വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു, കുടുംബവും എതിർത്തു, 33ൽ അമ്പതുകാരൻ ദിൽ രാജുവിന്റെ ഭാര്യയായി!
തെലുങ്കിലാണ് സജീവമെങ്കിലും മലയാളികൾക്കും സുപരിചിതനായ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും എല്ലാമാണ് ദിൽ രാജു. അല്ലു അർജുൻ, സായ് പല്ലവി സിനിമകളാണ് മലയാളി പ്രേക്ഷകർക്ക് ദിൽ രാജു സുപരിചിതനാകാൻ കാരണം. അല്ലു അർജുന്റെ ആര്യ, സായ് പല്ലവിയുടെ ഫിദ, നാനിയുടെ ജേഴ്സി തുടങ്ങിയ സിനിമകളും തെലുങ്കിൽ ഹിറ്റായ നേനു ലോക്കൽ അടക്കമുള്ള സിനിമകളും നിർമ്മിച്ചത് ദിൽ രാജുവാണ്. ജനങ്ങളുടെ പൾസ് അറിഞ്ഞാണ് ദിൽ രാജു തിരക്കഥ തെരഞ്ഞെടുക്കുന്നതും നിർമ്മിക്കുന്നതും.
തെലുങ്ക് പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് സിനിമ എടുക്കുന്ന നിർമാതാവുമല്ല ദിൽ രാജു. ദിൽ രാജുവിന്റെ വ്യക്തി ജീവിതം സോഷ്യൽമീഡിയയിൽ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള അവസരം നൽകാതെ വ്യക്തി ജീവിതത്തിന് നൽകേണ്ട സ്വകാര്യത ദിൽ രാജു എപ്പോഴും നൽകാറുണ്ട്.

അമ്പത്തിനാലുകാരനായ ദിൽ രാജുവിന്റെ രണ്ടാം വിവാഹം 2020ൽ ആയിരുന്നു. തേജസ്വിനി എന്ന മുപ്പത്തിമൂന്നുകാരി എയർഹോസ്റ്റസിനെയാണ് ദിൽ രാജു വിവാഹം ചെയ്തത്. ഇപ്പോഴിതാ തേജസ്വിനി ദിൽ രാജുവുമായുള്ള പ്രണയ കഥയും വിവാഹ സമയത്ത് നേരിട്ട പ്രതിസന്ധികളും തുറന്ന് പറയുകയാണ്. ആദ്യ ഭാര്യ അനിതയുടെ മരണശേഷം ദിൽ രാജു കുറച്ചുകാലം സിംഗിൾ ലൈഫായിരുന്നു നയിച്ചിരുന്നത്. ശേഷമാണ് തേജസ്വിനിയുമായി പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തത്.
സിനിമകൾ വളരെ വിരളമായി മാത്രം കാണുന്ന കുടുംബത്തിലെ അംഗമാണ് തേജസ്വിനി. അങ്ങനൊരു സാഹചര്യത്തിൽ നിന്നാണ് സിനിമ നിർമാതാവിന്റെ ഭാര്യ പദവിയിലേക്ക് തേജസ്വിനി എത്തുന്നത്. തീർച്ചയായും എനിക്ക് സിനിമകളെക്കുറിച്ച് കൂടുതൽ അറിയില്ല. ഞങ്ങളുടെ കുടുംബം വർഷത്തിൽ ഒരു സിനിമ മാത്രമെ കാണാറുണ്ടായിരുന്നുള്ളൂ. ദസറയ്ക്ക് മാത്രമാണത് തേജസ്വിനി പറഞ്ഞു.
ഒരിക്കൽ യാദൃശ്ചികമായി ഞാൻ ഒരു സിനിമാ വ്യക്തിത്വത്തെ പരിചയപ്പെട്ടു. അതാണ് ദിൽ രാജു. തുടക്കത്തിൽ ദിൽ രാജു ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് തെലുങ്ക് സിനിമാ മേഖലയെ കുറിച്ച് മനസിലാക്കിയപ്പോൾ ദിൽ രാജുവിനെ ഒരു സംവിധായകനാണെന്ന് ഞാൻ കരുതി. പക്ഷെ പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോൾ അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണെന്നും ഞാൻ മനസിലാക്കി.
ഗൂഗിളിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തെ കുറിച്ചും ഞാൻ മനസിലാക്കിയത്. ഒരിക്കൽ വിവാഹം കഴിച്ച വ്യക്തിയാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹവുമായുള്ള സൗഹൃദം അവസാനിപ്പിച്ച് പിന്മാറാൻ ഞാൻ തീരുമാനിച്ചു. വിവാഹിതനായ വ്യക്തിക്കൊപ്പമുള്ള ജീവിതം ശരിയാവില്ലെന്ന് തോന്നി. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ തീരുമാനം മാറ്റി അദ്ദേഹത്തോടൊപ്പം തന്നെ ജീവിക്കാമെന്ന് തീരുമാനിച്ചു.

മുമ്പും ഞാൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സെലിബ്രിറ്റികളെ കണ്ടുമുട്ടിയിട്ടുള്ളയാളാണ്. പക്ഷെ എന്തുകൊണ്ടോ എന്റെ യാത്ര ആരംഭിച്ചത് ദിൽ രാജുവിൽ നിന്നാണ്. വിവാഹം വരെ കാര്യങ്ങളെത്തുമെന്ന് കരുതിയിരുന്നില്ല. വിവാഹത്തിലേക്ക് എല്ലാം എത്തിക്കുന്നത് വരെയുള്ള ഞങ്ങളുടെ രണ്ടുപേരുടെയും യാത്ര അത്ര എളുപ്പമായിരുന്നില്ല. എന്റെ മുത്തച്ഛനും അമ്മാവനും ഒപ്പമാണ് ഞാൻ വളർന്നത്.
അപ്പോൾ എന്റെ കാര്യത്തിൽ എല്ലാ തീരുാനവും അവരുടേതാണ്. നിന്നെ വിവാഹം കഴിക്കണമെങ്കിൽ ആരുടെ സമ്മതം വാങ്ങണമെന്ന് ദിൽ രാജു എന്നോട് ചോദിച്ചു. ഞാൻ എന്റെ വലിയ അമ്മാവനെക്കുറിച്ച് പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ അദ്ദേഹം ഹിറ്റ്‌ലറെപ്പോലെയാണ്. എന്റെ അനിയത്തിയെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്റെ അമ്മാവൻ സമ്മതിച്ചു. പക്ഷെ മറ്റ് കുടുംബാംഗങ്ങൾ ആരും സമ്മതിച്ചില്ല.
നീ ഇത് ചെയ്യരുത് എന്നാണ് മറ്റ് കുടുംബാംഗങ്ങൽ എല്ലാം ആവർത്തിച്ച് പറഞ്ഞത്. ഒടുവിൽ പരിപൂർണ്ണമായ മനസില്ലെങ്കിലും അവരും എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. അങ്ങനെയാണ് ഞാൻ ദിൽ രാജുവിനെ വിവാഹം കഴിച്ചതെന്ന് തേജസ്വിനി പറഞ്ഞു. വിവാഹതിതയാകും മുമ്പ് എയർഹോസ്റ്റസായിരുന്നു തേജസ്വിനി. ദമ്പതികൾക്ക് ഇപ്പോൾ ഒരു മകനുണ്ട്. വിവാഹശേഷം പേര് വൈഗ റെഡ്ഡിയെന്ന് തേജസ്വിനി മാറ്റി.


Click it and Unblock the Notifications











