'സ്വന്തം അഭിനയം കണ്ടശേഷം എടുത്ത തീരുമാനമായിരിക്കും, ബ്യൂട്ടി വിത്ത് ബ്രെയിൻ'; ഹണിയെ പരിഹസിച്ച് തെലുങ്ക് സിനിമ!
പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ഹണി റോസ്. ഉദ്ഘാടന സ്റ്റാർ എന്ന പരിഹാസം കേൾക്കുമ്പോഴും നല്ല സിനിമകൾ ചെയ്ത് അഭിനയത്തിൽ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങൾ താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ ഏറ്റവും പുതിയ സിനിമ റേച്ചൽ. കൈയില്‍ വെട്ടുകത്തിയുമായി ഇറച്ചി വെട്ടുന്ന ഹണിറോസിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം എബ്രിഡ് ഷൈനാണ് അവതരിപ്പിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഹണി റോസ് അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും റേച്ചലിനുണ്ട്. മലയാളത്തിലുള്ള മുൻനിര നടിമാർക്ക് മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഡിമാന്റുള്ള കാലമാണ് ഇപ്പോൾ.
പ്രതിഫലത്തിന്റെ കാര്യത്തിലും ഉയരാം എന്നുള്ളതുകൊണ്ട് തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ക്ഷണം ലഭിച്ചാൽ മറ്റൊന്നും ചിന്തിക്കാതെ അഭിനയിക്കാൻ തയ്യാറാകാറുമുണ്ട് യുവനടിമാർ. അത്തരത്തിൽ ഹണി റോസും അടുത്തിടെ ചില തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

തെലുങ്കിൽ ഒരു സിനിമ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിൽ കൂടിയും ആ ഒറ്റ ചിത്രത്തിലൂടെ തെലുങ്കിൽ ആരാധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടായിരുന്നു തെലുങ്കിലേക്ക് ഹണി അരങ്ങേറിയത്. വീര സിംഹ റെഡ്ഡി എന്ന സിനിമയായിരുന്നു അത്. ചിത്രത്തിലെ ഹണി റോസിന്റെ ഗ്ലാമർ ഡാൻസ് അടങ്ങിയ പാട്ടും ഹിറ്റായിരുന്നു.
എന്നാൽ ഒറ്റ സിനിമയോട് കൂടി ഹണി റോസ് തെലുങ്കിനോട് ഗുഡ് ബൈ പറഞ്ഞുവോയെന്ന സംശയമാണ് തെലുങ്ക് സിനിമാ പ്രേമികൾക്കുള്ളത്. വീര സിംഹ റെഡ്ഡിക്ക് ശേഷം പുതിയ തെലുങ്ക് സിനിമകളൊന്നും താരം കമ്മിറ്റ് ചെയ്തിട്ടുമില്ല.
ഇത് സംബന്ധിച്ച് തെലുങ്ക് സിനിമാ മാസികകളിൽ വന്ന റിപ്പോർട്ടിൽ താരം അഭിനയം നിർത്തി ഉദ്ഘാടന പരിപാടികളിൽ മാത്രമാണ് ശ്രദ്ധകൊടുക്കുന്നത് എന്നാണുള്ളത്. ഹണി തെലുങ്ക് സിനിമകൾ ചെയ്യാത്തതിൽ അതൃപ്തിയിലാണ് തെലുങ്ക് ആരാധകരും. താരത്തെ കുറ്റപ്പെടുത്തി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സ്വന്തം അഭിനയം കണ്ടശേഷമായിരിക്കാം തെലുങ്ക് സിനിമകളിൽ ഇനി അഭിനയിക്കേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തിയതെന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. ബ്യൂട്ടി വിത്ത് ബ്രെയിൻ എന്നാണ് മറ്റൊരാൾ ഹണിയെ വിശേഷിപ്പിച്ചത്. ഇനാഗുറേഷൻ സ്റ്റാറെന്ന് വിളിച്ചും ചിലർ പരിഹസിച്ചിട്ടുണ്ട്.

ബാലയ്യയ്ക്കൊപ്പം അഭിനയിക്കാൻ മടിച്ചിട്ടാകാം താരം തെലുങ്ക് സിനിമകൾ ചെയ്യാത്തതെന്ന തരത്തിലും കമന്റുകളുണ്ട്. ഇരട്ട വേഷങ്ങളിലാണ് വീര സിംഹ റെഡ്ഡിയിൽ ബാലകൃഷ്‌ണ പ്രത്യക്ഷപ്പെട്ടത്. ഒരു നാടും അവിടുത്തെ നാട്ടുകാരെയും സ്വന്തമായി കണ്ട് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വീര സിംഹന്റെ കഥയാണ് ചിത്രം പറഞ്ഞത്.
ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. മലയാളത്തിൽ ഹണി അവസാനമായി ചെയ്ത സിനിമ മോൺസ്റ്ററായിരുന്നു. സിനിമ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഹണി റോസിന്റെ പ്രകടനത്തിന് പ്രശംസ ലഭിച്ചിരുന്നു.
ഇപ്പോൾ കുറച്ച് നാളുകളായി ഉദ്ഘാടന വേദികളിൽ നിന്നും ഹണി അപ്രത്യക്ഷയാണ്. അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധനേടിയ നടി ലിച്ചിയാണ് ഇപ്പോൾ ഉദ്ഘാടന വേദികളിൽ തിളങ്ങുന്നത്. ഇനാഗുറേഷൻ സ്റ്റാറെന്ന ടാഗ് ലൈനെ തമാശയായി മാത്രമാണ് ഹണി റോസ് കണ്ടിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളും മീമുകളുമെല്ലാം സ്വന്തം സോഷ്യൽമീഡിയ പേജിൽ താരം പങ്കുവെക്കാറുമുണ്ട്. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് എത്തിയത്.


Click it and Unblock the Notifications