എന്റെ ലോകം... ഈ ഭൂമിയിലെ ഏറ്റവും മികച്ച അച്ഛൻ; മനോജിനെ കുറിച്ച് കുഞ്ഞാറ്റ; അക്കാര്യത്തിൽ പ്രശംസ അർഹിക്കുന്നു!

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളുടെ ലിസ്റ്റിലായിരുന്നു മനോജ് കെ ജയനും ഉർവശിക്കും സ്ഥാനം. പ്രണയിച്ച് വിവാ​ഹിതരായ ഇരുവരും മകളുടെ വരവിനുശേഷമാണ് വേർപിരി‍ഞ്ഞത്. ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ മനോജ് ആവശ്യപ്പെട്ടത് ഏക മകൾ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയുടെ സംരക്ഷണ അവകാശം മാത്രമായിരുന്നു. ഉർവശിയും അതിന് സമ്മതിച്ചു.

പ്രായപൂർത്തിയാകും വരെ കുഞ്ഞാറ്റ മനോജ് കെ ജയന്റെ സ്നേഹ തണലിലാണ് വള​ർന്നത്. പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ആൺകുഞ്ഞ് പിറക്കുകയും ചെയ്തുവെങ്കിലും കുഞ്ഞാറ്റയാണ് അന്ന് ഇന്നും മനോജിന്റെ എല്ലാമെല്ലാം. ഇന്ന് അച്ഛന്റേയും അമ്മയുടേയും സ്നേഹം ഒരുപോലെ അനുഭവിക്കാൻ കുഞ്ഞാറ്റയ്ക്ക് കഴിയുന്നുണ്ട്.

Manoj K Jayan TejaLakshmi

ഇടയ്ക്ക് അമ്മയ്ക്കൊപ്പം ചെന്നൈയിൽ പോയി താമസിക്കാനും യാത്രകൾ പോകാനും എല്ലാം കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. മകൾ-അമ്മ ബോണ്ടിങ് ഇല്ലാതാക്കാൻ മനോജ് കെ ജയൻ ശ്രമിക്കാറുമില്ല. ഇപ്പോഴിതാ മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് കുഞ്ഞാറ്റ ഹൃദയസ്പർശിയായ കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.

ഈ ഭൂമിയിലെ മികച്ച അച്ഛൻ എന്നാണ് മനോജിനെ മകൾ വിശേഷിപ്പിച്ചത്. എന്റെ ലോകമായ വ്യക്തിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... ഈ ഭൂമിയിലെ ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. എന്റെ അമ്മയുടെ ഏറ്റവും സ്നേഹമുള്ള ഭർത്താവും. ജീവിതത്തെ ഗൗരവത്തോടെ എടുക്കാനും അതേ സമയം ലഘുവായി ആസ്വദിക്കാനും എന്നെ പഠിപ്പിച്ച ആളാണ് നിങ്ങൾ.

കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാനും ദയയും സഹാനുഭൂതിയും പുലർത്താനും ശാന്തമായി ഇരിക്കാനും ചിലപ്പോൾ പകിട്ടോടെ പുഞ്ചിരിക്കാനും എവിടെയായാലും പ്രകാശവും പോസിറ്റിവിറ്റിയും പകരാനും എന്നെ പഠിപ്പിച്ച മനുഷ്യൻ നിങ്ങൾ തന്നെയാണ്. എന്നാൽ അതിലുപരി ഭയമില്ലാതെ ശക്തിയായി നിൽക്കാൻ എന്നെ പഠിപ്പിച്ചതും നിങ്ങൾ തന്നെയാണ്.

എന്റെ ജീവിതം മുഴുവൻ ഞാൻ നിങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്... അച്ഛാ... എപ്പോഴും എനിക്കൊപ്പം നിന്നതിനുള്ള നന്ദി പറയുന്നത് ഒരിക്കലും നിർത്താനാകില്ല. നിങ്ങൾ എന്നെ വളർത്തിയ രീതിയെ ഞാൻ എപ്പോഴും അഭിമാനത്തോടെ സ്മരിക്കും. പിന്നീട് ഞാൻ വളർന്നപ്പോൾ അതേ അളവില്ലാത്ത സ്നേഹത്തോടെ അമിയെയും ചിന്നുവിനെയും നിങ്ങൾ വളർത്തുന്നത് കാണാൻ എനിക്ക് കഴിഞ്ഞു.

Manoj K Jayan TejaLakshmi

ഓരോ തവണയും കാണുമ്പോൾ അതൊരു അതിസുന്ദരമായ കാഴ്ചയാണ്. ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകളിൽ പറഞ്ഞറിയിക്കാൻ പോലും കഴിയുന്നില്ല അച്ഛാ... വാക്കുകൾക്ക് മുഴുവനായി അത് വിവരിക്കാനാവില്ല. ജന്മദിനാശംസകൾ അച്ഛാ... എന്റെ മുഴുവൻ ഹൃദയത്തോടും കൂടി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് കുഞ്ഞാറ്റ കുറിച്ചത്. ഒപ്പം കൈക്കുഞ്ഞായിരുന്ന കാലം മുതൽ അ‌ച്ഛനൊപ്പം പകർത്തിയ ഫോട്ടോകളും പങ്കിട്ടു.

മകളുടെ വാക്കുകൾ മനോജിന്റെയും ഹൃദയം നിറച്ചു. മോളേ... ഞാൻ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു. ഈ വാക്കുകൾ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. വളരെ നന്ദി... ഒരുപാട് സന്തോഷം എന്നാണ് നന്ദി അറിയിച്ച് താരം കുറിച്ചത്. ഉർവശിയുടെ പങ്കാളി എന്ന നിലയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും മകളെ സ്നേഹിച്ച് വളർത്തിയതിൽ മനോജ് എന്നും പ്രശംസ അർഹിക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിശേഷം ഉർവശി സംവിധായകൻ ശിവപ്രസാദിനെ വിവാ​ഹം ചെയ്തു. ഇരുവർക്കും ഇഷാൻ പ്രജാപതി എന്നൊരു മകനുണ്ട്. കുഞ്ഞനിയനുമായും നല്ലൊരു ആത്മബന്ധം കുഞ്ഞാറ്റ സൂക്ഷിക്കുന്നുണ്ട്. സിനിമയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരപുത്രി.

Read more about: manoj k jayan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X