twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ ചിത്രത്തിനായി വൻ പ്ലാനിങ്ങുണ്ടായിരുന്നു! എല്ലാം ശൂന്യതയില്‍, സങ്കടത്തോടെ ആന്റണി....

    |

    മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിത്രമാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം'. ഒരു ചെറിയ ഇടവേളയ്ക്ക ശേഷം മോഹൻലാലും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണിത്. ഒപ്പത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കരാത്തിരിക്കുന്നത്. ചൈനീസ് പതിപ്പ് ഉൾപ്പെടെ നാല് ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. കെവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീണ്ടു പോകുകയാണ്. ഇപ്പോഴിത മുമ്പ് തീരുമാനിച്ചിരുന്ന ഫാന്‍സ് ഷോകളെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ. കൊച്ചിന്‍ കലാഭവന്‍റെ ലണ്ടന്‍ ചാപ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ തുറന്ന് പറഞ്ഞത്.

    mohanlal

    സാധാരണ സിനിമകളുടെ തീയറ്റര്‍ പ്രദര്‍ശനസമയം തുടങ്ങുമ്പോഴേയ്ക്കും 1000 സ്പെഷ്യല്‍ ഷോകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ആന്‍റണി പറയുന്നു. കേരളത്തില്‍ സിനിമ റിലീസ് ചെയ്യാനിരുന്നത് രാത്രി 12 മണിക്കായിരുന്നു. 300-350 തീയേറ്ററുകളില്‍. നേരം വെളുക്കുമ്പോഴേക്കും 750-1000 ഷോകള്‍ ആയിരുന്നു ഞങ്ങൾ പ്ലാന്‍ ചെയ്തത് . അതായത് സാധാരണ ഷോ തുടങ്ങുന്ന സമയം ആവുമ്പോഴേക്കും 1000 ഷോകള്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍. ആ ഒരു സാഹചര്യം ഇനി എന്നാണ് ഉണ്ടാവുന്നതെന്നൊന്നും അറിയില്ല. ആ പ്ലാനുകളൊക്കെ ഇപ്പോള്‍ ശൂന്യതയില്‍ നില്‍ക്കുകയാണ്. അതിന്‍റെ സങ്കടമുണ്ട്.' ആന്‍റണി പറയുന്നു.

    തിയേറ്റർ റിലീസിനായിട്ടായിരുന്നു ചിത്രം തയ്യാറെടുത്തത്. മർച്ച് 26 ന് ആയിരുന്നു ആദ്യം റിലീസിങ്ങ് തീരുമാനിച്ചത്. ആറ് മാസം മുന്‍പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. റിലീസിന് അഞ്ച് ദിവസം മുൻപാണ് ലോക്ക് ഡൗണ്‍ വന്നത്. കൊവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയേറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസിനെത്തുള്ളൂ. കൊവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുകയെന്നും ആൻറണി പറഞ്ഞു .ആശിർവാദ് സിനിമാസും , മൂൺ ഷോട്ട് എന്റർടെയിൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം' നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാകുമോ എന്ന ആലോചന നടക്കുന്നുണ്ടെന്നും ചിലപ്പോൾ റിലീസ് അടുത്ത വർഷത്തേക്ക് മാറാമെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

    ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു.കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടക്കുക..ത്. ചിത്രത്തിന്റെ ഭാഗമാകുന്ന എല്ലാവരിലും കൊവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുക.എറണാകുളത്തും തൊടുപുഴയിലുമായാകും ചിത്രീകരണം. മോഹൻലാൽ - ജീത്തു ജോസഫ് മറ്റൊരു ചിത്രമായ റാം അടുത്ത വർഷം ഫെബ്രുവരിയിൽ ലണ്ടനിൽ ആരംഭിക്കും

    Read more about: mohanlal antony perumbavoor
    English summary
    Team Marakkar Has Planned 1000 Special Shows During The Release Day Revealed Antony Perumbavoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X