അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ല, എന്ത് ചോദിച്ചാലും അച്ഛൻ സമ്മതിച്ച് തരും, ദൈവമായിട്ട് കൊണ്ട് തന്നതാണ് അവരെ!
കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയും മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറാൻ തയ്യാറെടുക്കുകയാണ്. അഭിനയമോഹം സ്കൂൾ കാലം മുതൽ ഉണ്ടായിരുന്നുവെങ്കിലും ആരോടും കുഞ്ഞാറ്റ പറഞ്ഞിരുന്നില്ല. ആ വഴി തെരഞ്ഞെടുത്താൽ ശരിയാകുമോ എന്ന ആശങ്കയായിരുന്നു. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. കുറച്ച് മാസങ്ങൾക്ക് മുമ്പ് അച്ഛൻ മനോജ് കെ ജയനൊപ്പം എത്തിയാണ് തന്റെ സിനിമാ അരങ്ങേറ്റം താരപുത്രി പ്രഖ്യാപിച്ചത്.
നെപ്പോ കിഡ്ഡെന്ന് വിളിച്ചാൽ ഒന്നും ഫീൽ ചെയ്യാറില്ല. അങ്ങനെയാണല്ലോ പിറന്നത്. ഇനിയൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ആ വിളി എനിക്ക് വിഷമം തരാറുമില്ല. പഠനശേഷം ജോലി എന്നത് ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. സിനിമ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ നേരത്തെ ചെയ്യണം എന്നാണ് അമ്മ എന്നോട് പറഞ്ഞത്. സ്കൂൾ കാലം മുതൽ അമ്മ ഇത് പറയുമായിരുന്നു.

അപ്പോൾ മനസിൽ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഞാൻ അവരോട് തുറന്ന് പറഞ്ഞിരുന്നില്ല. സിനിമയിലേക്ക് വരിക എന്നത് ശരിയാണോ തെറ്റാണോയെന്ന ആശങ്കയുണ്ടായിരുന്നു. എന്റെ തീരുമാനങ്ങൾക്ക് ആരും എതിര് നിൽക്കാറില്ല. അങ്ങനെയാണ് ജോലി ചെയ്യാൻ തീരുമാനിക്കുന്നത്. അതിന് ഇടയിൽ തെലുങ്ക് സിനിമയിലേക്ക് അവസരം വന്നിരുന്നു. പക്ഷെ ഞാൻ അത് വേണ്ടെന്ന് വെച്ചു. ക്യാമറയോട് ഒരു ഭയമായിരുന്നു.
ഡിസിപ്ലിനോടെ പെരുമാറാമെങ്കിൽ മാത്രമെ സിനിമയിലേക്ക് ഇറങ്ങാവൂ എന്നാണ് അച്ഛനും അമ്മയും നൽകിയ ആദ്യ ഉപദേശം. അച്ഛനും അമ്മയുമാണ് എന്റെ മാനേജേഴ്സും പിആറും. അവരാണ് എനിക്ക് വേണ്ടി തീരുമാനിക്കുന്നത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തേജാലക്ഷ്മി പറഞ്ഞു. ബാംഗ്ലൂരാണ് ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ ആ സ്ഥലത്തിനോട് വല്ലാത്തൊരു അറ്റാച്ച്മെന്റുണ്ട്. ബാംഗ്ലൂർ പോകാനാണ് എനിക്ക് ഏറ്റവും താൽപര്യം.
അച്ഛനാണെങ്കിൽ കൂടിയും ഇടയ്ക്കിടെ കാണാൻ വരും. ബാംഗ്ലൂർ, ചെന്നൈ, കൊച്ചി ഈ മൂന്ന് സ്ഥലങ്ങളും എനിക്ക് ഏകദേശം ഒരുപോലെ ഇഷ്ടമാണ്. ഫ്രീഡം എക്സ്പീരിയൻ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ക്രൈസ്റ്റ് കോളേജ് ഉപരി പഠനത്തിനായി തെരഞ്ഞെടുത്തത്. സ്കൂൾ കാലഘട്ടത്തിൽ പാരന്റ്സിനൊപ്പമാണല്ലോ ജീവിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റൽ ജീവിതം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.
അങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കുന്നതിനോട് താൽപര്യം വന്ന് തുടങ്ങിയത് ബാംഗ്ലൂർ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടി ഇതായിരുന്നു. അമ്മ ഉർവശി ചെയ്തതിൽ കുഞ്ഞാറ്റയ്ക്ക് പ്രിയപ്പെട്ട സിനിമ അന്നും ഇന്നും അച്ചുവിന്റെ അമ്മയാണ്. ഞാൻ ജനിച്ചശേഷം അമ്മ ചെയ്ത സിനിമയാണ് അച്ചുവിന്റെ അമ്മ. അതുകൊണ്ട് തന്നെ ആ സിനിമയോട് എനിക്ക് ഒരു പ്രത്യേക അടുപ്പമാണ്. എപ്പോൾ കണ്ടാലും കരച്ചിൽ വരും.

മനോജും ഉർവശിയും വേർപിരിഞ്ഞശേഷം പ്രായപൂർത്തിയാകും വരെ മനോജിന്റെ സംരക്ഷണയിലായിരുന്നു കുഞ്ഞാറ്റ. ആദ്യം ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനുള്ള പെർമിഷനാണ് അച്ഛനോട് ഞാൻ ചോദിച്ചത്. അന്ന് എന്റെ സ്കൂളിലെ സഹപാഠികൾക്കെല്ലാം അക്കൗണ്ടുണ്ട്. ആദ്യം അച്ഛൻ സമ്മതിച്ചില്ല. പിന്നെ അച്ഛൻ സമ്മതിച്ചു. ഞാൻ ചോദിച്ചാൽ അച്ഛൻ സമ്മതിക്കും. കാരണം എന്നെ കുറച്ച് അധികം ലാളിച്ചാണ് അച്ഛൻ വളർത്തിയത്.
എന്റെ ഇമോഷൻസ് പുറത്ത് കാണിക്കാൻ അത്ര ഇഷ്ടപ്പെടുന്ന ആളുമല്ല ഞാൻ. സഹോദരങ്ങളെ കുറിച്ചും തേജാലക്ഷ്മി വാചാലയായി. ശ്രിയ, അമൃത്, ഇഷാൻ... ഇവരിൽ ആരോടാണ് കൂടുതൽ അടുപ്പമെന്ന് ചോദിച്ചാൽ മൂന്നുപേരും ഒരുപോലെയാണെന്ന് പറയേണ്ടി വരും. അമ്മ ഫിഗറാണ് ഞാൻ അവർക്ക്. അവർക്ക് വീട്ടിൽ പേടിയുള്ളത് എന്നെ മാത്രം. ഞാൻ ദേഷ്യപ്പെട്ടാൽ അവർക്ക് സങ്കടം വരും. അമ്മ കണ്ണുരുട്ടി കാണിച്ചാൽ പോലും ഇഷാൻ പേടിക്കില്ല.
ഞാൻ പേടിപ്പിച്ചാൽ അവന്റെ മുഖം പെട്ടന്ന് മാറും. അവനൊപ്പം ഞാൻ എപ്പോഴും സന്തോഷമായി ഇടപെട്ടാലും തെറ്റ് ചെയ്താൽ ഉടൻ പറയും. അവർക്ക് മൂന്നുപേർക്കും ഞാൻ ഇല്ലാതെ പറ്റില്ല. അതിൽ എനിക്ക് ഓവർ കോൺഫിഡൻസുണ്ട്. ഇഷാന് ആ പേരിട്ടത് ഞാനാണ്. ഒരു അനിയത്തിയോ അനിയനോ വേണമെന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ഞാൻ ഒരു സിംഗിൾ ചൈൽഡ് ആയിരുന്നു. പിന്നീട് ദൈവം തന്നെ എനിക്ക് കുറച്ച് സഹോദരങ്ങളെ കൊണ്ടുവന്ന് തന്നു എന്നും തേജാലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











