രാത്രി വിളി സ്ഥിരമായി, നിര്‍ത്തിയപ്പോള്‍ ടെന്‍ഷന്‍; പണയത്തെക്കുറിച്ച് ബീന ആന്റണിയും മനോജും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് മനോജും ബീന ആന്റണിയും. ബീന സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു. മനോജിനെ മിനി സ്‌ക്രീനിലാണ് പ്രേക്ഷകര്‍ക്ക് പരിചയം. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറയുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്.
ആനീസ് കിച്ചണിന്റെ ആദ്യത്തെ സീസണിലാണ് ഇരുവരും പങ്കെടുത്തത്. പ്രണയത്തെക്കുറിച്ച് പറയുന്ന പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ബോംബെയില്‍ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയതെന്നും മനോജ് പരിപാടിയില്‍ പറഞ്ഞു.

തങ്ങളുടെ രണ്ട് പേരുടെയും പ്രമയ കഥ ഭയങ്കര വലുതാണെന്നും അതുകൊണ്ട് ചുരുക്കി പറയാം എന്നുമാണ് ബീന ആന്റണിയും മനോജും പറയുന്നത്. മുംബൈയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടുന്നത്. ഒരു ഷോയില്‍ വെച്ചാണ് കാണുന്നത്. പരിപാടിയില്‍ വെച്ച് ഹായ് ബായ് ഒക്കെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്നും മനോജ് പറയുന്നു. പ്രണയത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ;
ഷോയില്‍ വെച്ച് ഇടയ്ക്ക് താന്‍ പാട്ടുപാടിയെന്ന് മനോജ് പറയുന്നു. അത് കഴിഞ്ഞ് ഞാന്‍ അതിലേ നടന്നു പോകുമ്പോള്‍ ബീന ആരോടോ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ആ സമയം എന്നെ വിളിച്ച് ബീന പറഞ്ഞു, എക്‌സ്‌ക്യൂസ് മീ മനോജേ, പാട്ട് നന്നായിരുന്നു എന്ന് പറഞ്ഞു. അപ്പോള്‍ ഞാനും പറഞ്ഞു, ബീനയുടെ ഡാന്‍സും നന്നായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രശംസ ചൊരിഞ്ഞു.
ഈ സംഭവം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഫോണ്‍ നമ്പറും വാങ്ങിച്ചു. പക്ഷെ വിളിച്ചൊന്നുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇത് സത്യത്തില്‍ ടിനി ടോമിന്റെ കല്യാണത്തിനും ശേഷമാണ് പിന്നെ ഞങ്ങള്‍ കാണുന്നത്. അന്ന് നാട്ടിലെ ഒരു സുഹൃത്ത് ഒരു ഷോയ്ക്ക് ബീനയെ വിളിക്കാമെന്ന് പറഞ്ഞു, പൈസ കൊടുക്കാന്‍ പറ്റില്ല, ഗിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞു. അത് ഒന്നും നടക്കുന്ന കേസല്ലെന്ന് അപ്പോള്‍ തന്നെ താന്‍ പറഞ്ഞു.
പക്ഷെ ഇവര്‍ എന്നോട് ചോദിക്കാതെ നോട്ടീസില്‍ പേര് വെച്ചു. എന്നിട്ടാണ് എന്നെ കാണിക്കുന്നത്. അതും കഴിഞ്ഞ് എന്റെ കൂടെയുള്ള ബെന്നിയുണ്ട്. അവന്റെ കല്യാണത്തിനാണ് പിന്നെ കാണുന്നത്. ആ സമയത്ത് പരിപാടിക്ക് വരാനുള്ള കാര്യം പമ്മി പമ്മി പറഞ്ഞു. ഡേറ്റ് പറഞ്ഞപ്പോള്‍ ഫ്രീയാണ് താന്‍ പരിപാടിക്ക് വരാമെന്ന് ബീനയും പറഞ്ഞു. പൈസയില്ലാത്ത പരിപാടിയാണെന്ന് അന്ന് പറയാനും വയ്യ. അത് കഴിഞ്ഞ് ഞാന്‍ ബീനയെ വിളിച്ചു പറഞ്ഞു.
ബീന ഇത് പൈസയില്ലാത്ത പരിപാടിയാണ്. അതുകൊണ്ട് ബീന വരണം എന്നില്ലെന്ന്. അത് കുഴപ്പമില്ല ഞാന്‍ വരാമെന്നാണ് ബീന പറഞ്ഞത്. പക്ഷെ വൈകുന്നേരമായിരുന്നു പരിപാടി. ബീന എന്നെ വിളിച്ചിട്ട് പറയുന്നു. പനിയും തലവേദനയുമാണ്. ഒന്ന് ഒഴിവാക്കി തരാന്‍ പറ്റുമോ എന്ന്. ഇത് ചതിയായി പോയല്ലോ എന്നാണ് ഞാന്‍ ചോദിച്ചത്. എന്തായാലും ഒന്ന് വന്ന് അറ്റന്‍ഡ് ചെയ്തിട്ട് പോകാന്‍ പറഞ്ഞു ഞാന്‍.
അങ്ങനെ ബീനയെ വിളിക്കാന്‍ ഞാന്‍ കൂടെ കൂടെ പോയി. ബീന അപ്പോള്‍ മേക്ക് അപ്പ് ഒക്കെ ഇട്ട് റെഡി ആയി ഇരിക്കുകയാണ്. അപ്പോള്‍ താന്‍ കരുതിയത് പനി ആണെന്ന് കള്ളം പറഞ്ഞതാണെന്നാണ്. തിരിച്ച് വരുന്ന വഴി ബീന ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അപ്പോഴാണ് തനിക്ക് സത്യമാണ് ബീന പറയുന്നതെന്ന് മനസിലായതെന്നും മനോജ് പറയുന്നു.

അന്ന് എന്റെ ചെറിയച്ഛന്‍ ഡോക്ടറാണ്. അങ്ങനെ ബീനയെ അവിടെ കൊണ്ടു പോയി പരിശോധിച്ചു, തന്റെ വീട്ടില്‍ വന്ന് റെസ്റ്റ് എടുത്തുവെന്നും മനോജ് പറഞ്ഞു. പരിപാടി കഴിഞ്ഞ് ഒരു കണക്കിന് ബീനയെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. തിരിച്ചു വരുമ്പോള്‍ തനിക്കും ഛര്‍ദ്ദിയും തലവേദനയും ഒക്കെ തുടങ്ങിയെന്നും മനോജ് പറയുന്നു. ആ സമയം തൊട്ടേ ബീനയോട് ഒരു സ്പാര്‍ക്ക് ഉണ്ടായിരുന്നു. ഇത്രയും വയ്യാതിരുന്നിട്ടും പരിപാടിക്ക് വന്നല്ലോ. ആ സ്‌നേഹം തനിക്ക് ബീനയോട് തോന്നിയെന്നും മനോജ് പറഞ്ഞു.
എല്ലാ ദിവസവും രാത്രി സംസാരിക്കാന്‍ തുടങ്ങി. ഷൂട്ട് കഴിഞ്ഞ് വന്നാലും സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ ആ സംസാരം ഞങ്ങള്‍ നിര്‍ത്തി. പക്ഷെ സംസാരം നിര്‍ത്തി കഴിഞ്ഞപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍. പിന്നെ എന്റെ കൂട്ടുകാരനോട് ബീന പ്രായം ഒക്കെ ചോദിച്ചു. ഈ സമയം മനോജ് ബീനയോട് ചോദിച്ചു, എന്തിനാണ് തന്റെ പ്രായം ചോദിച്ചതെന്ന്. ബീനയാണ് പറഞ്ഞത്. താന്‍ അന്ന് അങ്ങനെ ഒരു കുഴിയില്‍ ചാടി. പക്ഷെ അത് ഒരു കുഴിയായിരുന്നില്ലെന്നും മുല്ലപ്പൂ കൊണ്ടുള്ള പട്ടു മെത്തയായിരുന്നെന്നും മനോജ് പറഞ്ഞു.


Click it and Unblock the Notifications