'സുരേഷേട്ടന്റെ മകളെ കണ്ടശേഷം രമ ചേച്ചി കുറേനാൾ ഉറങ്ങിയിട്ടില്ല, അത്ര പൂപോലുള്ള ശരീരമായിരുന്നു'; മീര അനിൽ

മലയാളിയുടെ സ്വീകരണമുറിയിലെ പ്രിയമുഖങ്ങളില്‍ ഒന്നാണ് മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ അവതാരകയായി എത്തിയാണ് മീര അനിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ നിരവധി അവാർഡ് ഷോകളുടെയും അവതാരകയായിരുന്നു.

സ്റ്റേജ് മനോഹരമായി നിയന്ത്രിക്കുന്ന കാര്യത്തിൽ മീരയുടെ സ്ഥാനം ഒന്നാമതാണ്. കോമഡി സ്റ്റാര്‍സില്‍ അഭിനയിക്കുന്നവരുടെ വിശേഷങ്ങള്‍ പറയുന്ന പ്രൊഫൈല്‍ പ്രോഗ്രാം ചെയ്തുകൊണ്ടാണ് മീര ഷോയുടെ ഭാഗമാകുന്നത്. ശ്രുതി മേനോനാണ് അന്ന് ആങ്കറായിരുന്നത്.

ജഗദീഷ്, കല്പന എന്നിവരെല്ലാം സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്ന കാലമായിരുന്നു. സ്റ്റേജിനോട് മീരയ്ക്ക് അഭിനിവേശം തോന്നുന്നത് അങ്ങനെയാണ്. പിന്നീട് രണ്ടാമത്തെ സീസൺ മുതലാണ് മീര ആങ്കറായി എത്തുന്നത്. പതിമൂന്ന് വർഷത്തോളം മീര കോമഡി സ്റ്റാർസിന്റെ ഭാ​ഗമായിരുന്നു. ബി​ഗ് ബോസ് ഓരോ സീസൺ വരുമ്പോഴുമുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ മീരയുടെ പേര് എപ്പോഴും ഉണ്ടാകാറുണ്ട്.

Meera Anil

കൂടാതെ റിയാലിറ്റി ഷോ അവതാരകയായ ശേഷം വിവാ​ദപരമായ ചോദ്യങ്ങൾ ചോദിച്ചും പ്രസ്താവനകൾ പറഞ്ഞു പലപ്പോഴും ട്രോൾ ചെയ്യിപ്പെട്ടിട്ടുള്ളയാൾ കൂടിയാണ് മീര. കോമഡി സ്റ്റാർസ് അവതാരകയായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ളതിനാൽ നടൻ ജ​ഗദീഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് മീരയ്ക്ക്.

ഒരു വർഷം മുമ്പാണ് ജ​ഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് വിദഗ്ധയുമായിരുന്ന രമ അസുഖം മൂലം മരിച്ചത്. താനും ജ​ഗദീഷിന്റെ കുടുംബവുമായുള്ള ബന്ധത്തിന് എത്രത്തോളം ആഴമുണ്ടായിരുന്നുവെന്ന് ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽ‌കിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മീര അനിൽ വെളിപ്പെടുത്തി.

'കോമഡി സ്റ്റാർസിന്റെ സംപ്രേഷണം ആഴ്ചയിൽ ഏഴ് ദിവസവും ഉണ്ടായിരുന്ന സമയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു മാസത്തിൽ ഇരുപത്തിയഞ്ച് ദിവസം ജ​ഗദീഷേട്ടനെ കാണും. അതുകൊണ്ട് തന്നെ തമാശയായി ഞാൻ പറയുമായിരുന്നു... അച്ഛനെക്കാൾ ഞാൻ‌ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത് ജ​ഗദീഷേട്ടനെയാണെന്ന്. അദ്ദേഹത്തിന്റെ ഭാര്യ രമചേച്ചിയും ഞങ്ങളുമായി വളരെ അടുപ്പം പുലർത്തിയ ആളായിരുന്നു.'

'രമചേച്ചി വളരെ ബിസിയായിട്ടുള്ള ഒരാളായിരുന്നു. പോലീസ് നായ്ക്കൾ വരെ രമചേച്ചിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ കണ്ടിട്ടുണ്ട്. ഫോറൻസിക് ആയതുകൊണ്ട് തന്നെ മറ്റുള്ള ആശുപത്രികളിൽ ചെയ്യാൻ പറ്റാത്ത വളരെ സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് രമചേച്ചിയായിരുന്നു.'

Meera Anil

'അതുകൊണ്ട് തന്നെ പോലീസ് വണ്ടിവരും വിളിച്ചുകൊണ്ട് വരാൻ. മാത്രമല്ല റാങ്കിങിൽ ഡിജിപി ലെവലിലോ മറ്റോ ആയിരുന്നു. അതുപോലെ തന്നെ സുരേഷ് ​ഗോപി ചേട്ടന്റെ മകളുടെ ബോഡി കണ്ടതിനെ കുറിച്ച് രമചേച്ചി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരുപാട് ദിവസം ആ സംഭവത്തിന് ശേഷം രമചേച്ചി ഉറങ്ങിയിരുന്നില്ലത്രേ... കാരണം അവർക്ക് സുരേഷേട്ടനുമായി അത്രത്തോളം അടുപ്പമുണ്ട്.'

'ചേട്ടന്റെ മകളെ കൊണ്ടുവന്നപ്പോൾ തൊടുണോ വേണ്ടയോ എന്ന സംശയമായിരുന്നു പോലും. അത്രത്തോളം പൂപോലെയായിരുന്നു കുഞ്ഞിന്റെ ബോഡി. അത് ചേച്ചി പറയുന്നത് കേൾക്കുന്നത് നമുക്ക് മൈന്റ് ഡിസ്റ്റബിങാണ്. അത്രയും സ്ട്രോങായിരുന്നു രമചേച്ചിയെന്നും', മീര അനിൽ പറയുന്നു.

രമയുടെ അവസാന കാലമായപ്പോഴേക്കും ജ​ഗദീഷുമായുള്ള അടുപ്പം കൂടിയെന്നും അത് തങ്ങൾക്ക് കാണാമായിരുന്നുവെന്നും മീര അനിൽ പറയുന്നു. 'കോമഡി സ്റ്റാർസിന്റെ സെറ്റിൽ കിട്ടുന്ന സ്നാക്സ്, റിമിയൊക്കെ വിദേശ യാത്ര കഴിഞ്ഞ് വരുമ്പോൾ കൊണ്ടുവരുന്ന ചോക്ലേറ്റ് ഇവയൊക്കെ ജ​ഗദീഷേട്ടന് കൊടുക്കുമ്പോൾ അതിൽ നിന്നും ഒന്നെടുത്ത് എനിക്ക് രമയ്ക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് അദ്ദേഹം സൂക്ഷിച്ച് വെക്കും. ആ ഒരു സമയമായപ്പോൾ രണ്ടുപേരും നല്ല അടുപ്പമായിരുന്നുവെന്നും', മീര പറയുന്നു.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X