെടുമുടി വേണു.കെപിഎസി ലളിത, സലിംകുമാർ , സുരാജ് വെഞ്ഞാറമൂട് , വിനായകൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്.

     മാസ്റ്റർപീസ്

    മമ്മൂട്ടി സ്റ്റൈലീഷ് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് മാസ്റ്റർപീസ് . 2017 ൽ എഡ്വേർ‍ഡ് ലിവിങ്സ്റ്റൺ എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. . ഉദയ കൃഷ്ണ രചന നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്‌വ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 2017 ഡിസംബർ 21ന് മാസ്റ്റർപീസ് പ്രദർശനത്തിനെത്തിയത്,

    English summary
    Teachers Day 2020: Five Best Movies Of Megastar Mammootty To Watch Out For On September 5
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X