സീരിയലിലെ അമ്മായിയമ്മയെ ജീവിത സഖിയാക്കി യുവനടൻ, പ്രായവ്യത്യാസത്തിന്റെയും രൂപത്തിന്റെയും പേരിൽ പരിഹാസം!

By Desk

സെലിബ്രിറ്റികളുടെ വിവാഹങ്ങളും കുടുംബജീവിതവും എന്നും എപ്പോഴും ഒരു വൈറൽ വാർത്ത തന്നെയാണ്. സോഷ്യൽമീഡിയയുടെ വരവോടെ താര വിവാഹങ്ങൾക്കും അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾക്കുമെല്ലാം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയും ലഭിച്ച് തുടങ്ങി. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് തെലുങ്ക് സീരിയൽ താരങ്ങളായ മേഘ്നയുടേയും ഭർത്താവ് ഇന്ദ്രനീലിന്റെയും വിവാഹ ജീവിതമാണ്.

അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകന്‍ എന്ന പേരിലാണ് മേഘ്ന-ഇന്ദ്രനീൽ പ്രണയവും കുടുംബജീവിതവുമെല്ലാം ചർച്ച ചെയ്യപ്പെടുന്നത്. തെലുങ്ക് സീരിയൽ മേഖലയിൽ തിരക്കുള്ള അഭിനേതാക്കളാണ് ഇന്ദ്രനീലും മേഘ്നയും. ഇരുവരും ഒരുമിച്ചും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Telugu Serial Actress Meghana Raami

ഇരുവരുടെയും പരിചയവും സൗഹൃദവും ശക്തമാകുന്നത് 2003ൽ സംപ്രേഷണം ചെയ്തിരുന്ന ചക്രവാകം എന്ന സീരിയൽ സെറ്റിൽ വെച്ചാണ്. ഈ സീരിയലിൽ മേഘ്ന അമ്മായിയമ്മയായും ഇന്ദ്രനീൽ മരുമകനായുമാണ് അഭിനയിച്ചിരുന്നത്. ചക്രവാകത്തിന് മുമ്പ് കാലചക്രം എന്നൊരു സീരിയലിൽ വെച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ട് മുട്ടുന്നത്.

അവിടെ വെച്ച് തന്നെ ഇന്ദ്രനീൽ മേഘ്നയെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. അത് കാരണം ഇന്ദ്രനീലിന്റെ പ്രണയാഭ്യർത്ഥന മേഘ്ന നിരസിച്ചു. പക്ഷെ പിന്മാറാൻ ഇന്ദ്രനീൽ തയ്യാറായിരുന്നില്ല. ശേഷം ചക്രവാകം സീരിയലിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഇന്ദ്രനീൽ വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. ഏകദേശം ഒമ്പത് തവണ ഇന്ദ്രനീൽ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണ് മേഘ്ന ഒരിക്കൽ പറഞ്ഞത്.

ശേഷമാണ് മേഘ്ന സമ്മതം മൂളിയതും ഇരുവരും വിവാഹിതരായതും. സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന ഇരുവരും സോഷ്യൽമീഡിയയിലും ആക്ടീവാണ്. കുട്ടികളുമെല്ലാമായി സന്തോഷമായി ജീവിക്കുകയാണെങ്കിലും അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകൻ എന്ന രീതിയിലും പ്രായ വ്യത്യാസത്തിന്റെയും രൂപത്തിന്റെയും പേരിലും ഇരുവരും ഇപ്പോഴും സോഷ്യൽമീഡിയ ആക്രമണങ്ങൾ അനുഭവിക്കുന്നുണ്ട്.

ഇരുപത് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്തിടെ എൻ​ഗേജ്മെന്റ് ആനിവേഴ്സറിക്ക് മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. എന്റെ പ്രിയപ്പെട്ട ഭർത്താവിന് ഇരുപതാമത് എൻ​ഗേജ്മെന്റ് വാർഷിക ആശംസകൾ. എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിനം.

Telugu Serial Actress Meghana Raami

ഈ 20 വർഷത്തിനിടയിൽ നമ്മൾ ഒരുപാട് ഓർമ്മകൾ സൃഷ്ടിച്ചു. ​​ഒരു വീഡിയോയ്ക്കും അതിനോട് നീതി പുലർത്താൻ കഴിയില്ല. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. മനോഹരമായ ഒരു യാത്ര.

ഞങ്ങളുടെ 25, 50 വാർഷികങ്ങളും 75-ാം വാർഷികവും ആഘോഷിക്കാൻ കാത്തിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു കണ്ണാ... ദൈവം എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനം നീയാണ്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു... എന്നാണ് മേഘ്ന കുറിച്ചത്.

More from Filmibeat

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X