twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

    |

    മലയാള ടെലിവിഷന്‍ ലോകത്തിന് ഏറ്റവും പ്രിയങ്കരനായ താരമാണ് ജിഎസ് പ്രദീപ്. ഓര്‍മ്മശക്തിയും വിശകലനപാടവും കൊണ്ട് അശ്വമേതം പോലെയുള്ള പരിപാടികളിലൂടെ പ്രേക്ഷക മനസിനെ കോരിത്തരിപ്പിക്കാന്‍ പ്രദീപിന് സാധിച്ചിരുന്നു. ഒത്തിരി ഭാഷകളില്‍ അശ്വമേതം പരിപാടി നടത്തി പ്രദീപ് ജനപ്രീതി നേടി.

    ഇടയ്ക്ക് ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടൊക്കെ മാറാറുള്ള താരം തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഉപാധികളൊന്നുമില്ലാത്തതാണ് പ്രണയമെന്നാണ് പ്രദീപിന്റെ അഭിപ്രായം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

    ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒന്‍പത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല

    പ്രണയത്തെ കുറിച്ചുള്ള ഡീമാന്‍ഡ് എന്തായിരുന്നു എന്നാണ് അവതാരകന്‍ ജിഎസ് പ്രദീപിനോട് ചോദിച്ചത്...

    'എനിക്കിപ്പോള്‍ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോള്‍ തുറന്ന് പറച്ചിലുകള്‍ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാന്‍ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷന്‍ സ്ത്രീയോട് പറഞ്ഞാല്‍ അവനെ പോലൊരു നുണയന്‍ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒന്‍പത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാനെന്ന്' ജിഎസ് പ്രദീപ് പറയുന്നു.

    സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരംസീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

     പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്

    പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാന്‍ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാന്‍ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷന്‍ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.

    മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; അതൊരു ആവശ്യം തന്നെയായിരുന്നെന്ന് നടി മങ്ക മഹേഷ്മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; അതൊരു ആവശ്യം തന്നെയായിരുന്നെന്ന് നടി മങ്ക മഹേഷ്

    എന്റെ എല്ലാ പ്രണയിനികളെ കുറിച്ചും അറിയാവുന്ന എന്റെ സുഹൃത്ത് അച്ഛനായിരുന്നു

    അശ്വമേധം തുടങ്ങുന്നതിന് മുന്‍പ് ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സ്ഥിരമായി എനിക്ക് കത്തുകളെഴുതുന്ന പെണ്‍കുട്ടി ഉണ്ടായിരുന്നു. രസമുള്ള ഭാഷകളിലാണ് ആ കത്തുകള്‍. ഒന്നര വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആ പേര് പറഞ്ഞെനേ. ആ കഥയുടെ ക്ലൈമാക്‌സിലേക്ക് വരികയാണെന്ന് ജിഎസ് പ്രദീപ് പറയുന്നു.

    എനിക്ക് വരുന്ന ഇത്തരം കത്തുകള്‍ ഞാനാദ്യം വായിക്കും. അതിന് ശേഷം എന്റെ ഏറ്റവും അടുത്ത സുഹൃത്തിനും വായിക്കാന്‍ കൊടുക്കും. അദ്ദേഹം രണ്ട്, മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹം മരിച്ച് പോയി. അതെന്റെ അച്ഛന്‍ തന്നെയാണ്.

    എന്റെ എല്ലാ പ്രണയിനികളെ കുറിച്ചും അറിയാവുന്ന എന്റെ സുഹൃത്ത് അച്ഛനായിരുന്നു. ഞങ്ങള്‍ രണ്ടാളും കത്ത് വായിക്കാറുണ്ടെങ്കിലും അതിന് മറുപടി എഴുതുന്നത് കുറവാണ്. വളരെ പ്രണയസാന്ദ്രമായിട്ടാണ് ആ പെണ്‍കുട്ടി കത്തുകള്‍ അയച്ചിരുന്നത്.

    ദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് പറയും': കലാഭവൻ ഷാജോൺദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് പറയും': കലാഭവൻ ഷാജോൺ

     ഒന്നര വര്‍ഷം മുന്‍പാണ് ആ കുട്ടിയുടെ അവസാന കത്ത് വന്നത്

    ഒന്നര വര്‍ഷം മുന്‍പാണ് ആ കുട്ടിയുടെ അവസാന കത്ത് വന്നത്. പിന്നെ കത്ത് വന്നില്ല. ഒരു അഭിമുഖത്തിന് വന്നപ്പോള്‍ ഒരാള്‍ എന്നോട് ആ കുട്ടിയെ കുറിച്ച് ചോദിച്ചു. നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും കത്തിലൂടെ അത്രയും അടുത്ത പരിചയമാണെന്ന് ഞാന്‍ പറഞ്ഞു.

    എനിക്ക് കത്ത് അയച്ചതിന് ശേഷം ഒരു ക്രിസ്തുമസ് ദിനത്തിലാണ് ആ കുട്ടി മരിച്ച് പോയെന്ന് ഞാന്‍ അറിയുന്നത്. കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, പക്ഷേ ഉപാധികളില്ലാത്തത് കൊണ്ട് ആ പ്രണയം നിഷേധിക്കപ്പെടുമോന്ന് ജിഎസ് പ്രദീപ് ചോദിക്കുന്നു.

    Recommended Video

    Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

    അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

    English summary
    Television Personality G S Pradeep Opens Up About Love Relationship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X