'സായ്പല്ലവിയൊന്നും ഇങ്ങനെയല്ലല്ലോ... ഇത് ശരിക്കും ഹൃദയം തകർത്തു, അനുപമ ലിമിറ്റ് ക്രോസ് ചെയ്യുന്നു'; ആരാധകർ!

അനുപമ പരമേശ്വരനിപ്പോൾ തെലുങ്കിലാണ് സജീവം. കുറുപ്പാണ് അവസാനമായി അനുപമ പ്രത്യക്ഷപ്പെട്ട മലയാള സിനിമ. പ്രേമത്തിലെ മേരി തെലുങ്കിലെത്തിയതോടെ ആകെ മാറി. ​ഗ്ലാമറസ് വേഷങ്ങളും കഥാപാത്രങ്ങളും ഇപ്പോൾ മടി കൂടാതെ അനുപമ ചെയ്യാറുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതായി അനുപമ ​അതീവ ​ഗ്ലാമറസായി എത്തിയത് തെലുങ്കിൽ റിലീസിന് ഒരുങ്ങുന്ന തില്ലു സ്ക്വയറിലാണ്. ചിത്രത്തിന്റെ ട്രെയിലർ പ്രണയദിനമായ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

സിനിമയുടെ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ അനുപമ പരമേശ്വരന്റെ ആരാധകർക്ക് ഒരു മിനി ഹാർട്ട് അറ്റാക്ക് വന്നിരുന്നു. ട്രെയിലർ കണ്ടതോടെ അത് ഹൃദയം തന്നെ തകരുന്ന സ്ഥിതിയിലേക്ക് എത്തി അനുപമയുടെ ആരാധകരുടെ അവസ്ഥ. കാരണം ഒരിക്കലും അനുപമയിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലാണ് തില്ലു സ്ക്വയറിൽ നടിയുടെ പ്രകടനം.

Anupama Parameswaran

അതീവ ഗ്ലാമറസായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണം. നടിയുടെ നീളൻ ലിപ് ലോക്ക് അടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ദു ജൊന്നാലഗഢയാണ് നായകൻ.

സായി പ്രകാശ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും. എഡിറ്റിംഗ് നവീൻ നൂലിയാണ്. സംഗീതം രാം ആൻഡ് അച്ചു. മാർച്ച് 29ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം വിമൽ കൃഷ്ണ ആയിരുന്നു ഡിജെ തില്ലു ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ പോസ്റ്ററിൽ നടി അൾട്രാ ​ഗ്ലാമറസ് ലുക്കിലായിരുന്നു.

അതുകൊണ്ട് തന്നെ ട്രെയിലറിലും ഇത്തരം രം​ഗങ്ങൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ട്രെയിലർ വൈറലായതോടെ അനുപമയെ കുറിച്ചുള്ളതാണ് കമന്റുകൾ ഏറെയും. എന്തിനാണ് ഇത്രയേറെ അഡൽട്ട് രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?, സായ്പല്ലവിയൊന്നും ഇങ്ങനെയല്ലാല്ലോ... അവരെപ്പോലെ മാന്യതയുള്ള കഥപാത്രങ്ങൾ അനുപമ ചെയ്ത് കാണാനാണ് ആ​ഗ്രഹം, ട്രെയിലർ ശരിക്കും ഹൃദയം തകർത്തു എന്നിങ്ങനെ നീളുന്നു ആരാധകരുടെ ആവലാതികളും പരാതികളും പരിഭവങ്ങളും.

അനുപമ ലിമിറ്റ് ക്രോസ് ചെയ്യുന്നുവെന്നും ചിലർ വിമർശിച്ചിട്ടുണ്ട്. മലയാളത്തിൽ ഉള്ളതിനേക്കാൾ ആരാധകർ അനുപമയ്ക്ക് തെലുങ്കിലാണ്. ഗുഡ് സെക്സ് നല്ല ഭക്ഷണം പോലെ എന്നൊരു ഡയലോ​ഗും അനുപമ ട്രെയിലറിൽ പറയുന്നുണ്ട്.

Anupama Parameswaran

അതും ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. മലയാളത്തിൽ അനുപമയുടെ തുടക്കം അൽഫോൺസ് പുത്രൻ സിനിമ പ്രേമത്തിലൂടെയായിരുന്നു. ചിത്രത്തിലെ അനുപമയുടെ മേരിക്ക് ഇന്നും ഫാൻസുണ്ട്. പ്രേമത്തിനുശേഷം ജെയിംസ് ആന്റ് ആലീസ് എന്ന പൃഥ്വരാജ് സിനിമയിലും അനുപമ അഭിനയിച്ചു. ശേഷമാണ് തെലുങ്കിലേക്ക് അനുപമ അരങ്ങേറിയത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും നടി അഭിനയിച്ചിരുന്നു. തെലുങ്കിൽ മാത്രമല്ല തമിഴിലും നായികയായി അരങ്ങേറി കഴിഞ്ഞു അനുപമ.

തുടക്കം ധനുഷിന്റെ നായികയായിട്ടായിരുന്നു. കൊടിയായിരുന്നു സിനിമ. കൊടിക്ക് ശേഷം അഥർവയ്ക്കൊപ്പം തള്ളി പോകാതെ എന്നൊരു തമിഴ് സിനിമ കൂടി അനുപമ ചെയ്തിരുന്നു. തെലുങ്കിലെ ഒട്ടുമിക്ക യുവനടന്മാരുടെയും നായികയായിട്ടുണ്ട് അനുപമ. സൈറൺ എന്ന തമിഴ് ചിത്രമാണ് അനുപമയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ഒരു സിനിമ.

ജെഎസ്‌കെ ട്രൂത് ഷാൽ ഓൾവേയ്സ് എന്ന മലയാള ചിത്രവും നടിയുടെതായി ഒരുങ്ങുന്നുണ്ട്. ഈഗിൾ എന്ന തെലുങ്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. മണിയറയിലെ അശോകനിലും കുറുപ്പിലും ചെറിയ വേഷങ്ങളായിരുന്നു അനുപമ ചെയ്തത്. താരം മലയാളത്തിൽ സജീവമാകുന്നത് കാത്തിരിക്കുകയാണ് കേരളത്തിലെ ആരാധകർ.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X